കോഴി വളർത്തൽ, കാട വളർത്തൽ , കരിങ്കോഴി വളർത്തൽ ഇങ്ങനെ അടുത്ത കാലത്തായി ഒരുപാട് പേർ കോഴി വളർത്തൽ കേന്ദ്രീകരിച്ചു ജോലി ചെയ്യുന്നുണ്ട്. മുട്ട ഇറച്ചി അതുപോലെ അലങ്കാരക്കോഴി എന്നീ താല്പര്യങ്ങൾ ഉള്ളവരാണ് കോഴി വളർത്തൽ തെരഞ്ഞെടുക്കുന്നത്. നാടൻ കോഴികളെയും ഇറച്ചിക്കോഴികളെയും വളർത്തിയിരുന്നു പലരും. കോഴികളിൽ തന്നെ പല വിഭാഗങ്ങൾക്കാണ് ഇന്ന് മാർക്കറ്റ് കൂടുതൽ. കരിങ്കോഴി നല്ല മാർക്കറ്റുള്ള ഒരു കോഴിയിനമാണ്. മാംസത്തിനും മുട്ടയ്ക്കും പോഷകമൂല്യവും ഔഷധഗുണവുമുണ്ടെന്നുള്ള കണക്കുകൂട്ടലാണ് കരിങ്കോഴിയ്ക്ക് നാട്ടിൽ ആവശ്യക്കാരെ കൂട്ടുന്നത്. കരിങ്കോഴി മുട്ടയൊന്നിന് 40 മുതല് 60 വരെ വില ലഭിക്കുകയും ആറുമാസം വരെ പ്രായമുള്ള കോഴിയൊന്നിന് 600 രൂപയ്ക്ക് വിപണിയിൽ വാങ്ങാനാളുണ്ടെന്നതും കരിങ്കോഴി (കടക്നാഥ്) വളർത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്. ഉയർന്ന ഔഷധവീര്യമുള്ള കരിങ്കോഴികൾ യഥാർത്ഥത്തിൽ മധ്യപ്രദേശ് സ്വദേശികളാണ്. ദേഹം മുഴുവൻ കറുപ്പ് നിറം, തൂവലുകളും കൊക്കും , എല്ലും, മാംസവും എല്ലാം തന്നെ കറുപ്പ് നിറം ഇതാണ് കരിങ്കോഴിയുടെ പ്രത്യേകത. ശരീരത്തിലെ മെലാനിന്റെ അളവ് കൂടുതൽ ആയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉയർന്ന ഔഷധമൂല്യമാണ് കരിങ്കോഴികൾക്ക്. ആസ്മ, ചിക്കൻഗുനിയ എന്നിവയ്ക്ക് ഉത്തമമാണ്. ശരീരം വേദന , നീരുവക്കൽ എന്നിവ മാറുന്നതിനും ഇത് പ്രയോജനകരമാണ്. അതിനാൽ ഔഷധം എന്ന നിലക്ക് കരിങ്കോഴികളെ വാങ്ങാൻ എത്തുന്നവരും ധാരാളമാണ്.
കരിങ്കോഴി വളർത്തുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് തീറ്റയും വിപണി സാധ്യതയും.
കോഴിത്തീറ്റ
സാധാരണ മുട്ടക്കോഴിക്ക് നല്കുന്നതുപോലെ കരിങ്കോഴിക്ക് തീറ്റയായി അരി, ഗോതമ്പ് എന്നിവ നല്കാം. ചോളം, സോയ, മീൻപൊടി, ചോളപൊടി, കക്ക എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് നൽകിയാൽ മുട്ട ഉത്പാദനം കുടും; കറിയുപ്പ് കൂടി ചേര്ക്കാം
തീറ്റയിൽ പൂപ്പൽ പിടിക്കാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കണം അല്ലെങ്കിൽ അഫ്ലാടോക്സിൻ എന്ന ഫംഗസ് ബാധയുണ്ടാകും
തീറ്റയിൽ കലർത്തി നല്കുന്ന മീൻപൊടിയിൽ മണ്ണോ (പൂഴി) കടൽ കക്കകളുടെ കഷണങ്ങളോ ഉണ്ടാകാൻ പാടില്ല.
ചോളവും ചോളത്തവിടും ഉണക്കമുള്ളതായിരിക്കണം
തീറ്റ കൂടാതെ പച്ചിലകളും പച്ചപ്പുല്ലും പഴങ്ങളും ഭക്ഷണമായിക്കൊടുക്കാം
കരിങ്കോഴിയുടെ വിപണി സാധ്യത
ഒരു ദിവസം പ്രായം ഉള്ള കോഴിക്കുഞ്ഞിന് 45 മുതല് 65 വരെയാണ് വില
ഒരുമാസം പ്രായം ഉള്ള കോഴിക്ക് 100, രണ്ട് മാസത്തിന് 200, മൂന്ന് മാസത്തിന് 300, ആറു മാസം പ്രായമുള്ളതിന് 600 എന്ന നിരക്കിലും വിലക്കാൻ കഴിയും
മുട്ട ഒന്നിന് 30 രൂപയിൽ കുറയാതെ ലഭിക്കും 40 രൂപവരെ വിലയില് വാങ്ങാനാവശ്യക്കാരുണ്ട്
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
10 എണ്ണം വളർത്താൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒരു പൂവനും ഒമ്പത് പിടയും വാങ്ങി വളർത്താം
എല്ലാം ഒരേ പ്രായത്തിൽ ഉള്ളത് വാങ്ങുന്നതാണ് ഉചിതം
കോഴിയിനങ്ങളുടെ കലർച്ച ഒഴിവാക്കാനായി കരിങ്കോഴികളെ പ്രത്യേകമായി വളർത്തേണ്ടതാണ്
ആറ് മാസം മുതൽ മുട്ട ലഭിച്ചു തുടങ്ങും
കോഴിക്ക് കൊടുക്കേണ്ട മെഡിസിന കുറിച്ചും വാക്സിനെ കുറിച്ചും മൃഗാശുപത്രികളിൽ നിന്നും വിവരങ്ങൾ ലഭ്യമാണ്. കരിങ്കോഴി വളർത്തലിന് പ്രോത്സാഹനവുമായി ധാരാളം ഫാമുകളും സംഘങ്ങളും രംഗത്തുണ്ട്.Information about the medicine and vaccine to be given to the chicken is available from the veterinary hospitals. There are many farms and groups promoting black hen farming.
കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് നല്കുന്നവരും, മുട്ട വിപണനം നടത്തുന്നവരും പരിശീലനം നല്കുന്നവരും കേരളത്തിലങ്ങിങ്ങായുണ്ട്.കുത്തിവെപ്പ് കഴിഞ്ഞ ഒന്നര മാസം പ്രായമായ കുഞ്ഞുങ്ങള്ക്ക് 165 രൂപയാണ് വില.പൂർണ വളർച്ചയെത്തിയ കോഴികൾക്ക് 1000 രൂപ വിലവരും.
കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കോഴിവളർത്തൽ ചില പ്രധാന വിവരങ്ങൾ
#farmer#FTB#agriculture#agro#krishi#farm
Share your comments