<
  1. Livestock & Aqua

ഇറച്ചിക്കോഴികളെക്കുറിച്ചു പറയുന്ന മുടക്കു ന്യായങ്ങളിൽ എന്തെങ്കിലും വാസ്തവമുണ്ടോ?

ഇറച്ചിക്കോഴികൾക്ക് ഹോര്‍മോൺ , ആന്റിബയോട്ടിക്ക്, Arsenic, മന്തിന്റെ രക്തം, മറ്റു വിഷ വസ്തുക്കൾ കുത്തിവയ്ക്കുന്നത് കൊണ്ടാണ് 40 ദിവസം കൊണ്ട് കോഴികൾ 2 കിലോ തുക്കം വയ്ക്കുന്നത്. അല്ലെങ്കിൽ ഇറച്ചിക്കോഴികൾ പെട്ടെന്ന് വളരാനായി തീറ്റയിൽ വളര്‍ച്ചാ ഹോർമോണുകൾ നൽകുന്നു.ഇതിലൊക്കെ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന ചോദ്യത്തിന് തക്കതായ ഒരു മറുപടി ഡോ. മറിയ ലിസ മാത്യൂ ഫേസ്ബുക്കില്‍ അവതരിപ്പിച്ച ഒരു വീഡിയോയിലൂടെ നൽകിയിരുന്നു. അവർ മേല്പറഞ്ഞ ചോദ്യങ്ങൾക്കെല്ലാം നൽകിയ മറുപടി ഇപ്രകാരമാണ്. Chickens weigh 2 kg in 40 days by injection with hormones, antibiotics, arsenic, mantle blood and other toxins. Or broiler chickens are given growth hormones in their feed to help them grow faster. Maria Lisa Mathew was featured in a video presented on Facebook. The answer they gave to all the above questions is as follows.

K B Bainda
chicks
chicks

ഇറച്ചിക്കോഴിവളർത്തലിലൂടെ ഉപജീവന മാർഗം കണ്ടെത്തുന്ന നിരവധി കർഷകർ ഉണ്ട് നമ്മുടെ നാട്ടിൽ. കൊറോണ കാലത്തും അല്ല നിപ്പ പോലുള്ള രോഗം ഉണ്ടായ കാലത്തും അല്ലാതെ മറ്റു പല രോഗങ്ങൾ നമ്മുടെ നാട്ടിൽ പടർന്നു പിടിച്ചപ്പോഴുമെല്ലാം ഏറ്റവും കൂടുതൽ ഗതി മുട്ടിയ ഒരു ജനവിഭാഗമാണ് കോഴി കർഷകർ. സത്യത്തിൽ നമുക്കെല്ലാം ഭക്ഷണത്തിൽ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് കോഴിയിറച്ചി. ഏതൊരു വിശേഷ അവസരങ്ങളിലും കോഴിയിറച്ചി ഉണ്ടാകാറുണ്ട്. എന്നാൽ ഏതെങ്കിലും പടരുന്ന രോഗം നമ്മുടെ നാട്ടിൽ ഉണ്ടായാലുടൻ അത് കോഴികളിലൂടെയാണ് വന്നത്, അല്ലെങ്കിൽ കോഴിയിറച്ചിയിലൂടെ പെട്ടന്ന് രോഗം പടരും എന്നൊക്കെ കേട്ട് നമ്മൾ കോഴിയിറച്ചി ഭക്ഷണത്തിൽ നിന്നും ഒഴിവാക്കും. അങ്ങനെ ഒരു നാട് മുഴുവൻ നിരോധിക്കുമ്പോൾ ഇറച്ചി കോഴി വില്പനയിലൂടെ വരുമാനം മാർഗം കണ്ടെത്തുന്ന കർഷക വിഭാഗം അനുഭവിക്കുന്ന വ്യഥ നമ്മൾ ആരും ആലോചിക്കാറില്ല. ഒരു കുഞ്ഞിനെ വളർത്തുന്ന കരുതലോടെ ആയിരക്കണക്കിന് കോഴികളെ പരിപാലിക്കുന്ന അവർ എന്ത് ചെയ്യും. വിറ്റുപോയില്ലെങ്കിൽ വായ്പാതിരിച്ചടവ്‌ മുടങ്ങും. കുട്ടികളുടെ പഠനം മുടങ്ങും അങ്ങനെയുള്ള എല്ലാ വ്യാധികളും ഒഴിഞ്ഞു വരുമ്പോഴേക്കും വീണ്ടും നമ്മൾ കോഴിയിറച്ചി ഭക്ഷിച്ചു തുടങ്ങും. കോഴി വില്പനയും തുടരും. കർഷകർ പഴയതെല്ലാം മറക്കും.

chicks
chicks

വാസ്തവത്തിൽ ഇറച്ചിക്കോഴികളെക്കുറിച്ചു പറയുന്ന മുടക്കു ന്യായങ്ങളിൽ എന്തെങ്കിലും വാസ്തവമുണ്ടോ?അതായത്
ഇറച്ചിക്കോഴികൾക്ക് ഹോര്‍മോൺ , ആന്റിബയോട്ടിക്ക്, Arsenic, മന്തിന്റെ രക്തം, മറ്റു വിഷ വസ്തുക്കൾ കുത്തിവയ്ക്കുന്നത് കൊണ്ടാണ് 40 ദിവസം കൊണ്ട് കോഴികൾ 2 കിലോ തുക്കം വയ്ക്കുന്നത്. അല്ലെങ്കിൽ ഇറച്ചിക്കോഴികൾ പെട്ടെന്ന് വളരാനായി തീറ്റയിൽ വളര്‍ച്ചാ ഹോർമോണുകൾ നൽകുന്നു.ഇതിലൊക്കെ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന ചോദ്യത്തിന് തക്കതായ ഒരു മറുപടി ഡോ. മറിയ ലിസ മാത്യൂ ഫേസ്ബുക്കില്‍ അവതരിപ്പിച്ച ഒരു വീഡിയോയിലൂടെ നൽകിയിരുന്നു. അവർ മേല്പറഞ്ഞ ചോദ്യങ്ങൾക്കെല്ലാം നൽകിയ മറുപടി ഇപ്രകാരമാണ്. Chickens weigh 2 kg in 40 days by injection with hormones, antibiotics, arsenic, mantle blood and other toxins. Or broiler chickens are given growth hormones in their feed to help them grow faster. Maria Lisa Mathew was featured in a video presented on Facebook. The answer they gave to all the above questions is as follows.

chicks
chicks

1 ഒരു നവജാത ശിശുവിനെപ്പോലെ ഏറെ പരിചരണം ആവശ്യമുള്ള ഒന്നാണ് ഇറച്ചിക്കോഴികൾ. ആന്റിബയോട്ടിക്ക്, Arsenic, മന്തിന്റെ രക്തം, മറ്റു വിഷ വസ്തുക്കൾ എന്നിവ അതിന്റെ കുഞ്ഞു ശരീരം താങ്ങില്ല.

2 50 വർഷം മുമ്പ് മൂന്ന് മാസം കൊണ്ട് ഒന്നരക്കിലോ തുക്കം വച്ചിരുന്ന ഇറച്ചിക്കോഴികൾ ഇന്ന് 40 ദിവസം കൊണ്ട് രണ്ട് കിലോ തുക്കം വയ്ക്കുന്നത് നിരന്തരം നടക്കുന്ന സെലക്ടീവ് ബ്രീഡിംഗ് (Selective Breeding) കൊണ്ടാണ്.

3 ഒപ്പം ഇവയ്ക്കു നൽകുന്നത് വളർച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ Protein, Carbohydrate, Fat, Vitamins, Minerals എന്നിവ അടങ്ങിയ സമീകൃത ആഹാരമാണ്.

4 കൂടാതെ തന്നെ, കഠിനമായ ചുട്, തണുപ്പ്, മഴ, കാറ്റ് മുതലായവയിൽ നിന്നെല്ലാം സംരക്ഷണം നൽകി മറ്റ് ക്ലേശങ്ങളൊന്നും കൂടാതെ ഒരു നവജാത ശിശുവിനെപ്പോലെ പരിചരണം ലഭിച്ചു സുഖമുള്ള അന്തരീക്ഷത്തിലാണിവര്‍ വളരുന്നത്.
5. അതുമാത്രമല്ല ഹോർമോണുകൾ രണ്ടു വ്യത്യസ്ത രാസഘടനകളാണ് (Chemical forms) ആണ്. Steroid അല്ലെങ്കിൽ Protein. Protein ഹോർമോണുകൾ വായിലൂടെ കഴിച്ചാൽ ആമാശയത്തിൽ ദഹിച്ചുപോകു. ഫലത്തിൽ ശരീരത്തിന് പ്രയോജനമില്ല.
6. കൂടാതെ വളര്‍ച്ചാ ഹോര്‍മോണ്‍ (Growth Hormone) ഇൻസുലിൻ പോലെ ഒരു Protein ആണ്. കുത്തിവെയ്പ് (Injection) മാത്രമേ ഫലപ്രദമാകു. അതു കൊണ്ട് കോഴിക്ക് തീറ്റയിൽ വളര്‍ച്ചാ ഹോര്‍മോണ്‍ കൊടുക്കുന്നു എന്ന ചിലരുടെ വാദം തെറ്റാണ്.
7. Injection കൊടുത്താൽ ത്തന്നെ ദിവസങ്ങളോളം അതും ഒരു ദിവസം പല തവണ കൊടുക്കേണ്ടി വരും. ആയിരം മുതൽ ലക്ഷങ്ങൾ വരെ എണ്ണം കോഴികളെ വളർത്തുന്നവർ ഈ സാഹസത്തിന് എന്തിനു മുതിരണം? അതും, തീറ്റ മാത്രം കൊടുത്തു 40 ദിവസത്തിൽ കോഴി രണ്ട് കിലോ തുക്കം വയ്ക്കുമെന്ന് അനുഭവത്തിൽ നിന്ന് അവർക്കറിയാമെന്നുള്ളപ്പോൾ
ഇതാണ് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിൽ നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച ഡോക്ടർ മരിയ ലിസ മാത്യുവിന്റെ വീഡിയോയിൽ പറയുന്നത്. എന്തായാലും, എന്തിനും ഏതിനും പഴി കേൾക്കുന്ന കോഴിയും കോഴിക്കർഷകരും ഡോക്ടർ മരിയ ലിസ്സയെപോലുള്ളവരുടെ വാക്കുകൾക്കായി കാത്തിരിക്കുകയാണ്. കോഴിക്കർഷകരും മനുഷ്യരാണ് അവരും ജീവിതോപാധിയായാണ് കോഴി ഫാ൦ നടത്തുന്നത്. നിരവധി കഷ്ടപ്പാടുകൾ സഹിച്ച്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ബ്രോയിലർ കോഴി ഫാം തുടങ്ങണോ ?.

#Chicken farm#Hen#Agriculture#Farmer

English Summary: Is there any truth to the rumors about broilers?

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds