ആടുകളെ വളർത്താൻ ആരംഭിക്കും മുൻപ് നല്ല രീതിയിൽ പഠനം നടത്തുക. വർഷങ്ങളായി ആടുവളർത്തി പരിചയമുള്ളവരോട് വിശദമായി സംസാരിക്കുക. വിജയിച്ചവ
രോട് മാത്രമല്ല, ആടിനെ വളർത്തി സംരംഭം പരാജയപ്പെട്ട വരോടും സംസാരിക്കണം. എവിടെയാണ് പിഴവ് പറ്റിയതെന്ന് മനസിലാക്കുക. ഇത്തിരി ബുദ്ധിമുട്ടിയിട്ടാണെങ്കിലും കുറച്ചധികം സ്ഥലങ്ങളിൽ നടന്ന് ആടുകളെ കാണുക. മറ്റേതൊരു സംരഭവും പോലെ ആടുവളർത്തലിലും ശ്രദ്ധിക്കേണ്ട കാര്യം ഏതൊരു സംരംഭത്തിന്‍റെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് അതിൽ മുൻകൂട്ടി നടത്തിയ പഠനങ്ങളുെടെ ഏറ്റക്കുറച്ചിലുകളാണ്.
കുറേയേറെ വീടുകളിലും നിരവധി ഫാമുകളിലും നേരിട്ട് പോയി നല്ലവയെ മാത്രം തിരഞ്ഞെടുക്കുക. ഇതെല്ലാം പറയുന്നത് ,ആട്ടിൻ പാലിന്റെ ഗുണവും വിലയും കണക്കാക്കി ആടുകളവളർത്താൻ ആഗ്രഹിക്കുന്നവർക്കായല്ല
ഒരു സംരഭമായി ആടുകളെ വളർത്താൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക.
ആട്ടിന്‍കുട്ടികളുടെ വില്‍പ്പനയുംഅതിലൂടെ ലഭിക്കുന്ന വരുമാനവുമാണ്
നോക്കുന്നതെങ്കിൽ നിങ്ങൾ മലബാറി ആടുകളെ തെരഞ്ഞെടുക്കു . എന്നാൽ ആട്ടിറച്ചിയുടെ വില്പന ലക്ഷ്യം വയ്ക്കുന്നു എങ്കിൽ മലബാറി പെണ്ണാടുകളെ ജമ്നാപ്യാരി മുട്ടനാടുകളുമായി ഇണചേര്‍ക്കുക. ഒന്നാം തലമുറയിലെ വളര്‍ച്ചാനിരക്കില്‍ ഇവയെ വെല്ലാന്‍ മറ്റൊരിനമില്ല.
എന്നാൽ ഉത്തരേന്ത്യന്‍ ആടുകെളെയുംവളർത്താം. പക്ഷേ അവയ്ക്ക് ഒറ്റക്കുഞ്ഞുങ്ങേളേ ഉണ്ടാകാറുള്ളൂ . ഈ കുഞ്ഞുങ്ങളെ നല്ല വിലകൊടുത്ത് വാങ്ങാൻ ആളുണ്ടാവും എന്ന കാര്യത്തിൽ ഉറപ്പ് .

ആടിനെ വാങ്ങുമ്പോൾഅവയുടെ ആരോഗ്യ കാര്യവും നോക്കണം.
1. പെണ്ണാടുകളെയാണ് വാങ്ങുന്നതെങ്കില്‍ 12 മുതല്‍ 14 മാസംവരെ പ്രായമുള്ള ആരോഗ്യമുള്ളവയെ മാത്രം തിരഞ്ഞെടുക്കുക. If you are buying ewes, choose only healthy ones that are 12 to 14 months old.
2. പിറകിലെ നട്ടെല്ലുകളുടെ വശങ്ങള്‍ കൊഴുത്ത് ഉരുണ്ടിരിക്കുക,
3. വാലിന്‍റെ കടഭാഗം രണ്ടുവശവും നികന്നിരിക്കുക,
4. ഇടുപ്പിലെ മാംസപേശികള്‍ മാംസളമായിരിക്കുക,
5. വാൽ താഴ്ന്നു കിടക്കാതിരിക്കുക
6. കീഴ്ത്താടിയിലെ മുന്‍വശത്തെ പല്ലുകളില്‍ നടുക്കുള്ള നാലെണ്ണം മാത്രം വലുതും മഞ്ഞനിറമുള്ളതും ആകുന്ന പ്രായം വരെയുള്ളവയെ വാങ്ങണം. Only the middle four of the anterior teeth of the lower jaw should be purchased until they are large and yellow in color.
7 . ശരീരത്തിന്‍റെ പുറകുവശത്തൊഴികെ മറ്റുഭാഗങ്ങളില്‍ രോമം വളരെ നീണ്ടുവളര്‍ന്ന ആടുകളെ ഒഴിവാക്കണം.
ഇനി ആട്ടിന്‍കുട്ടികളെയാണ് വാങ്ങുന്നതെങ്കില്‍
1 മൂന്നു മുതല്‍ 4 മാസംവരെ പ്രായമുള്ളവയില്‍ ഏറ്റവും വളര്‍ച്ചാനിരക്കുള്ള പെണ്ണാട്ടിന്‍കുട്ടികളെ മാത്രം തെരഞ്ഞെടുക്കുക.
2 ചന്തകളില്‍നിന്നോ ആടുഫാമുകളില്‍നിന്നോ മൊത്തമായി കുഞ്ഞുങ്ങളെ വാങ്ങരുത്. .
. 3 വില അല്‍പ്പം കൂടുതല്‍ കൊടുക്കേണ്ടി വന്നാലും സാരമില്ല. വീടുകളിൽ നിന്ന് ആടുകളെ വാങ്ങുക.
4 രക്തബന്ധമുള്ള മുട്ടനാടുകളും പെണ്ണാടുകളും തമ്മില്‍ ഇണചേര്‍ന്നുണ്ടാകുന്ന കുഞ്ഞുങ്ങള്‍ വളര്‍ച്ചാനിരക്കിലും രോഗപ്രതിരോധശക്തിയിലും മോശമായിരിക്കും. അതിനാല്‍ മുട്ടനാടുകളെ വെവ്വേറെ സ്ഥലങ്ങളില്‍നിന്നുമാത്രം തെരഞ്ഞെടുക്കുക.
വിവരങ്ങൾക്ക് കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മലബാറി ആടുകൾ
#Agri#FTB#KrishiJagran#AW
Share your comments