കാടകളെ കൂടുകളിലോ ഡീപ്പ് ലിറ്റര്‍ രീതിയിലോ വളര്‍ത്താവുന്നതാണ്.നിലത്ത് വിരിച്ച ലിറ്ററില്‍ (അറക്കപ്പൊടിയില്‍) ഒരേ പ്രായത്തിലുള്ള പക്ഷികളെ വളര്‍ത്തുന്ന രീതിയെയാണ് ഡീപ്പ് ലിറ്റര്‍ സംവിധാനം എന്നു പറയുന്നത്. ശരിയായ പരിചരണം നല്കിയില്ലെങ്കില്‍ കാടക്കുഞ്ഞുങ്ങള്‍ ചെറുപ്രായത്തില്‍ ചത്തുപോകാനുള്ള സാധ്യത കൂടുതലാണ്.മൂന്നാഴ്ച മുതല്‍ ആറാഴ്ച പ്രായംവരെയാണ് വളരുന്ന പ്രായം എന്നു പറയുന്നത് മൂന്നാഴ്ച പ്രായമാകുന്നതുവരെ കുഞ്ഞുങ്ങള്‍ക്ക് കൃത്രിമചൂട് നല്കണം. ഏകദേശം മൂന്നാഴ്ച പ്രായമാകുമ്പോള്‍ കഴുത്തിലെയും നെഞ്ചുഭാഗത്തെയും തൂവലുകളുടെ നിറവ്യത്യാസത്തില്‍നിന്ന് ആണ്‍പെണ്‍കാടകളെ വേര്‍തിരിക്കാം. ആണ്‍കാടകള്‍ക്ക് ഈ ഭാഗങ്ങളില്‍ ചുവപ്പും തവിട്ടും കലര്‍ന്ന നിറത്തിലുള്ള തൂവലുകളുണ്ടായിരിക്കുമ്പോള്‍ പെണ്‍കാടകള്‍ക്ക് കറുപ്പ് പുള്ളികളടങ്ങിയ 'ടാന്‍' അല്ലെങ്കില്‍ 'ഗ്രേ' നിറത്തിലുള്ള തൂവലുകളുണ്ടായിരിക്കും.
ആറാഴ്ച പ്രായമാകുമ്പോള്‍ പെണ്‍കാടകള്‍ക്ക് 150 ഗ്രാം തൂക്കം കാണും. ഈ പ്രായത്തില്‍ ഇവ മുട്ടയിട്ടുതുടങ്ങുന്നു. 280-300 മുട്ടയെങ്കിലും ഒരു കാടയില്‍നിന്നു പ്രതീക്ഷിക്കാം. പ്രായമാകുമ്പോള്‍ വിപണനം ചെയ്യാം. കാടമുട്ടകള്‍ വിരിയുന്നതിന് 16-18 ദിവസം മതിയാഇറച്ചിക്കുള്ള കാടകളെ ഈ പ്രായത്തില്‍ വില്ക്കാം. മുട്ടയിടുന്ന കാടകള്‍ക്ക് അഞ്ച് കാടകള്‍ക്ക് ഒരു പെട്ടി എന്ന തോതില്‍ മുട്ടയിടാനുള്ള പെട്ടികള്‍ വെക്കണം.മുട്ടയിടുന്ന കാടകള്‍ക്ക് 16 മണിക്കൂര്‍ വെളിച്ചം നല്കണം.
കാടവളര്‍ത്തലിന്റെ 70 ശതമാനം ചെലവും തീറ്റയ്ക്കാണ്. ആദ്യത്തെ മൂന്നാഴ്ച കൊടുക്കുന്ന 'സ്റ്റാര്‍ട്ടര്‍ തീറ്റ'യില്‍ 27 ശതമാനം മാംസ്യവും 2800 കിലോ കലോറി ഊര്‍ജവും അടങ്ങിയിരിക്കണം. മുട്ടയിടുന്നവയ്ക്ക് കൊടുക്കുന്നതിലാകട്ടെ 22 ശതമാനം പ്രോട്ടീനും (മാംസ്യം) 2900 കിലോ കലോറി ഊര്‍ജവും വേണം. മുട്ടയിടുന്ന കാടപ്പക്ഷികള്‍ക്കും തീറ്റയില്‍ കക്കപ്പൊടി ചേര്‍ത്തുകൊടുക്കണം. ഒരു കാട അഞ്ചാഴ്ച പ്രായം വരെ ഏകദേശം 400 ഗ്രാം തീറ്റ എടുക്കുന്നു. അതിനുശേഷം പ്രതിദിനം 25 ഗ്രാമോളം തീറ്റ വേണം. ഒരു കാടയ്ക്ക് ഒരുവര്‍ഷത്തേക്ക് എട്ടു കിലോഗ്രാം തീറ്റ മതിയാകും.കാടകള്‍ക്കായി സമീകൃതാഹാരം ഉണ്ടാക്കുമ്പോള്‍ മഞ്ഞച്ചോളം, അരിത്തവിട്, കടലപ്പിണ്ണാക്ക്, എള്ളിന്‍പിണ്ണാക്ക്, മീന്‍പൊടി, ഉപ്പ്, എല്ലുപൊടി, കക്കപ്പൊടി, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവ വേണം. മാംസ്യം ധാരാളമടങ്ങിയ ലേയര്‍ തീറ്റയും അസോളയും കൂട്ടി കൊടുക്കാവുന്നതാണ്. പൊതുവേ രോഗപ്രതിരോധ ശേഷി കൂടുതലുള്ള പക്ഷിയാണ് കാട. എന്നാലും ദിവസവും കൂടു വൃത്തിയാക്കിയും വൃത്തിയുള്ള തീറ്റ നല്‍കിയും കാടകളെ രോഗത്തില്‍ നിന്നും രക്ഷിക്കാം. മൃഗാശുപത്രികളില്‍ നിന്നും പ്രതിരോധ മരുന്നുകള്‍ ലഭിക്കുന്നതാണ്.
Share your comments