<
  1. Livestock & Aqua

താറാവ് കർഷകർക്ക് 91.59 ലക്ഷം ധനസഹായം; മന്ത്രി ജെ. ചിഞ്ചുറാണി ധനസഹായ വിതരണം നിർവഹിക്കും

കഴിഞ്ഞ ഡിസംബറിൽ കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, കല്ലറ വെച്ചൂർ പഞ്ചായത്തുകളിൽ താറാവുകൾക്ക് പക്ഷിപ്പനി ബാധിച്ചിരുന്നു. 91.59 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചിട്ടുള്ളത്.

Anju M U
Minister J. Chinchurani Will Distribute The Fund Today
പക്ഷിപ്പനി: താറാവുകർഷകർക്ക് 91.59 ലക്ഷം ധനസഹായം

പക്ഷിപ്പനി ബാധിച്ച് താറാവുകളെ നശിപ്പിച്ച കോട്ടയം ജില്ലയിലെ വെച്ചൂർ, അയ്മനം, കല്ലറ, കുമരകം ഗ്രാമപഞ്ചായത്തുകളിലെ കർഷകർക്ക് ധനസഹായം അനുവദിച്ചു. 91.59 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചിട്ടുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: കോഴിവളർത്തലിൽ പരമാവധി ഉൽപ്പാദനം നേടുവാൻ 5കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

താറാവുകൾക്കും രണ്ടു മാസത്തിൽ താഴെ പ്രായമുള്ള താറാവുകൾക്കും നൂറു രൂപ നിരക്കിലും രണ്ടു മാസത്തിന് മുകളിൽ പ്രായമുള്ളവയ്ക്ക് 200 രൂപ നിരക്കിലും സഹായം ലഭിക്കും.

ധനസഹായ ഉദ്ഘാടനം ഇന്ന് (Inauguration of financial assistance today)

ഇന്ന് (മാർച്ച് 24) വൈകിട്ട് 5 മണിക്ക് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി ധനസഹായ വിതരണം നിർവഹിക്കും.

സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യ പ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എം.പി, എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ ആശ, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യാ സാബു, സബിത പ്രേംജി, ഷൈല കുമാർ, കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബൈജു, എ.ഡി.സി.പി ജില്ലാ കോ- ഓർഡിനേറ്റർ ഡോ ഷാജി പണിക്കശേരി എന്നിവർ പങ്കെടുക്കും. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. ഒ.റ്റി തങ്കച്ചൻ റിപ്പോർട്ട് അവതരിപ്പിക്കും.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക രംഗത്ത് മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിന് നബാർഡ് സഹായം ലഭ്യമാക്കണം: മുഖ്യമന്ത്രി

വെച്ചൂരിൽ ഒൻപതും അയ്മനത്ത് അഞ്ചും കുമരകത്ത് നാലും കല്ലറയിൽ ഒന്നും വീതം താറാവ് കർഷകർക്ക് ധനസഹായം ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; നഷ്ടപരിഹാരവും പ്രത്യേക പാക്കേജും വേണമെന്ന് കർഷകർ


കഴിഞ്ഞ ഡിസംബറിൽ കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, കല്ലറ വെച്ചൂർ പഞ്ചായത്തുകളിൽ താറാവുകൾക്ക് പക്ഷിപ്പനി ബാധിച്ചിരുന്നു. കൂടാതെ ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഡിസംബർ- ജനുവരി മാസങ്ങളിൽ പക്ഷിപ്പനി ബാധയുണ്ടായിരുന്നു. മുൻപും പക്ഷിപ്പനി ബാധിച്ച് ഒരുപാട് പക്ഷികളെ കൊന്നൊടുക്കേണ്ടി വന്നെങ്കിലും കർഷകർക്ക് നാശ നഷ്ടത്തുക സർക്കാരിൽ നിന്ന് ലഭിച്ചിരുന്നില്ല.

എന്താണ് പക്ഷിപ്പനി? (What is Bird Flu)

പക്ഷികളില്‍ പൊതുവായി കണ്ടുവരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ് അഥവാ H5N1 വൈറസ് എന്ന വൈറസാണ് ഇതിന് കാരണമാകുന്നത്. ചില പ്രത്യേക അനുകൂല സാഹചര്യങ്ങളിൽ മനുഷ്യരിലേക്കും പക്ഷിപ്പനിയുടെ വൈറസ് പടരാൻ സാധ്യതയുണ്ട്. കോഴി, താറാവ് തുടങ്ങിയ പക്ഷികളില്‍ നിന്നാണ് പ്രധാനമായും മനുഷ്യരിലേക്ക് വൈറസ് എത്തുന്നത്. മനുഷ്യനിൽ പക്ഷിപ്പനി മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങൾ പനിയും ചുമയും തൊണ്ടവീക്കവും ന്യുമോണിയയുമാണ്. ചില സാഹചര്യങ്ങളിൽ ഇത് തലച്ചോറിനെയും ബാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട തത്തകളെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ

English Summary: Rs. 91.59 Lakhs As Financial Assistance To Duck Farmers; Minister J. Chinchurani Will Distribute The Fund Today

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds