മുയൽക്കാഷ്ഠം ഉത്തമ ജൈവവളമാണ്. 3.7% നൈട്രജൻ, 13% ഫോസ്ഫറസ്, 3.5 % പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്ന ഇവയിൽ ഖരാംശവും കൂടുതലാണ്. ഇവ നേരിട്ട് കൃഷിയിടങ്ങളിലോ, പച്ചക്കറിതോട്ടങ്ങളിലോ ഉപയോഗിക്കാം.
പ്രായപൂർത്തിയെത്തിയ മുയൽ 100-150 കി. ഗ്രാം. കാഷ്ഠം ഒരു വർഷം നൽകുന്നു. ഒരു ഹെക്ടറിന് 5-10 ടൺ ഉപയോഗിക്കാം. പച്ചക്കറിത്തോട്ടത്തിൽ ഒരു ചതുരശ്രമീറ്ററിന് 10 കി. ഗ്രാം, 2-3 തവണകളായി ഉപയോഗിക്കാം.
മണിരൂപത്തിൽ ലഭിക്കുന്ന മുയൽക്കാഷ്ഠം വിവിധ രീതിയിൽ ഉപയോഗിക്കാം.
ഉണങ്ങിയ കാഷ്ഠമായി ശേഖരിക്കപ്പെട്ട മുയൽക്കാഷ്ഠം 5-10 സെ.മീ. കനത്തിൽ തറയിൽ നിരത്തി നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ഉണക്കി ഏകദേശം 12-15% ജലാംശം ആകുമ്പോൾ ഉണക്കിപ്പൊടിച്ച് ചാക്കുകളിൽ സൂക്ഷിക്കാം.
ദ്രവരൂപത്തിലാക്കി - ഒരു വീപ്പയ്ക്ക് 3 കി.ഗ്രാം ജലത്തിൽ കലക്കി ഉപയോഗിക്കാം.
കമ്പോസ്റ്റ് നിർമ്മാണം - മുയൽക്കാഷ്ഠവും മറ്റു മാലിന്യങ്ങളും അല്ലെങ്കിൽ പച്ചിലകളും ചേർത്ത് കമ്പോസ്റ്റാക്കാം. 10-20 സെ. മീ. കനത്തിൽ പച്ചിലകളും മുയൽക്കാഷ്ഠവും ഇടവിട്ട് വിരിച്ച് അതിനു മുകളിൽ വായു കടക്കാത്ത വിധത്തിൽ മണ്ണു പൊതിയുക
മണ്ണിരക്കമ്പോസ്റ്റ് - ഓരോ മുയൽക്കൂടിനും ചുവട്ടിൽ അതേ അളവിലുള്ള ഒരു പെട്ടിയിൽ മണ്ണിരകളെ വളർത്തുന്ന രീതി നിലനിൽക്കുന്നുണ്ട്.
ബയോഗ്യാസ് ഉണ്ടാക്കാൻ ഇതുപയോഗിക്കാം. മീൻ വളർത്തുന്നതിനും ഇത് ഉപയോഗപ്രദമാണ്.
Share your comments