<
  1. Livestock & Aqua

കന്നുകാലികളിൽ കാണുന്ന പൈക്ക രോഗവും, കുളമ്പ് രോഗവും പ്രതിരോധിക്കാനുള്ള മാർഗങ്ങൾ

കന്നുകാലികളെ പ്രധാനമായും ബാധിക്കുന്ന രോഗങ്ങളാണ് കുളമ്പുരോഗവും പൈക്ക രോഗവും. രോഗം വന്നാൽ പെട്ടെന്നുതന്നെ ഉള്ള ചികിത്സയും, രോഗം വ്യാപിപ്പിക്കാതെ തൊട്ടടുത്തുള്ള മൃഗ ഡോക്ടറുടെ സേവനം തേടുന്നതും അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യങ്ങൾ ആണ്.

Priyanka Menon
പൈക്ക രോഗവും, കുളമ്പ് രോഗവും പ്രതിരോധിക്കാനുള്ള മാർഗങ്ങൾ
പൈക്ക രോഗവും, കുളമ്പ് രോഗവും പ്രതിരോധിക്കാനുള്ള മാർഗങ്ങൾ

കന്നുകാലികളെ പ്രധാനമായും ബാധിക്കുന്ന രോഗങ്ങളാണ് കുളമ്പുരോഗവും പൈക്ക രോഗവും. രോഗം വന്നാൽ പെട്ടെന്നുതന്നെ ഉള്ള ചികിത്സയും, രോഗം വ്യാപിപ്പിക്കാതെ തൊട്ടടുത്തുള്ള മൃഗ ഡോക്ടറുടെ സേവനം തേടുന്നതും അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യങ്ങൾ ആണ്. ഇങ്ങനെ ഒരു രോഗം കണ്ടാൽ ഉരുക്കൾക്ക് പ്രത്യേക പാത്രത്തിൽ ആഹാരവും വെള്ളവും നൽകുക. ഇവയെ പ്രത്യേക സ്ഥലത്ത് ശ്രദ്ധിക്കുക.

രോഗം വന്ന് ഉരുവിനെ വായിൽ ഉമിനീരും പതയും ഒലിച്ചു കൊണ്ടിരിക്കും. വായയിൽ ഒരു വ്രണങ്ങൾ പ്രത്യക്ഷപ്പെടുന്നതും ഇതിൻറെ ലക്ഷണങ്ങളാണ്. രോഗം വന്ന കന്നുകാലികളെയോ രോഗം വരാത്ത കന്നുകാലികളെയോ രോഗം വരാത്ത പ്രദേശത്തു കൊണ്ടുപോകാൻ പാടില്ല. കുളമ്പുരോഗം ബാധിച്ച പശുക്കളെ നോക്കുന്നവർ കൈകാലുകൾ എപ്പോഴും അണുവിമുക്തമാക്കി വയ്ക്കുവാൻ ശ്രദ്ധിക്കുക.

രോഗം ഭേദപ്പെട്ട ഉരുക്കൾ ഏതാനും മാസത്തേക്ക് രോഗാണുക്കളെ പുറത്തേക്ക് വിസർജ്യച്ചു കൊണ്ടിരിക്കുന്നതിനാൽ ഇവയ്ക്ക് മറ്റൊരു ഉരുകളുമായി സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ഇവയ്ക്ക് നൽകിയതിന്റെ മിച്ചം തീറ്റകൾ മറ്റു ഉരുക്കൾക്ക് നൽകരുത്.

പ്രതിരോധമാർഗങ്ങൾ

ചെറുചൂടുള്ള ഉപ്പുവെള്ളം കൊണ്ടോ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി കൊണ്ടോ വായ കഴുകുക. റോബസ്റ്റ പഴത്തിൽ ഒരു ടേബിൾസ്പൂൺ പന്നി നെയ്യും ഒരു ടീസ്പൂൺ ബോറിക് ആസിഡ് ചേർത്ത് കുഴച്ച് വായിൽ പുരട്ടുക. തേനും പുരട്ടാവുന്നതാണ് ഇത് പലതവണ ആവർത്തിക്കുക. ജല രൂപത്തിലുള്ള ഭക്ഷണപദാർത്ഥം കൊടുക്കുക. ഉപ്പുചേർത്ത കഞ്ഞിവെള്ളം കരിക്കിൻവെള്ളം തുടങ്ങിയവ നൽകുന്നത് ഉത്തമമാണ്. മൃഗ ഡോക്ടറുടെ സഹായത്തോടെ ആൻറിബയോട്ടിക് ഔഷധങ്ങളും വിറ്റാമിനുകളും നൽകാം ബോറിക് ആസിഡ് ഓയിൻമെൻറ് അകിടിൽ പുരട്ടുന്നത് നല്ലതാണ്. കാലിലെ വ്രണങ്ങൾ അകറ്റുവാൻ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ മുക്കി ഹൈമാക്സ് പോലുള്ള ഓയിൽമെൻറ് വാങ്ങിച്ച് പുരട്ടുക. എല്ലായ്പ്പോഴും മൃഗഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം. കുളമ്പുരോഗം വന്നതിനുശേഷം പാൽ ഉല്പാദനശേഷി കുറയുന്നതിനാൽ ഇവയുടെ ആരോഗ്യത്തിനുവേണ്ടി വിറ്റാമിൻ അടങ്ങിയ മിശ്രിതങ്ങൾ നൽകുക.

Foot and mouth disease is one of the major diseases affecting livestock. The basic thing to do is to seek immediate treatment in case of illness and seek the services of the nearest veterinarian without spreading the disease.

പൈക്ക രോഗം

ഉരുക്കളിൽ പ്രധാനമായും കാണുന്ന മറ്റൊരു രോഗമാണ് പൈക്ക. ഫോസ്ഫറസ്, ജീവകം ഡി ത്രീ എന്നിവയുടെ കുറവുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.മണ്ണു തിന്നുന്നതും പ്ലാസ്റ്റിക് കളും കടലാസുകളും തിന്നുന്ന സ്വഭാവം ഉള്ളതും ഇതിൻറെ ലക്ഷണങ്ങളാണ്. ഇതിനായി ഉരുക്കൾൾക്ക് കൃത്യസമയങ്ങളിൽ വിരമരുന്ന് നൽകുക. കാൽസ്യം, ഫോസ്ഫറസ് അടങ്ങിയ ധാതുലവണ മിശ്രിതം 25 മുതൽ 50 ഗ്രാം വരെ പതിവായി തീറ്റയിൽ ഉൾപ്പെടുത്തുക.. കന്നുകാലികളെ പാഴ് വസ്തുക്കളുടെ അടുത്തുനിന്ന് അകറ്റി കെട്ടുക.

English Summary: Measures to control foot-and-mouth disease in cattle

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds