Livestock & Aqua

അടിമുടി മാറി ചൂണ്ടയും കൊളുത്തും കൂടയും കൊട്ടയും വലയുമെല്ലാം

നാട്ടിൻപുറങ്ങളിൽ  മീൻപിടിക്കുന്ന ചൂണ്ടയും കൊളുത്തും കൂടയും കൊട്ടയും വലയുമെല്ലാം കാലത്തിന് അനുസരിച്ചു മാറി .പുഴയോരങ്ങൾ കേന്ദ്രീകരിച്ച് കടകളിലും ഇവയുടെ വിൽപന നടക്കുന്നു..തോടുകളിൽ വയ്ക്കുന്ന കൂടകളും കൊട്ടകളും വരെ പരിഷ്കരിച്ച് പുതിയ എഡിഷനുകളിറങ്ങി തുടങ്ങി.മുളയലകും ചൂരലും കൊണ്ട് നാട്ടിൻ പുറങ്ങളിൽ ഉണ്ടാക്കിയിരുന്ന കൂടകൾ ഇരുമ്പു കമ്പികളിൽ ഇറങ്ങിയിട്ടുണ്ട്. ഇരുമ്പുകമ്പികൾ പ്രത്യേകരീതിയിൽ വളച്ചെടുത്ത് ഇതിൽ പ്ലാസ്റ്റിക് വലകൾ ചുറ്റിയാണ് ഇറക്കിയത്.

750 രൂപ മുതലാണ് വില. ചൂണ്ടകളും അടിമുടി മാറി. ചൂണ്ടയുടെ കൊളുത്തിലിടാൻ ഇരയെ തേടേണ്ട. വിവിധ തരത്തിലും കളറുകളിലും മത്സ്യങ്ങളെ ആകർഷിക്കുന്ന തരത്തിൽ പ്ലാസ്റ്റിക് തവളകളും പുൽച്ചാടികളുമെല്ലാം എത്തിയിട്ടുണ്ട്. ഇതിൽ രണ്ടും മൂന്നും കൊളുത്തുകളുമുണ്ടാവും. ഏതു വിധേനയും ഉപയോഗിക്കാവുന്ന തരത്തിൽ നീളവും വലുപ്പവുമുള്ള ചൂണ്ടകൾക്കും ഇതോടെ ആവശ്യക്കാരേറി.

മീൻ പിടിക്കാനുള്ള ഏറുവല (വീശു വല) കളും തണ്ടാടികളിലും വരെ  പരിഷ്ക്കാരം എത്തിയിട്ടുണ്ട്...ഇതോടെ സായാഹ്നങ്ങളിൽ കുടുംബസമേതം മാനസിക ഉല്ലാസത്തിനായി മീൻപിടിക്കാനെത്തുന്നവരും കൂടിയിട്ടുണ്ട്. ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതോടെ പുഴ മീനുകൾക്ക് ഡിമാന്റും കൂടിയിട്ടുണ്ട്.


Share your comments