എരുമകളെ പരിപാലിക്കുന്ന കര്ഷകർ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം എരുമകളിലെ വന്ധ്യതയാണ്. മനസ്സുവെച്ചാൽ വന്ധ്യതയ്ക്ക് കാരണമാകുന്ന ചില പ്രധാന പ്രശ്നങ്ങളെങ്കിലും ശാസ്ത്രീയ പരിപാലനത്തിലൂടെ ഒഴിവാക്കാന് കര്ഷകര്ക്ക് സാധിക്കുന്നതാണ്.
എരുമകളുടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട് സാധാരണ കര്‍ഷകര്‍ ഉന്നയിക്കാറുള്ള ചില സ്ഥിരം പരാതികളുണ്ട്. വയസു രണ്ടു കഴിഞ്ഞിട്ടും മദി കാണിക്കുന്നില്ല, മദിയ്ക്ക് ശക്തമായ വ്യക്തമായ ലക്ഷണങ്ങളില്ല, രണ്ടോ അതില്‍ കൂടുതലോ ദിവസങ്ങള്‍ നീളുന്ന മദിയുണ്ടാകുന്നു, പല തവണ കുത്തിവയ്പിച്ചാലും ഗര്‍ഭധാരണം നടക്കുന്നില്ല, 2-3 മാസം ഇടവിട്ടുള്ള മദി കാണിക്കൽ പ്രവണത തുടങ്ങിയവയാണിത്. മേല്‍ പറഞ്ഞ പ്രശ്‌നങ്ങളുടെ പരിഹാരം തേടുന്നതിന് മുമ്പ് പശുക്കളുടേതില്‍ നിന്നും വ്യത്യസ്തമായ ശാരീരിക സ്വഭാവ പ്രത്യേകതകള് ഉള്ള മൃഗമാണ് എരുമയെന്നും അവയുടെ പ്രത്യേകളേക്കുറിച്ചുമുള്ള പാഠങ്ങള്‍ എരുമ കര്‍ഷകര്‍ മനസിലാക്കിയിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: എരുമ വളർത്താം; എരുമ പാലിന് demand ഏറുന്നു Water buffalo
എരുമകളില്‍ കിടാരികളില്‍ മദിചക്രം 18-20 ദിവസവും, അമ്മമാരില്‍ 20-24 ദിവസവുമാണ്. മദി സമയം 18-24 മണിക്കൂര്‍ ആയിരിക്കും മദിയുടെ പുറം ലക്ഷണങ്ങള്‍ ശക്തമായി പ്രകടിപ്പിക്കുകയില്ല. പശുക്കളില്‍ മദിയുടെ മുഖ്യലക്ഷണമായി നാം കാണുന്ന മറ്റു പശുക്കളുടെ പുറത്തു കയറുന്ന സ്വഭാവം എരുമകള്‍ കാണിക്കുക പതിവില്ല. എന്നാല്‍ മദിയിലുള്ള എരുമകള്‍ പോത്തുകളെ മേലില്‍ കയറാന്‍ അനുവദിക്കുന്നു. മദിയിലല്ലെങ്കില്‍ ഇതൊരിക്കലും അനുവദിക്കുകയുമില്ല. പാല്‍ കുറയുക, കരച്ചില്‍, പതിവില്ലാതെ ഓട്ടവും ചാട്ടവും, ഇടവിട്ട് കുറഞ്ഞ അളവില്‍ മൂത്രമൊഴിക്കല്‍, ഈറ്റത്തില്‍ തടിപ്പ്, തെളിഞ്ഞ മാച്ചു പോകല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. കൃത്യമായ നിരീക്ഷണത്തിലൂടെ മാത്രമേ എരുമകളിലെ മദി സമയം തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. ആദ്യമായി എരുമകള്‍ മദി കാണിക്കുന്നത് പശുക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പംപ്രായമെത്തിയതിനു ശേഷമാണ്. നല്ല തീറ്റക്രമം അനുവര്‍ത്തിച്ചാല്‍ 30-36 മാസം പ്രായത്തില്‍ ആദ്യ മദി ലക്ഷണം കാണിക്കുന്നു. ഈ സമയം 300 കിലോഗ്രാംവരെ തൂക്കവുമെത്തുന്നു. ഒന്നോര്‍ക്കുക പ്രായമല്ല ശരീരമാണ് ഇക്കാര്യത്തില്‍ പ്രധാനം.
ബന്ധപ്പെട്ട വാർത്തകൾ: എരുമ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എരുമകളില്‍ ബീജാധാനം നടത്തുന്ന സമയം ഏറെ ശ്രദ്ധിക്കണം. മദിയുള്ള സമയത്ത് അതായത് മദിയുടെ മധ്യഭാഗത്തും മദി അവസാനിക്കുന്നതിന് മുന്‍പുമാണ് പറ്റിയ സമയം. അതായത് മദി തുടങ്ങി 12 മണിക്കൂറിനു ശേഷം കുത്തിവയ്പ് നടത്താം. മദി തുടങ്ങിയ സമയം അറിയാത്ത സാഹചര്യത്തില്‍ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ ബീജാധാനം നടത്തുകയും അടുത്ത ദിവസം മദിലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുത്തിവയ്പ് ഒന്നുകൂടി നടത്തുകയും ചെയ്യണം. രണ്ട് തവണ കുത്തിവയ്പ് നടത്തിയിട്ടും ഗര്‍ഭധാരണം നടക്കാത്തവയേയും രണ്ടില്‍ കൂടുതല്‍ ദിവസം മദി കാണിക്കുന്നവയേയും വെറ്ററിനറി ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണം.
കുത്തിവയ്പ് സംബന്ധിച്ച അബദ്ധ ധാരണകള്‍ പുലര്‍ത്തുന്ന രീതികള്‍ കാര്യങ്ങള്‍ പഠിച്ച് മാറ്റിയെടുക്കണം. ബീജാധാനത്തിനു ശേഷം വെള്ളം നല്‍കരുത്. ബീജാധാനത്തിനു മുമ്പ് വെള്ളവും തീറ്റയും നല്‍കരുത്. ബീജാധാനത്തിന് ശേഷം എരുമ കിടക്കരുത്, മൂത്രമൊഴിക്കരുത് തുടങ്ങിയ പല ധാരണകളുമുണ്ട്. എന്നാല്‍ ഇവയ്‌ക്കൊന്നും ശാസ്ത്രീയ അടിത്തറയില്ല. എന്നാല്‍ ബീജാധാനത്തിനായി ഏറെ ദൂരം ഓടിച്ചുകൊണ്ടു വരിക, അടിക്കുക, വേദന നല്‍കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പോത്ത് , എരുമ വളർത്തൽ ഫാം കൺസൾട്ടേഷൻ ആശയവുമായി MM ഫാം. - Murrah buffalo rearing consultation by MM Farms
വേനല്‍ക്കാലമാണ് എരുമകളുടെ പ്രധാന ശത്രു. ഈ സമയത്ത് വന്ധ്യതയും പ്രശ്‌നമാകും. ഉയര്‍ന്ന ചൂട് എരുമകള്‍ സഹിക്കില്ല. മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുക, പ്രകടിപ്പിച്ചാലും ഗര്‍ഭധാരണം നടക്കാതിരിക്കുക എന്നിവയുണ്ടാകും. എന്നാല്‍ വര്‍ഷക്കാലം തുടങ്ങുന്നതോടെ മേല്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ ചികിത്സയില്ലെങ്കിലും സാധാരണയായി അവസാനിക്കാറാണ് പതിവ്. ഗര്‍ഭാശയ അണുബാധയും എരുമകളില്‍ വന്ധ്യതയുണ്ടാക്കും. പ്രസവ സമയത്തും, മദി സമയത്തും മാത്രമാണ് ഗര്‍ഭാശയം തുറക്കുന്നത് ഈ സമയങ്ങളില്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുന്നു. ഈ സമയത്തുണ്ടാകുന്ന പിഴവുകള്‍ അണുബാധയുണ്ടാക്കും അതിനാല്‍ പ്രസവവും, ബീജാധാനവും വിദഗ്ദ ഡോക്ടര്‍മാര്‍തന്നെ ചെയ്യാന്‍ ശ്രദ്ധിക്കണം. പോഷക കുറവും, വന്ധ്യതയുടെ കാരണമായതിനാല്‍ വെറ്ററിനറി ഡോക്ടറുടെ ഉപദേശ പ്രകാരം സമീകൃത തീറ്റക്രമം അനുവര്‍ത്തിക്കണം. പുല്ലിനും, വൈക്കോലിനും ഒപ്പം 2 കിലോഗ്രാം പാലിന് ഒരു കിലോഗ്രാം സമീകൃത കാലിത്തീറ്റ എന്ന അളവില്‍ നല്‍കണം.
എരുമകളുടെ ഗര്‍ഭകാലം 310-315 ദിവസമാണ്. പ്രസവം കഴിഞ്ഞാല്‍ 3-4 മാസങ്ങള്‍ക്കുള്ളിലാവും മദിലക്ഷണങ്ങള്‍. ആദ്യം മദി ഒഴിവാക്കി അടുത്ത മദിയില്‍ ബീജാധാനം നടത്താം. മൂന്നു വര്‍ഷത്തില്‍ രണ്ടു പ്രസവമെങ്കിലും കിട്ടിയാലേ എരുമ വളര്‍ത്തല്‍ വിജയകരമാകൂ. ചൂടു കൂടിയ സമയത്ത് ഗര്‍ഭധാരണ ശേഷി കുറയുമെങ്കിലും ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരയുള്ള മാസങ്ങളില്‍ ഗര്‍ഭധാരണശേഷി കൂടുതലുള്ളതായി കാണപ്പെടുന്നു. തണുത്ത കാലാവസ്ഥയും, പകലിന്റെ നീളക്കുറവും കാരണമാണിത്. ഈ സമയത്ത് കാണുന്ന മദിയില്‍ കുത്തിവെയ്പ് നിര്‍ബന്ധമായും ചെയ്യണം.
എരുമ കര്‍ഷകര്‍ മദിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രത്യേകിച്ച് മദി കണ്ട ദിവസം, ലക്ഷണങ്ങള്‍ തുടങ്ങിയ സമയം, അവസാനിച്ച സമയം തുടങ്ങിയ വിവരങ്ങളും കുത്തിവയ്പുമായി ബന്ധപ്പെട്ട തിയതികളും കൃത്യമായി എഴുതി സൂക്ഷിക്കുന്നത് ഏറെ സഹായകരമാകും.
ബന്ധപ്പെട്ട വാർത്തകൾ: എരുമയുടെ പ്രസവ പരിചരണ അനുഭവം മലബാർ മുറേ ഫാമിൽ നിന്ന് അറിയാം
Share your comments