Pasteurella Multocida ബാക്റ്റീരിയങ്ങളാണ് കുരിലടപ്പൻ രോഗത്തിന് കാരണം. പശുക്കളുടെ ശ്വാസനാളങ്ങളിലാണ് ബാക്ടീരിയ പെരുകുന്നത്.
ഉയർന്ന അന്തരീക്ഷ ഊഷ്മാവ്, കാലാവസ്ഥ മാറ്റങ്ങൾ, പോഷകാഹാരക്കുറവ്, വിരബാധ, താടഭാഗത്തുള്ള വീക്കം, പനി, കിതപ്പ്, തീറ്റയുടുക്കുന്നതിൽ വിമുഖത, എന്നിവയാണ് കുരലടപ്പൻ രോഗത്തിന്റെ ലക്ഷണങ്ങൾ. ഫലപ്രദമായ കുത്തിവെയ്പ്പ് ലഭ്യമാണ്. കൃത്യസമയത്തുള്ള ചികിത്സ ലഭ്യമാക്കണം. പെട്ടെന്നുണ്ടാകുന്ന ഈ രോഗത്തിന് ചികിത്സ കിട്ടിയില്ലെങ്കിൽ മരണം സംഭവിക്കാം.
എരുമകളിലും ആടുകളിലും പന്നികളിലും മുയലുകളിലും രോഗം പടരാൻ സാധ്യതയുള്ളതുകൊണ്ട്, രോഗം സ്ഥിരീകരിച്ചാൽ ആ പ്രദേശത്തെ എല്ലാ വളർത്തു മൃഗങ്ങൾക്കും കുത്തിവെപ്പ് നടത്തണം.
മനുഷ്യരിലേക്ക് പകരില്ലെങ്കിലും മറ്റു വളർത്തുമൃഗങ്ങളെ ബാധിക്കുമെന്നതിനാൽ കുരലടപ്പൻ രോഗത്തെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
അലഞ്ഞു നടക്കുന്ന പശുക്കളിൽ അസുഖം കണ്ടെത്തിയാൽ അവ എളുപ്പം രോഗവാഹികളാകും. ഇത്തരം പശുക്കളെ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റി പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം. രോഗാണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയാൽ ഉടൻ ചികിത്സ ഉറപ്പാക്കണം മാത്രമല്ല സമ്പർക്കത്തിലൂടെ രോഗം പകരുന്നതിനാൽ അസുഖമുള്ളവയെ മാറ്റി പാർപ്പിക്കുകയും ചെയ്യണം.
സ്ഥിരമായി രോഗബാധയുള്ള പ്രദേശങ്ങളിൽ പ്രതിരോധ കുത്തിവെപ്പും നൽകണം.
Share your comments