വീട്ടുമുറ്റത്തും വാണിജ്യാടിസ്ഥാനത്തിലും ശാസ്ത്രീയ രീതിയില്‍ കോഴി വളര്‍ത്തുമെന്ന നിലയ്ക്ക് സംരംഭമെന്ന നിലയ്ക്ക് വിജയകരമായി ചെയ്യാം.
ഇനങ്ങള്‍
ഗ്രാമലക്ഷ്മി (ആസ്‌ട്രോവൈറ്റ്) ഗ്രാമപ്രിയ, അതുല്യ (ഐ.എല്‍.എം.90) കലിംഗാ ബ്രൗണ്‍ (റോഡോവൈറ്റ്) പാസ്സ് ജ്യോതി, ഗിരിരാജ തുടങ്ങിയ സങ്കരവര്‍ഗ്ഗക്കോഴികള്‍ കേരളത്തിന് അനുയോജ്യമാണ്.
ആവശ്യമനുസരിച്ച് കൂട്
വീട്ടുവളപ്പില്‍
10-12 കോഴികളെ വീട്ടുവളപ്പില്‍ പകല്‍ സമയം തുറന്നുവിട്ട് തീറ്റിപ്പോറ്റുകയും രാത്രികാലത്തു മാത്രം കൂടുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഈ രീതി അന്തരീക്ഷ ഊഷ്മാവും ഈര്‍പ്പവും നിറഞ്ഞ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം. ഇങ്ങനെ വളര്‍ത്തുമ്പോള്‍ ഒരു കോഴിക്ക് രാപാര്‍ക്കാന്‍ ഒരു ചതുരശ്ര അടി സ്ഥലം വേണം. 4 അടി നീളവും 3 അടി വീതിയും 2 അടി പൊക്കവുമുളള കൂട്ടില്‍ 10-12 കോഴികളെ പാര്‍പ്പിക്കാം. കൂട് തറ നിരപ്പില്‍ നിന്ന് 1-2 അടി ഉയരത്തില്‍ കാലുകളില്‍ കൊടുത്തു വയ്ക്കണം. കൂട്ടിനുളളില്‍ തീറ്റപ്പാത്രങ്ങളും വെളളപ്പാത്രങ്ങളും സജ്ജീകരിക്കാം. സുരക്ഷിതവും യഥേഷ്ടം കാറ്റും വെളിച്ചവും കടക്കുകയും ചെയ്യുന്ന കൂടുകളായിരിക്കണം. മരം കൊണ്ടോ കമ്പിവല കൊണ്ടോ ചെലവുകുറഞ്ഞ കൂടുകള്‍ പ്രാദേശികമായി നിര്‍മിക്കാം. മേല്‍ക്കൂരയ്ക്ക് ഓല, ഓട്, ഷീറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിക്കാം. കൂട് വീടിന്റെ പരിസരത്തുളള ഉയര്‍ന്ന പ്രദേശത്ത് വയ്ക്കണം. ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാന്‍ കഴിയണം.
പച്ചക്കറികളും ചെടികളും മറ്റും വീട്ടുമുറ്റത്തുണ്ടെങ്കില്‍ കോഴികള്‍ അവ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അടുത്തടുത്ത് വാസസ്ഥലങ്ങള്‍ ഉളളപ്പോള്‍ വീടുകളിലെ കോഴികളെ തിരിച്ചറിയാന്‍ പ്രയാസമാണ്. ഇത്തരക്കാര്‍ക്ക് കോഴിക്കൂടിനു ചുറ്റും ഒരു കോഴിക്ക് 5 ചതുരശ്ര അടി എന്ന കണക്കില്‍ കമ്പിവേലിയോ പ്ലാസ്റ്റിക് വലയോ കൊണ്ട് വേലികെട്ടി തിരിച്ച് പകല്‍ തുറന്നു വിടാം.
കോഴിക്കൂടും പരിസരവും തൂത്തു വൃത്തിയാക്കണം. കൂടുകള്‍ റിപ്പയര്‍ ചെയ്തു പെയിന്റടിക്കുകയും മാറ്റി സ്ഥാപിക്കുകയും വേണം.
പത്തില്‍ കൂടുതല്‍ കോഴിക്കുഞ്ഞുങ്ങളുണ്ടെങ്കില്‍
ഡീപ്പ് ലിറ്റര്‍ (അറുക്കപ്പൊടി ഉപയോഗിച്ച്) സമ്പ്രദായത്തില്‍ കോണ്‍ക്രീറ്റ് തറകളില്‍ വളര്‍ത്തുന്നതാണ് ഉത്തമം. മുട്ടയുല്പാദനവും വിപണനവുമാണ് ലക്ഷ്യമെങ്കില്‍ ഒരു കോഴിക്ക് 2.25 ചതുരശ്ര അടി സ്ഥലം അനുവദിക്കണം. എഗ്ഗര്‍ നഴ്‌സറിയാണ് ലക്ഷ്യമെങ്കില്‍ ഒരു കോഴിക്കുഞ്ഞിന് അര ചതുരശ്ര അടി സ്ഥലം മതി. ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ കോണ്‍ക്രീറ്റ് തറകളില്‍ വളര്‍ത്തുന്നതാണ് ഉത്തമം. ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ ഒരു ദിവസം പ്രായം മുതല്‍ കോഴിക്കുഞ്ഞുങ്ങളെ കൃത്രിമച്ചൂട് നല്‍കി വളര്‍ത്താം.
നഗരങ്ങളില്‍
കമ്പിഗ്രില്ലുകള്‍ ഘടിപ്പിച്ച കൂടുകളാണ് അനുയോജ്യം. 45 ഃ 40 ഃ 23 സെ. മീറ്റര്‍ വലിപ്പമുളള ഒരു കൂട്ടില്‍ നാലു കോഴികളെ വളര്‍ത്താം. കൂടിന്റെ തറയ്ക്ക് മുന്നിലേക്ക് ചെറിയ ചരിവ് നല്‍കും. മുട്ട ശേഖരിക്കാന്‍ സൗകര്യത്തിന് ഇത് രണ്ടു തട്ടായി വളര്‍ത്തിയാല്‍ കൂടുതല്‍ കോഴികളെ വളര്‍ത്താം. കൂടിനുളളില്‍ തന്നെ തീറ്റയ്ക്കും വെളളത്തിനും പ്രത്യേക തരം പാത്രങ്ങള്‍ വേണം. ഓരോ തട്ടിലെയും കാഷ്ഠം അടിയിലുളള ട്രേയില്‍ ശേഖരിക്കാം.
ടെറസ്സില്‍
100 കോഴിയെ വരെ ടെറസ്സില്‍ വളര്‍ത്താവുന്ന കൂട് ലഭ്യമാണ്.
വാണിജ്യ കോഴിവളര്‍ത്തല്‍
കാലാവസ്ഥയിലെ മാറ്റങ്ങള്‍ ബാധിക്കാത്ത ഇ.സി (ഋി്ശൃീിാലി േരീിൃേീഹ) ഹൗസുകളിലോ എലിവേറ്റഡ് ഷെഡ്ഡുകളിലോ കേജുകളില്‍ വളര്‍ത്താവുന്നതാണ്. ഒരു കൂട്ടില്‍ 25000-30000 വരെ കോഴികളെ വളര്‍ത്താം. ഇത്തരം ഷെഡ്ഡുകളില്‍ ഒരു തൊഴിലാളി മതി. തീറ്റയും വെളളവും ഓട്ടോമാറ്റിക് രീതിയിലാണ് നല്‍കുന്നത്. മുട്ടശേഖരണവും പ്രതിരോധ കുത്തിവയ്പും വരെ യന്ത്രികമായി ചെയ്യാം. എന്നാല്‍ ഇതിന് വളരെയധികം മുതല്‍ മുടക്ക് ആവശ്യമാണ്.
ശാസ്ത്രീയ പരിപാലനം പ്രധാനം
മുട്ടക്കോഴിവളര്‍ത്തല്‍ ലാഭകരമാക്കാന്‍ ശാസ്ത്രീയ പരിചരണം നിര്‍ബന്ധം. മുട്ടക്കോഴികളുടെ വളര്‍ച്ചാഘട്ടത്തെ മൂന്നായി തിരിച്ചിരിക്കുന്നു.
മുട്ടക്കോഴിവളര്‍ത്തല്‍ ലാഭകരമാക്കാന്‍ ശാസ്ത്രീയ പരിചരണം നിര്‍ബന്ധം. മുട്ടക്കോഴികളുടെ വളര്‍ച്ചാഘട്ടത്തെ മൂന്നായി തിരിച്ചിരിക്കുന്നു.
0-8 ആഴ്ച - കോഴിക്കുഞ്ഞുങ്ങള്‍
9-19 ആഴ്ച - വളരുന്ന കോഴികള്‍
20 ആഴ്ച മുതല്‍ വലിയ കോഴികള്‍
കോഴിക്കുഞ്ഞുങ്ങളുടെ പരിപാലനം (ബ്രൂഡിംഗ്)
ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ തൂവല്‍ വളര്‍ച്ച എത്തുന്നതുവരെ കൃത്രിമ ചൂട് നല്‍കി വളര്‍ത്തുന്നതിനാണ് ബ്രൂഡിംഗ് എന്നു പറയുന്നത്. അന്തരീക്ഷത്തിലെ ചൂടിനെ ആസ്പദമാക്കിയാണ് ബ്രൂഡിംഗ് കാലാവധി നിശ്ചയിക്കുന്നത്. സാധാരണ 2-3 ആഴ്ച ആണ് ബ്രൂഡിംഗ് കാലാവധി. മഴക്കാലമെങ്കില്‍ 3-4 ആഴ്ച വരെയാകാം, ബ്രൂഡിംഗ്. ബ്രൂഡിംഗ# ഡിപ്പ് ലിറ്റര്‍ കൂടുകളോ ബാറ്ററി ബ്രൂഡിംഗ് കേജുകളോ തിരഞ്ഞെടുക്കാം. കോഴിക്കുഞ്ഞുങ്ങള്‍ എത്തുന്നതിന് രണ്ട് ആഴ്ച മുമ്പ് കൂടൊരുക്കല്‍ തുടങ്ങണം.
ഒരു ലിറ്റര്‍ വെളളത്തില്‍ 50 മില്ലി എന്ന നിരക്കില്‍ ഏതെങ്കിലും അണുനാശിനി ഉപയോഗിച്ച് കൂടിന്റെ തറ, ചുമരുകള്‍ കമ്പിവല എന്നിവ കഴുകി വൃത്തിയാക്കണം. തീറ്റപ്പാത്രങ്ങളും വെളളപ്പാത്രങ്ങളും അണുനാശിനി ഉപയോഗിച്ച് കഴുകി വെയിലത്തു വച്ച് ഉണക്കണം. ശേഷം കൂടിന്റെ തറ, ചുമരുകള്‍ എന്നിവിടങ്ങളില്‍ 3:1 എന്ന അനുപാതത്തില്‍ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും കൂടി കലര്‍ത്തി വെളളയടിക്കണം. അതിനുശേഷം കൂട് ഉണങ്ങാനായി സമ്മതം അനുവദിക്കുക.
കൂട് നല്ല പോലെ ഉണങ്ങിയ ശേഷം തറയില്‍ വിരിപ്പായി അറുക്കപ്പൊടി, ചിന്തേരു പൊടി, ചെറുതായി നുറുക്കിയ വയ്‌ക്കോല്‍, നിലക്കടലത്തോട് എന്നിവയിലേതെങ്കുലുമൊന്ന് ഉപയോഗിക്കാം. കൂട്ടില്‍ വിരിക്കുന്നതിനു മുമ്പായി ഇവ വെയിലത്തു നന്നായി ഉണക്കണം. കോഴിക്കുഞ്ഞുങ്ങളുടെ കാലുകള്‍ക്ക് ക്ഷതം സംഭവിക്കാതിരിക്കാന്‍ അതിലുളള മുളളാണികള്‍, കൂര്‍ത്ത തടിച്ചീളുകള്‍, മറ്റു കട്ടിയുളള വസ്തുക്കള്‍ എന്നിവ മാറ്റുക.
തറയില്‍ 5 സെന്റീ മീറ്റര്‍ കനത്തില്‍ വേണം, ലിറ്റര്‍ വിരിയിക്കാന്‍. അതിനുമുകളില്‍ 250 കോഴിക്കുഞ്ഞുങ്ങളെ (ഒരു യൂണിറ്റ്) വളര്‍ത്തുന്നതിനായി 1 മീറ്റര്‍ വ്യാസമുളള കുട്ടയോ തകരമോ ഹോവറായി കെട്ടിത്തൂക്കുകയോ ഇഷ്ടിക കൊണ്ട് പൊക്കി വയ്ക്കുകയോ ചെയ്യാം. അതില്‍ നിന്ന് കൃത്രിമ ചൂട് നല്‍കുന്നതിനായി ഒരു കോഴിക്കുഞ്ഞിന് ഒരു വാട്ട് എന്ന നിരക്കില്‍ 40 വാട്ടിന്റെയും 60 വാട്ടിന്റെയും ബള്‍ബുകള്‍ തൂക്കിയിടാം. (100 വാട്ട്‌സിന്റെ ബള്‍ബുകള്‍ ഒഴിവാക്കുക). ബള്‍ബുകള്‍ തറയില്‍ നിന്ന് 50 സെന്റീ മീറ്റര്‍ ഉയരത്തില്‍ ആയിരിക്കണം. ഹോവര്‍ അതിനനുസൃതമായി ക്രമീകരിക്കുക. കോഴിക്കുഞ്ഞുങ്ങള്‍ ബ്രൂഡറിന് വെളിയിലേക്ക് പോകാതിരിക്കാന്‍ ഒരടി പൊക്കമുളളതും ഹോവറില്‍ നിന്ന് രണ്ടടി വ്യാസമുളളതും ആയ ചിക് ഗാര്‍ഡ് ഉപയോഗിക്കണം. പ്ലൈവുഡ്, കാര്‍ഡ് ബോര്‍ഡ്, തകരം, പനമ്പ് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് ചിക്ക് ഗാര്‍ഡ് നിര്‍മ്മിക്കാം. ലിറ്ററിന് മുകളില്‍ ന്യൂസ് പേപ്പര്‍ നിരത്തണം. കുഞ്ഞുങ്ങള്‍ക്ക് തീറ്റപ്പാത്രങ്ങളും ബ്രൂഡറില്‍ സജ്ജീകരിക്കുക. കോഴിക്കുഞ്ഞുങ്ങള്‍ എത്തുന്നതിന് 12 മണിക്കൂര്‍ മുമ്പ് ബ്രൂഡര്‍ പ്രവര്‍ത്തിപ്പിക്കണം.
കോഴിക്കുഞ്ഞുങ്ങളെ നല്ല വായു സഞ്ചാരമുളള ചിക്ക് ബോക്‌സിലായിരിക്കണം കൊണ്ടു വരേണ്ടത്. (അല്ലെങ്കില്‍ യാത്രാ മധ്യേ മരിക്കാം). കൊണ്ടുവന്നയുടന്‍ ഗ്ലൂക്കോസ്/ കരിപ്പെട്ടി ചേര്‍ത്ത വെളളം കുടിക്കാന്‍ നല്‍കുക. ശേഷം സ്റ്റാര്‍ട്ടര്‍ തീറ്റ പേപ്പറിനു മുകളില്‍ വിതറണം. (നുറുക്കിയ ഗോതമ്പ്, ചോളം, പൊടി അരി, റവ എന്നിവ തീറ്റയ്ക്കുപകരം ഉപയോഗിക്കാം). കൂട്ടിനുളളില്‍ ആവശ്യാനുസരണം വായുസഞ്ചാരവും താപനിലയും ക്രമീകരിക്കണം.
ബ്രൂഡിംഗ് കാലഘട്ടത്തില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേണ്ടുന്ന ചൂടിന്റെ അളവ് ഇനിപറയും പ്രകാരമാണ്.
കോഴിക്കുഞ്ഞുങ്ങളെ നല്ല വായു സഞ്ചാരമുളള ചിക്ക് ബോക്‌സിലായിരിക്കണം കൊണ്ടു വരേണ്ടത്. (അല്ലെങ്കില്‍ യാത്രാ മധ്യേ മരിക്കാം). കൊണ്ടുവന്നയുടന്‍ ഗ്ലൂക്കോസ്/ കരിപ്പെട്ടി ചേര്‍ത്ത വെളളം കുടിക്കാന്‍ നല്‍കുക. ശേഷം സ്റ്റാര്‍ട്ടര്‍ തീറ്റ പേപ്പറിനു മുകളില്‍ വിതറണം. (നുറുക്കിയ ഗോതമ്പ്, ചോളം, പൊടി അരി, റവ എന്നിവ തീറ്റയ്ക്കുപകരം ഉപയോഗിക്കാം). കൂട്ടിനുളളില്‍ ആവശ്യാനുസരണം വായുസഞ്ചാരവും താപനിലയും ക്രമീകരിക്കണം.
ബ്രൂഡിംഗ് കാലഘട്ടത്തില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേണ്ടുന്ന ചൂടിന്റെ അളവ് ഇനിപറയും പ്രകാരമാണ്.
പ്രായം (ആഴ്ച) ഊഷ്മാവ് (ലിറ്റര്‍ വിരിച്ച് തറ നിരപ്പില്‍ നിന്ന് 5 സെ. മീ. മുകളില്‍
0-1 35 ഡിഗ്രി സെല്‍ഷ്യസ്
1-2 32 ഡിഗ്രി സെല്‍ഷ്യസ്
2-3 29 ഡിഗ്രി സെല്‍ഷ്യസ്
3-4 26 ഡിഗ്രി സെല്‍ഷ്യസ്
മേല്‍പ്പറഞ്ഞ രീതിയില്‍ കുഞ്ഞുങ്ങള്‍ക്ക് ചൂട് ലഭിക്കുന്നുണ്ടോ എന്നു കൂടിനു പുറത്തു നിന്ന് പരിശോധിക്കാവുന്നതാണ്. കുഞ്ഞുങ്ങള്‍ ബ്രൂഡറിന്‍ കീഴില്‍ എങ്ങനെ പെരുമാറുന്നു എന്നു നോക്കി താപനിലയില്‍ മാറ്റം വരുത്തണം. കുഞ്ഞുങ്ങള്‍ എല്ലാം കൂടെ ബള്‍ബിനു കീഴില്‍ ഒരുമിച്ചു കൂടിയാല്‍ കൂടുതല്‍ ചൂട് വേണമെന്നര്‍ത്ഥം. ബള്‍ബുകളുടെ എണ്ണം കുറയ്ക്കുക. കാറ്റ് കൂടുതലായി കൂട്ടിനുളളിലേക്ക് അടിക്കുകയാണെങ്കില്‍ എല്ലാം കൂടി ഒരറ്റത്തു കൂടി നില്‍ക്കും. ശരിയായ രീതിയില്‍ വേണ്ടുന്ന അളവിലാണ് ചൂട് ക്രമീകരണമെങ്കില്‍ കുഞ്ഞുങ്ങള്‍ ഊര്‍ജ്ജസ്വലരായി കൊത്തിപ്പെറുക്കുന്നതു കാണാം. കുഞ്ഞുങ്ങള്‍ വളരുന്നതിനനുസരിച്ച് ബ്രൂഡറിനു ചുറ്റുമുളള വലയത്തിന്റെ വിസ്തീര്‍ണ്ണം വലുതാക്കി ആവശ്യാനുസരണം സ്ഥലം നല്‍കണം. ചിക്ക് ഗാര്‍ഡ് ഒരാഴ്ച കഴിഞ്ഞ് എടുത്തു മാറ്റാം. ഒരു കോഴിക്കുഞ്ഞിന് ഡീപ്പ് ലിറ്ററില്‍ 8 ആഴ്ച വരെ 700 ചതുരശ്ര അടി സ്ഥലം വേണം.
സമീകൃത തീറ്റ, സര്‍വ്വപ്രധാനം.
എട്ടാഴ്ചവരെയുളള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സമീകൃതാഹാരമാണ് സ്റ്റാര്‍ട്ടര്‍ തീറ്റ.
എട്ടാഴ്ചവരെയുളള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സമീകൃതാഹാരമാണ് സ്റ്റാര്‍ട്ടര്‍ തീറ്റ.
സ്റ്റാര്‍ട്ടര്‍ തീറ്റ
സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ 20 ശതമാനം മാംസ്യം ഉണ്ടാകണം. വിവിധ കമ്പനികളുടെ തരി രൂപത്തിലും ഗുളിക തരി രൂപത്തിലും ഗുളിക രൂപത്തിലുമുളള തീറ്റ മാര്‍ക്കറ്റില്‍ ലഭ്യമാണ്. മഞ്ഞച്ചോളം, കടലപ്പിണ്ണാക്ക്, ഉണക്കക്കപ്പ, ഗോതമ്പു നുറുക്ക്, അരി, ഉപ്പില്ലാത്ത ഉണക്കമീന്‍, ധാതുലവണമിശ്രിതം ഇവയൊക്കെ വേണ്ടും വിധം ചേര്‍ത്തു പൊടിച്ചതാണ് സമീകൃത തീറ്റ.
ആദ്യത്തെ 2-3 ദിവസം തീറ്റ ഹോവറിനു കീഴില്‍ പേപ്പറിലോ ട്രേകളിലോ നല്‍കാം. ശേഷം കുഞ്ഞുങ്ങള്‍ക്ക് ഗ്രില്‍ വച്ച് നീണ്ട തീറ്റപ്പാത്രങ്ങള്‍ ഉപയോഗിക്കണം. (ഗ്രില്ലുകള്‍ തീറ്റ പാഴാക്കി കളയാതിരിക്കാനാണ്). ചെലവു കുറയ്ക്കാന്‍ മുളപ്പാത്രങ്ങളും നിര്‍മ്മിക്കാം. നീണ്ട തീറ്റപ്പാത്രത്തിന്റെ രണ്ടു വശവും കണക്കിലെടുത്താണ് ഒരു കുഞ്ഞിനു വേണ്ട തീറ്റസ്ഥലം കണക്കാക്കുന്നത്. രണ്ടാഴ്ച വരെ ഒരു കുഞ്ഞിന് 2.5 സെ. മീ. സ്ഥലവും മൂന്നാഴ്ച മുതല്‍ 4.5 സെ. മീ. എന്ന തോതിലും സ്ഥലം നല്‍കണം. തൂക്കിയിടുന്ന തീറ്റപ്പാത്രമാണെങ്കില്‍ 100 കുഞ്ഞുങ്ങള്‍ക്ക് 12 കി. ഗ്രാം തീറ്റ കൊളളുന്ന 36 സെ. മീ. വ്യാസമുളള 3 തീറ്റ പാത്രം വേണം. ആദ്യ രണ്ടു ദിവസം തീറ്റപ്പാത്രങ്ങള്‍ അവയുടെ വക്കു വരെ നിറയ്ക്കുകയും തുടര്‍ന്ന് അര ഭാഗമോ 2/3 ഭാഗമോ മാത്രം നിറയ്ക്കുകയും വേണം. എട്ടാഴ്ച പ്രായം ഒരു കോഴിക്കുഞ്ഞ് ഒരു ദിവസം കഴിക്കുന്ന തീറ്റയുടെ ശരാശരി, അളവ് ചുവടെ ചേര്‍ക്കുന്നു.
പ്രായം തീറ്റയുടെ അളവ് (ഗ്രാം)
ആഴ്ച ഒരു കുഞ്ഞ് ഒരു ദിവസം കഴിക്കുന്നത്)
ആഴ്ച ഒരു കുഞ്ഞ് ഒരു ദിവസം കഴിക്കുന്നത്)
1 6.5
2 13
3 17
4 24
5 32
6 37
7 40
8 49
അതായത് എട്ടാഴ്ച വരെ ഒരു കോഴിക്കുഞ്ഞിന് ഏകദേശം ഒന്നര കിലോ ഗ്രാം തീറ്റ വേണമെന്നര്‍ത്ഥം.
അതായത് എട്ടാഴ്ച വരെ ഒരു കോഴിക്കുഞ്ഞിന് ഏകദേശം ഒന്നര കിലോ ഗ്രാം തീറ്റ വേണമെന്നര്‍ത്ഥം.
വെളളത്തിന് മുട്ടു വരരുത്.വൃത്തിയുളള തണുത്ത വെളളം സദാ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കണം. വെളള പാത്രങ്ങള്‍ ചെലവു കുറഞ്ഞതും ദിവസേന വൃത്തിയാക്കാന്‍ എളുപ്പമുളളതുമാകണം. ഫൗണ്ടന്‍ രൂപത്തിലുളള വെളളപ്പാത്രങ്ങളാണ് കുഞ്ഞുങ്ങള്‍ക്ക് ഉത്തമം. വെളളം താഴെ വീണ് ലിറ്റര്‍ നനയരുത്. 100 കുഞ്ഞുങ്ങള്‍ക്ക് 5 ലിറ്റര്‍ കൊളളുന്ന രണ്ടു വെളള പാത്രങ്ങള്‍ ഉപയോഗിക്കണം. ഹോവറിന് കീഴില്‍ വെളളപ്പാത്രങ്ങള്‍ വയ്ക്കുന്നത് വെളളം ചൂടാകാന്‍ ഇടയാക്കും. വെളളം ചൂടായാല്‍ കുഞ്ഞുങ്ങള്‍ വെളളം കുടിക്കുന്നത് കുറയും മരണത്തിന് കാരണമാകുകയും ചെയ്യും. വെളളത്തില്‍ വിറ്റാമിനുകള്‍ (വിറ്റാമിന്‍ ബി., എ, സി) ചേര്‍ത്തു നല്‍കണം.
വളരുന്ന കോഴികള്‍ (9-19 ആഴ്ച പ്രായം)
ഈ പ്രായത്തില്‍ നല്ല വളര്‍ച്ചയും ആരോഗ്യവുമില്ലാത്ത കുഞ്ഞുങ്ങളെ തെരഞ്ഞു മാറ്റണം. നല്‍കുന്ന തീറ്റയ്ക്ക് ഗ്രോവര്‍ തീറ്റ എന്ന് പറയും. മാര്‍ക്കറ്റില്‍ ലഭ്യമായ ഈ തീറ്റയില്‍ 16% മാംസ്യം ഉണ്ട്.
ഈ പ്രായത്തില്‍ നല്ല വളര്‍ച്ചയും ആരോഗ്യവുമില്ലാത്ത കുഞ്ഞുങ്ങളെ തെരഞ്ഞു മാറ്റണം. നല്‍കുന്ന തീറ്റയ്ക്ക് ഗ്രോവര്‍ തീറ്റ എന്ന് പറയും. മാര്‍ക്കറ്റില്‍ ലഭ്യമായ ഈ തീറ്റയില്‍ 16% മാംസ്യം ഉണ്ട്.
ഈ കാലഘട്ടത്തില്‍ ഒരു കോഴി കഴിക്കുന്ന തീറ്റയുടെ ശരാശരി അളവ് ചുവടെ ചേര്‍ക്കുന്നു.
പ്രായം തീറ്റയുടെ അളവ് (ഗ്രാം)
ആഴ്ച
9 50
10 53
11 58
12 60
13 60
14 60
15 62
16 62
17 65
18 70
19 75
അതായത് ഈ വളര്‍ച്ചാ ഘട്ടത്തില്‍ ഒരു കോഴിക്ക് ഏകദേശം 6 കി. ഗ്രാം തീറ്റ വേണമെന്നര്‍ത്ഥം. ഡീപ്പ് ലിറ്ററില്‍ വളര്‍ത്തുമ്പോള്‍ തീറ്റപ്പാത്രങ്ങളുടെ എണ്ണം കൂട്ടുക. തൂക്കിയിടുന്നവയെങ്കില്‍ 50 കോഴികള്‍ക്ക് 25 കിലോ ഗ്രാം കൊളളുന്ന ഒരു പാത്രം എന്ന നിരക്കില്‍ കൊടുക്കണം. തീറ്റപ്പാത്രങ്ങളുടെ വായ്ഭാഗം കോഴികളുടെ മുതുകു നിരപ്പില്‍ ആയിരിക്കണം. അതിനാല്‍ വളര്‍ച്ചയനുസരിച്ച് തീറ്റപ്പാത്രങ്ങള്‍ ഉയര്‍ത്തിക്കെട്ടണം. ശുദ്ധമായ തണുത്ത വെളളം ലഭ്യമാക്കുക. വെളളപ്പാത്രങ്ങളുടെ എണ്ണം കൂട്ടുക.
വീട്ടു വളപ്പിലാണ് ഈ പ്രായത്തിലുളള കോഴികളെ വളര്‍ത്തുന്നതെങ്കില്‍ അവയ്ക്ക് പ്രായത്തിനനുസൃതമായി 50% കൈ തീറ്റ നല്‍കാം. പാര്‍പ്പിട സമുച്ചയങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവുമൂലമുണ്ടായ സ്ഥലപരിമിതിയും, വിളാവശിഷ്ടങ്ങളുടെ ലഭ്യതക്കുറവും, അണുകുടുംബങ്ങളിലെ മിച്ചാഹാരത്തിന്റെ പരിമിതിയും, കൈവശഭൂമി ചുരുങ്ങിയതും കോഴികള്‍ പറമ്പില്‍ ചിക്കിച്ചികഞ്ഞു നടന്നു തിന്നുന്നതിനെ സാരമായി ബാധിച്ചു. അതുകൊണ്ട് അടുക്കളയിലെ മിച്ച ഭക്ഷണത്തോടൊപ്പം പറമ്പില്‍ നിന്ന് ചിക്കി ചികഞ്ഞു സ്വരൂപിക്കുന്ന തീറ്റ തികയാതെ വരുന്നു. തീറ്റയുടെ ലഭ്യത ഉല്‍പാദനക്ഷമതയെ ഗണ്യമായി ബാധിക്കും. ഇതിന് പരിഹാരമായി ഹോട്ടലിലെ മിച്ചാഹാരം, പഴം, പച്ചക്കറി കൂടകളിലെ മിച്ചവസ്തുക്കള്‍, വീട്ടിലെ ഉപയോഗശൂന്യമായ ധാന്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്താം. ഒപ്പം 50% കൈത്തീറ്റയും നല്‍കിയാല്‍ മുട്ടയുല്‍പാദനം ഗണ്യമായി വര്‍ദ്ധിക്കും. ഡീപ്പ് ലിറ്ററില്‍ വളര്‍ത്തിയ സങ്കരയിനം കോഴിക്കുഞ്ഞുങ്ങളെയാണ് നാം വീട്ടുവളപ്പില്‍ അഴിച്ചു വിട്ട് വളര്‍ത്തുന്ന അതിനാല്‍ അവയെ വീട്ടുവളപ്പില്‍ നിന്ന് തീറ്റ ശേഖരിക്കാന്‍ പരിശീലിപ്പിക്കണം. കോഴിയെ വാങ്ങിക്കൊണ്ട് വന്ന ശേഷം ആദ്യം കുറച്ച് കൈ തീറ്റ കൂടിന്റെ പരിസരത്ത് വിതറിക്കൊടുക്കുക. പിന്നീട് വീട്ടിലെ മിച്ച ഭക്ഷണം വിതറി പറമ്പില്‍ നിന്ന് തീറ്റ എടുക്കാന്‍ ശീലിപ്പിക്കുക.
പ്രായപൂര്‍ത്തിയായ കോഴികള്‍ (20 ആഴ്ച മുതല്‍)
വളര്‍ച്ച മുരടിച്ചവയെയും കാലിനു ക്ഷതം ഉളളവയെയും ഒക്കെ തെരെഞ്ഞു മാറ്റുക. ശാസ്ത്രീയ പരിചരണമുറകള്‍ അവലംബിക്കുന്നതുകൊണ്ടു തന്നെ സങ്കരവര്‍ഗ്ഗക്കോഴികള്‍ അഞ്ചരമാസമാകുമ്പോള്‍ മുട്ടയിട്ടു തുടങ്ങും. ഒരു വര്‍ഷം 180-ല്‍ കുറയാതെ മുട്ട കിട്ടും. (നാടന്‍ കോഴികളുടെ വാര്‍ഷിക ഉല്‍പാദനം 90-100 മുട്ടയാണ്) മുട്ടത്തോടിന്റെ നിറം ബ്രൗണോ വെളളയോ എന്ന് അതിന്റെ ചെവിക്കുടയുടെ നിറം നോക്കി ഏറെക്കുറെ അറിയാം.
മുട്ടയിട്ടു തുടങ്ങുന്നതിനു മുമ്പുളള ചേഷ്ടകള്‍ മനസ്സിലാക്കി 5 കോഴിക്ക് ഒരു പെട്ടി എന്ന നിരക്കില്‍ 30ത30ത45 സെ. മീറ്റര്‍ അളവിലുളള മുട്ടപ്പെട്ടികള്‍ കൂട്ടില്‍ സജ്ജീകരിക്കണം. ഇതിനുളളില്‍ വൈക്കോല്‍, അറുക്കപ്പൊടി എന്നിവ വിരിപ്പുണ്ടാക്കണം. മുട്ട പൊട്ടാതിരിക്കാനും അഴുകാതിരിക്കാനുമാണ് ഇങ്ങനെ വിരിപ്പ് നല്‍കുന്നത്. വീട്ടു വളപ്പില്‍ വളര്‍ത്തുമ്പോള്‍ ഇരുണ്ടതും വായു സഞ്ചാരമുളളതുമായ സ്ഥലത്ത് 5 കോഴിക്ക് ഒന്ന് എന്ന നിരക്കില്‍ വായ് വിസ്താരമുളള കലമോ, തടിപ്പെട്ടിയോ കുട്ടയോ സ്ഥാപിക്കാം. അല്ലാത്ത പക്ഷം മുട്ട നഷ്ടമാകാന്‍ സാധ്യതയുണ്ട്.
വെളിച്ചം നിര്‍ബന്ധം
മുട്ടയുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കൂട്ടില്‍ കൃത്രിമ വെളിച്ചം നല്‍കണം. മുട്ടയുല്‍പാദനം വെളിച്ചവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ 22-ാമത്തെ ആഴ്ച മുതല്‍ സൂര്യാസ്തമനശേഷം 15 മിനിട്ട് വീതം കൃത്രിമ വെളിച്ചം നല്‍കി തുടങ്ങണം. അങ്ങനെ 33-ാമത്തെ ആഴ്ച എത്തുമ്പോള്‍ പകല്‍ വെളിച്ചവും കൃത്രിമവെളിച്ചവും കൂടി മൊത്തം 16 മണിക്കൂര്‍ കിട്ടും. 6 മാസത്തോളം മുട്ടയുല്‍പാദനമായാല്‍ ഇത് 17 മണിക്കൂറായി വര്‍ദ്ധിപ്പിക്കുകയും അത് തുടരുകയും ചെയ്യണം. ഇതിന് കോഴി ഒന്നിന് ഒരു വാട്ട് എന്ന തോതില്‍ ബള്‍ബുകള്‍ ഇടണം.
ലേയര്‍ തീറ്റ
ഈ പ്രായത്തില്‍ നല്‍കുന്ന തീറ്റയാണ് ലേയര്‍ തീറ്റ. ഇതില്‍ 10% മാംസ്യം അടങ്ങിയിരിക്കുന്നു. പ്രായപൂര്‍ത്തിയായ ഒരു സങ്കരയിനം കോഴിക്ക് പ്രതിദിനം 110-120 ഗ്രാം തീറ്റ വേണം. 20-25 കി. ഗ്രാം കൊളളുന്ന 5 തീറ്റപാത്രങ്ങള്‍ 100 കോഴിക്ക് എന്ന തോതില്‍ കൂട്ടില്‍ സജ്ജീകരിക്കണം. തീറ്റപാത്രങ്ങളുടെ വക്ക് (വായ) കോഴികളുടെ മുതുകു നിരപ്പില്‍ മുകളില്‍ നില്‍ക്കും വിധം കെട്ടിത്തൂക്കിയിടണം. തീറ്റപാത്രം മുക്കാല്‍ ഭാഗം മാത്രം നിറയ്ക്കുക. 20 മുതല്‍ 72 ആഴ്ചവരെയുളള കാലഘട്ടത്തില്‍ ഒരു കോഴിക്ക് 50-55 കിലോഗ്രാം തീറ്റ വേണ്ടി വരും. പച്ചപ്പുല്ല് 100 കോഴിക്ക് 1-2 കി. ഗ്രാം എന്ന കണക്കില്‍ അരിഞ്ഞിട്ടോ കെട്ടിയിട്ടോ നല്‍കുക.
വീട്ടുവളപ്പില്‍ വളര്‍ത്തുമ്പോള്‍ ഈ ചേരുവകളുപയോഗിച്ച് തീറ്റ നിര്‍മ്മിക്കാം.
വീട്ടുവളപ്പില്‍ വളര്‍ത്തുമ്പോള്‍ ഈ ചേരുവകളുപയോഗിച്ച് തീറ്റ നിര്‍മ്മിക്കാം.
10 കി. ഗ്രാം തീറ്റ നിര്‍മ്മാണത്തിന് രണ്ട് ഉദാഹരണങ്ങള്‍
കടലപ്പിണ്ണാക്ക് (കിലോ) 5.2 6
എളളിന്‍ പിണ്ണാക്ക് (കിലോ) 2.0 -
ഉപ്പില്ലാത്ത ഉണക്കമീന്‍ (കിലോ) 2.0 3.2
ഉണക്ക കപ്പ/ ഗോതമ്പ്/ നുറുക്ക്
അരി (കിലോ) 0.4 0.4
ധാതു ലവണ മിശ്രിതം 0.4 0.4
ആകെ 10 10
വെളളപാത്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. (വീട്ടുവളപ്പില്‍ വളര്‍ത്തുമ്പോള്‍ 55-60 ഗ്രാം കൈത്തീറ്റ നല്‍കണം. അതായത് 10 കോഴിക്ക് 600 ഗ്രാം നല്‍കണം). തീറ്റ മിശ്രിതം നല്‍കേണ്ട അളവ് 1-8 ആഴ്ചവരെ - 5 ഗ്രാം + 10 ഗ്രാം അരി തവിട് 9-19-5 ഗ്രാം തീറ്റ + 20 ഗ്രാം 20 ആഴ്ച മുതല്‍ 10 ഗ്രാം + തീറ്റ നനയ്ക്കാതെ പൊടി രൂപത്തില്‍ നല്‍കുക. പൂപ്പല്‍ കലര്‍ന്ന തീറ്റ നല്‍കരുത്. ലാഭകരമായ മുട്ടയുല്‍പാദനകാലം 72 ആഴ്ച അഥവാ ഒന്നര വര്‍ഷമാണ്. അതിനാല്‍ ഒന്നര വര്‍ഷം വളര്‍ത്തിയ ശേഷം ഇവയെ ഇറച്ചിയ്ക്കായി വില്‍ക്കുകയും പുതിയ ബാച്ചിനെ വാങ്ങി വളര്‍ത്തുകയും വേണം. ഈ പ്രായത്തില്‍ കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ ഷെല്‍ ഗട്ട് അഥവാ പച്ച കക്ക നല്‍കാന്‍ മറക്കരുത്.
ഡോ. പി. സെല്‍വകുമാര്‍
ക്യാമ്പയിന്‍ ഓഫീസര്‍ എഫ്.ഐ.ബി
Share your comments