<
  1. Livestock & Aqua

അലങ്കാര മത്സ്യങ്ങളെ വളർത്താം, വരുമാനം നേടാം. .

ഏത് മേഖലയിലുള്ള തൊഴിലിൽ ഏർപ്പെടുന്നവരും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയിലുള്ള താത്പര്യം മാത്രമല്ല പ്രധാനം തങ്ങളുടെ വീടുകളിൽ ഇതിനാവശ്യമായ സൗകര്യങ്ങൾ ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഇക്കാര്യങ്ങളിലെല്ലാം വേണ്ടവിധത്തിലുള്ള പരിശീലനമാർജ്ജിക്കുക എന്നതാണ് ഏറ്റവും പ്രഥമമായ കാര്യം 10 മുതൽ 25 സെന്റ് വരെ സ്വന്തമായുള്ളവർക്ക് വീട്ടിൽ തന്നെ കുളങ്ങൾ സ്വന്തമായി ഉണ്ടാകുന്നതാണ് നല്ലതു. അതിനായി പടുതാക്കുളങ്ങൾ സജ്ജമാക്കാം. മറ്റേതൊരു കൃത്രിമ ജലസ്രോതസ്സുകളേക്കാളും കുളങ്ങളിലെ വളർച്ചാനിരക്ക് ഉയർന്നതായിരിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. For those who own 10 to 25 cents, it is better to have their own pools at home. Pond pools can be set up for that. Studies have shown that the growth rate of fish in ponds is higher than that of any other artificial water source.

K B Bainda
ornamental fish
ornamental fish

അലങ്കാര മൽസ്യങ്ങളോട് അടങ്ങാത്ത ആഗ്രഹമുള്ളവരുണ്ട്. ഏതെങ്കിലും അക്വേറിയങ്ങൾ കണ്ടാൽ അവിടെ നില്കും. നിരവധി നിറങ്ങളിലും വലിപ്പത്തിലുമുള്ള പല ഇനങ്ങൾ ഉള്ളതാണീ അലങ്കാര മൽസ്യങ്ങളുടെ ഇനങ്ങൾ. സ്വദേശികളായ മത്സ്യങ്ങളും വിദേശികളായ മത്സ്യങ്ങളും ഈ അലങ്കാരമത്സ്യ ശ്രേണിയിലുണ്ട്. നിയോണ്‍ ടെട്രാസ്, എയ്ഞ്ചല്‍, ഗോള്‍ഡ് ഫിഷ്, ഡാനിയസ് കൂടാതെ ഗപ്പിയും സീബ്രാ ഡാനിയോയും അങ്ങനെ നിരവധി പേരറിയുന്നതും അറിയാത്തതുമായവ. ഒരുപാട് ഇനങ്ങളുള്ള അലങ്കാര മത്സ്യങ്ങളുടെ ഉത്പാദനം ഇന്ത്യയില്‍ വളരെ സാധ്യതകളുള്ള സംരംഭമാണ്. മാത്രമല്ല അനുകൂലമായ കാലാവസ്ഥയും വളരെ കുറഞ്ഞ അധ്വാനവും മതി. അതുകൊണ്ടു തന്നെ ഒരല്പം താല്പര്യം ഉള്ളവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ ഒരു സംരംഭമാണ് അലങ്കാര മത്സ്യം വളര്‍ത്തൽ. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്തുന്നത്.

guppy
guppy


നിലവിലുള്ള മത്സ്യപ്രേമികളുടെ മനോഭാവം പരിശോധിച്ചാല്‍ 99 ശതമാനം ആളുകളും ഹോബി ആയി വളര്‍ത്തുന്നവരാണ്. എന്നാൽ ആ ഹോബി ഒരു വരുമാനം ആക്കാൻ താല്പര്യമുണ്ടെങ്കിൽ
നിങ്ങൾക്ക് മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനുള്ള യൂണിറ്റ് തുടങ്ങാവുന്നതാണ്. അല്ലെങ്കിൽ മത്സ്യക്കുഞ്ഞുങ്ങളെ മറിച്ചു വില്പനയ്ക്കുള്ള കടകൾ നടത്താം. അതുമല്ലെങ്കിൽ കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നതിനുള്ള യൂണിറ്റ് തുടങ്ങാം. ഇനി മൽസ്യം വളർത്തുന്ന ടാങ്ക് നിർമ്മിച്ച് ഒരുക്കികൊടുക്കുന്ന യൂണിറ്റ് തുടങ്ങാം. ഇതെല്ലം കൂടിയുള്ള യൂണിറ്റും തുടങ്ങാം.
ഏത് മേഖലയിലുള്ള തൊഴിലിൽ ഏർപ്പെടുന്നവരും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയിലുള്ള താത്പര്യം മാത്രമല്ല പ്രധാനം തങ്ങളുടെ വീടുകളിൽ ഇതിനാവശ്യമായ സൗകര്യങ്ങൾ ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഇക്കാര്യങ്ങളിലെല്ലാം വേണ്ടവിധത്തിലുള്ള പരിശീലനമാർജ്ജിക്കുക എന്നതാണ് ഏറ്റവും പ്രഥമമായ കാര്യം

ornamental fish
ornamental fish

10 മുതൽ 25 സെന്റ് വരെ സ്വന്തമായുള്ളവർക്ക് വീട്ടിൽ തന്നെ കുളങ്ങൾ സ്വന്തമായി ഉണ്ടാകുന്നതാണ് നല്ലതു. അതിനായി പടുതാക്കുളങ്ങൾ സജ്ജമാക്കാം. മറ്റേതൊരു കൃത്രിമ ജലസ്രോതസ്സുകളേക്കാളും കുളങ്ങളിലെ വളർച്ചാനിരക്ക് ഉയർന്നതായിരിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
For those who own 10 to 25 cents, it is better to have their own pools at home. Pond pools can be set up for that. Studies have shown that the growth rate of fish in ponds is higher than that of any other artificial water source.
കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നതിനുള്ള യൂണിറ്റ്

കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനായി പടുതാക്കുളം തയ്യാറാക്കുമ്പോൾ വേണ്ട മുൻകരുതലുകൾ.

സിൽപോളിൻ ഷിറ്റിട്ട് കുളങ്ങൾ (8 X 2 X 2) 700 രൂപ നിരക്കിൽ 10എണ്ണം – 7000 രൂപ
മത്സ്യങ്ങളെ വാങ്ങാൻ - 5000 രൂപ
തീറ്റ, വളം മുതലായവ – 3000 രൂപ
കുളമൊരുക്കൽ - 2000 രൂപ
മറ്റു ചെലവുകൾ - 1000 രൂപ
ആകെ ചെലവുകൾ - 18000 രൂപ
ആകെ ഉത്പാദിപ്പിക്കാവുന്ന മത്സ്യങ്ങൾ (വിവിധയിനങ്ങൾ) – 50000 എണ്ണം
ഏകദേശ വരുമാനം (പ്രതിവർഷം) – 50000 രൂപ
മൽസ്യകുഞ്ഞുങ്ങളെ വളർത്താൻ ആഗ്രഹിക്കുന്നവർ ഇക്കാര്യങ്ങളിലെല്ലാം വേണ്ടവിധത്തിലുള്ള പരിശീലനം നേടിയിരിക്കേണ്ടതാണ്. കേരള ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫിർമ, കാവിൽ തുടങ്ങിയ ഏജൻസികൾ, കേരള മത്സ്യസമുദ്ര സർവ്വകലാശാല എന്നിവിടങ്ങളിൽ സൗജന്യ പരിശീലനങ്ങൾ നടത്താറുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സുഭിക്ഷ കേരളം - മത്സ്യ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയാൻ

#Fish farming#Ornamental fish#subhiksha keralam#krishi

English Summary: Raise ornamental fish and , Earn income.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds