മഴക്കാലമാകുമ്പോൾ കോഴികളുടെ മുട്ടയുത്പാദനം കുറയുമെന്ന് കോഴിയെ വളർത്തുന്ന എല്ലാവർക്കും അറിയാം. എന്നാൽ മുട്ടക്കോഴി ഒരു വരുമാന മാർഗമായി കരുതുന്നവർക്ക് സാമ്പത്തിക മാന്ദ്യം കൂടിയാകും. അതിനൊരു പരിഹാരമാണ് കോഴിക്കർഷകനായ രാജേഷ് പറയുന്നത്.
മഴക്കാലത്ത് മുട്ടയുത്പാദനം വർധിപ്പിക്കാനായി ചില പ്രതിവിധികൾ ചെയ്യാം. അങ്ങനെ കോഴികളുടെ മന്ദിപ്പിനെ മാറ്റിയെടുക്കാവുന്നതാണ്.
1 വെളിച്ചം
മുട്ടയുത്പാദനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടക മാണ് വെളിച്ചം . വെളിച്ചം കോഴിയുടെ പീനിയൽ ഗ്രന്ഥിയെ ഉദ്ദീപിക്കുകയും അതുവഴി തലച്ചോറിലെ ഹൈപ്പോതലാമസ് വഴി മുട്ടയുത്പാദനം വർദ്ധിക്കുകയും ചെയ്യും . ഇതുകൊണ്ടാണ് പകൽ ദൈർഘ്യം കൂടിയ മാർച്ച് - സെപ്തംബർ മാസങ്ങളിൽ മുട്ടയുത്പാദനം കൂടുതലും , ദൈർഘ്യം കുറഞ്ഞ നവംബർ - ഫെബ്രുവരി മാസങ്ങളിൽ മുട്ടയിടൽ കുറയുന്നതും . വാണിജ്യ മുട്ടക്കോഴി വളർത്തലിൽ ഈ വെളിച്ചക്കുറവ് പരിഹരിക്കാൻ കൃത്രിമ വെളിച്ചം നൽകാറുണ്ട് . അടുക്കളമുറ്റത്ത് കോഴി വളർത്തുന്ന കർഷകർക്കും വെളിച്ചത്തിന്റെ കുറവ് വരുത്തുന്ന ഉത്പാദനനഷ്ടം ഒഴിവാക്കാനാവും. ഇതിന് ദിവസം 16 മണിക്കൂർ വെളിച്ചം ലഭിക്കും വിധം സി.എഫ്.എൽ. പോലുള്ള വെളിച്ചങ്ങൾ കൂടുകളിൽ ഉപയോഗിക്കാം . ഇങ്ങനെ മുട്ടയുത്പാദനം കൂടും .
2 സന്തുലിതമായ തീറ്റ
മുട്ടക്കോഴികൾക്ക് സന്തുലിതവും , ശരിയായ അളവിലും തീറ്റ ലഭിച്ചാൽ മാത്രമേ പരമാവധി മുട്ടയുത്പാദനം സാധ്യമാവൂ . കോഴിമുട്ടയിൽ ഉയർന്ന അളവിൽ മാംസ്യവും ഊർജ്ജവും അടങ്ങിയിരിക്കുന്നു . ഇവ കോഴിത്തീറ്റയിലൂടെ ലഭിച്ചാൽ മാത്രമേ മുട്ടയുത്പാദനം നടക്കൂ . മാംസ്യവും ഊർജ്ജവും ശരിയായ അനുപാതത്തിലല്ലെങ്കിലും മുട്ടയിടൽ കുറയും . അടുക്കളമുറ്റത്തെ കോഴിവളർത്തലിൽ വീട്ടിലെ അവശിഷ്ടങ്ങളിൽ നിന്നും വേണ്ടതോതിലുള്ള മാംസ്യം ലഭിക്കില്ല അടുക്കളമുറ്റത്തു ലഭ്യമാകുന്ന ചോറ് പോലുള്ള അന്നജം ധാരാളമടങ്ങിയ തീറ്റ നൽകുമ്പോൾ കോഴികളുടെ കരളിലും മുട്ടയുത്പാദിപ്പിക്കുന്ന അണ്ഡാശയത്തിലും കൊഴുപ്പടിഞ്ഞ് മുട്ടയുത്പാദനം പാടേ നിലയ്ക്കും . അരി , ചോറ് എന്നിവയോടൊപ്പം മാംസ്യത്തിന് ഉപ്പില്ലാത്ത ഉണക്ക മത്സ്യവും തീറ്റയിൽ ഉൾപ്പെടു ത്തണം .In the backyard poultry, there is not enough meat from the household waste. Feeding a meal rich in starch, such as rice, which is available in the kitchen yard, can lead to fatty deposits in the liver and ovaries of the chickens, which in turn stops egg production. The diet should include unsalted dried fish for meat along with rice and rice related food.
3 കാൽസ്യം അടങ്ങിയ തീറ്റ പ്രധാനം.
തീറ്റയിലെ കാൽസ്യമാണ് മറ്റൊരു പ്രധാന ഘടകം . ഒരു കോഴിമുട്ടയിൽ മാത്രം 2 ഗ്രാം കാൽസ്യം ഉണ്ട് . മുട്ടയുത്പാദനത്തിന് കോഴികൾ അവയുടെ എല്ലിലെ കാൽസ്യമാണ് ഉപയോഗിക്കുന്നത് . ഒരു കോഴിയുടെ ശരീരത്തിലെ എല്ലിൽ 20 ഗ്രാം കാൽസ്യമാണുള്ളത് . അതായത് 10 മുട്ട ഉത്പാദിപ്പിക്കാനുള്ള കാൽസ്യം മാത്രം. തീറ്റയിൽ കാൽസ്യം കുറഞ്ഞാൽ കോഴികൾ മുട്ടയിടൽ നിർത്തും . ഇത് പരിഹരിക്കാൻ നീറ്റുകക്ക പൊടിച്ചത് ഒരു പാത്രത്തിലാക്കി കോഴിത്തീറ്റയോടൊപ്പം വേറെ നൽകാം .അല്ലങ്കിൽ മുട്ടത്തോട് ഉണക്കി പൗഡർ രൂപത്തിലാക്കിയും തീറ്റയോടൊപ്പം നൽകാം.
കൂടാതെ മിനറൽ മിക്സർ തീറ്റയിൽ ഉൾപ്പെടുത്താം . നാര് അടങ്ങിയ പച്ചപ്പുല്ല് , തീറ്റപ്പുല്ല് , തവിട് എന്നിവയും തീറ്റയിൽ ഉൾപ്പെടുത്തി മുട്ടയുടെ എണ്ണം വർദ്ധിപ്പിക്കാം.ഇങ്ങനെ മുട്ടയിലൂടെ വരുമാനം കണ്ടെത്തിക്കൊണ്ടിരിക്കുന്നവർക്കു, നമ്മൾ നിസ്സാരമെന്നു തള്ളിക്കളയുന്ന ചെറിയ കാര്യങ്ങൾ കൂടി ശ്രദ്ധ വച്ചാൽ നമ്മുടെ സാമ്പത്തിക മാന്ദ്യത്തിനും പരിഹാരം ആകും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :BV380 ഇനം മുട്ടക്കോഴികളെ വളർത്താൻ ആഗ്രഹമുണ്ടോ?
#chicken#farmer#agriculture#farmer
Share your comments