MFOI 2024 Road Show
  1. Livestock & Aqua

വ്യത്യസ്തനായ പൂച്ചയ്ക്ക് സ്പെഷ്യലാവണം ഭക്ഷണം

വീട്ടിൽ അരുമയായി പൂച്ചയെ വളർന്നുന്നവർ ഭക്ഷണക്രമീകരണം നടത്തേണ്ടത് പൂച്ചയ്ക്ക് ചേരും വിധമാവണം.കറ തീര്ന്ന മാംസഭുക്കാണ് പൂച്ച. ഇവയുടെ ശാരീരിക സ്വഭാവ പ്രത്യേകതകള് ഇരയെ പിടിച്ചു തിന്നാന് രൂപകല്പ്പന ചെയ്യപ്പെട്ടതാണ്. അതിനാല് പൂച്ചകളെ പൂര്ണ്ണമായൊരു വെജിറ്റേറിയന് ഭക്ഷണത്തില് വളര്ത്താന് ബുദ്ധിമുട്ടാണ്. മാംസത്തില് നിന്നു ലഭിക്കുന്ന ടോറിന് പോലുള്ള അമിനോ ആസിഡുകള് പൂച്ചകള്ക്ക് അനിവാര്യമാണ്.

Dr. Sabin George PhD
നായകള്ക്ക് ആവശ്യമുള്ളതിനേക്കാള് ഇരട്ടി പ്രോട്ടീന് പൂച്ചകളുടെ ഭക്ഷണത്തില് വേണം
നായകള്ക്ക് ആവശ്യമുള്ളതിനേക്കാള് ഇരട്ടി പ്രോട്ടീന് പൂച്ചകളുടെ ഭക്ഷണത്തില് വേണം

വീട്ടിൽ അരുമയായി പൂച്ചയെ വളർന്നുന്നവർ ഭക്ഷണക്രമീകരണം നടത്തേണ്ടത് പൂച്ചയ്ക്ക് ചേരും വിധമാവണം.കറ തീര്‍ന്ന മാംസഭുക്കാണ് പൂച്ച. ഇവയുടെ ശാരീരിക സ്വഭാവ പ്രത്യേകതകള്‍ ഇരയെ പിടിച്ചു തിന്നാന്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്. അതിനാല്‍ പൂച്ചകളെ പൂര്‍ണ്ണമായൊരു വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ വളര്‍ത്താന്‍ ബുദ്ധിമുട്ടാണ്. മാംസത്തില്‍ നിന്നു ലഭിക്കുന്ന ടോറിന്‍ പോലുള്ള അമിനോ ആസിഡുകള്‍ പൂച്ചകള്‍ക്ക് അനിവാര്യമാണ്. ടോറിന്‍ ഏറ്റവുമധികം ഉള്ള എലിയും, മീനും പൂച്ചകള്‍ക്ക് പ്രിയങ്കരമാകുന്നതിന്റെ കാരണവും ഇതുതന്നെയായിരിക്കും. നായകള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ ഇരട്ടി പ്രോട്ടീന്‍ പൂച്ചകളുടെ ഭക്ഷണത്തില്‍ വേണം. കൂടാതെ പത്തുശതമാനത്തോളം കൊഴുപ്പും വേണം.

ബന്ധപ്പെട്ട വാർത്തകൾ: പൂച്ചകളെ ബാധിക്കുന്ന മാരകമായ പാർവോ രോഗത്തെ അറിയുക

നായയുടെയും, മനുഷ്യന്റെയും ഭക്ഷണം ശാസ്ത്രീയമായി പൂച്ചകള്‍ക്ക് ചേര്‍ന്നതല്ല. മാംസഭുക്കായ പൂച്ചയ്ക്ക് പ്രോട്ടീന്‍ നല്‍കാന്‍ മാംസം, മത്സ്യം എന്നിവ നല്‍കാം. കൂടെ പുഴുങ്ങിയ മുട്ട, നേര്‍പ്പിച്ച പാല്‍, എന്നിവയും നല്‍കാം. അന്നജം ലഭിക്കാന്‍ ചോറ്, വേവിച്ച ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിക്കാം. വിറ്റാമിനുകള്‍ ലഭിക്കാന്‍ കാരറ്റ് തുടങ്ങിയ പച്ചക്കറികള്‍ അല്‍പ്പം നല്‍കാം. സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവ് പൂച്ചകള്‍ക്ക് കുറവാണ്. വീട്ടില്‍ തയ്യാറാക്കുന്ന തീറ്റ വൈവിധ്യമുള്ളതാക്കാം. ഇത്തരം തീറ്റ 25-50 ഗ്രാം/ഒരു കിലോഗ്രാം ശരീരഭാരത്തിന് എന്ന അളവില്‍ നല്‍കാം. എല്ലില്ലാത്ത മാംസവും, മത്സ്യവും മാത്രം നല്‍കുമ്പോള്‍ കാല്‍സ്യം, വിറ്റമിന്‍ എ എന്നിവയുടെ കുറവുണ്ടാകാമെന്നതിനാല്‍ എല്ലിന്‍ പൊടി, ലിവര്‍ എന്നിവ നല്‍കാം. മീനെണ്ണ, വിറ്റമിന്‍ എ നല്‍കും. ചിക്കന്റെ കഴുത്ത് വേവിച്ച് നല്‍കുന്നത് നല്ലത്. ധാരാളം ശുദ്ധജലം നല്‍കണം. വലിയ ഒരെല്ല് കടിക്കാനായി ഇട്ടുകൊടുക്കാം.

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലെ താരവും അലങ്കാരവും പേര്‍ഷ്യന്‍ പൂച്ചകള്‍

പൂച്ചകള്‍ പലപ്പോഴും പുല്ല് തിന്നാറുണ്ട്. വിറ്റമിനുകള്‍ ലഭിയ്ക്കുന്നതോടൊപ്പം ശരീരം വൃത്തിയാക്കുമ്പോള്‍ ഉള്ളില്‍ പോകുന്ന രോമം ഛര്‍ദ്ദിച്ച് പുറത്ത് കളയാനും ഇത് സഹായിക്കുന്നു. വേവിക്കാത്ത മാംസം, മത്സ്യം, പച്ചമുട്ട ഇവ പൂച്ചകള്‍ക്ക് നല്‍കരുത്. ഇത് ബാക്ടീരിയ, പരാദബാധകള്‍ക്ക് കാരണമാകും. വലിയ അളവില്‍ പാല്‍ നല്‍കരുത്. വിറ്റമിന്‍ മിശ്രിതം നല്‍കുമ്പോള്‍ ലിവര്‍ അധികമായി നല്‍കരുത്. ചോക്കളേറ്റ്, ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കാം. എല്ലും, മുള്ളും പൂച്ചയ്ക്ക് വേണ്ട ഭക്ഷണക്രമത്തില്‍ ഏറെ ശുചിത്വം പാലിക്കുന്നതിനാല്‍ വൃത്തിയുള്ള, പുതിയ തീറ്റ നല്‍കണം. അമിത ഭക്ഷണം ജീവിതശൈലീരോഗങ്ങള്‍ക്ക് വഴി വയ്ക്കുന്നു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും അധിക ഭക്ഷണവും, ശുദ്ധജലവും വേണം.

ബന്ധപ്പെട്ട വാർത്തകൾ: പൂച്ചയെ അധികം ലാളിക്കേണ്ട, മാരക രോഗങ്ങൾ വരെ നമ്മൾക്ക് വന്നുഭവിക്കും

പൂച്ചകള്‍ക്ക് ആവശ്യമായ സംതുലിത തീറ്റയെന്ന് അവകാശപ്പെടുന്ന ഖരരൂപത്തിലുള്ള റെഡിമെയ്ഡ് തീറ്റകള്‍ ഇന്ന് വിപണിയില്‍ ലഭിക്കുണ്ട്. വില കൂടുതലാണെങ്കിലും പോഷകാഹാരപ്രദമായിരിക്കും ഇത്തരം തീറ്റകള്‍. പൂച്ചകളുടെ പ്രായത്തിനും, തൂക്കത്തിനും അനുസരിച്ച് നല്‍കേണ്ട കൃത്യമായ അളവുകള്‍ പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കും. കുട്ടികള്‍, വളരുന്ന പൂച്ചകള്‍, പ്രായം കൂടിയവര്‍ക്ക്, ഗര്‍ഭിണികള്‍ക്ക്, രോഗികള്‍ക്ക് തുടങ്ങിയ പല അവസ്ഥയുള്ളവര്‍ക്കും നല്‍കാവുന്ന തീറ്റകളുണ്ട്.

ജനനസമയത്ത് 100-125 ഗ്രാം ഭാരം വരുന്ന പൂച്ചക്കുട്ടി ഒരു വര്‍ഷംകൊണ്ട് മുപ്പത് മടങ്ങോളം തൂക്കം നേടുന്നതിനാല്‍ ഈ പ്രായത്തില്‍ നല്ല ഭക്ഷണം തന്നെ നല്‍കണം. ജനിച്ചു വീഴുന്ന കുട്ടികള്‍ ആദ്യത്തെ രണ്ടു ദിവസം തള്ളയുടെ കന്നിപ്പാല്‍ കുടിക്കുന്നു. രോഗപ്രതിരോധശേഷി നല്‍കാന്‍ ഇത് നിര്‍ണ്ണായകം.

ബന്ധപ്പെട്ട വാർത്തകൾ: വളര്‍ത്തുപൂച്ചകള്‍ കറ്റാര്‍വാഴ ഭക്ഷിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത്

ആദ്യത്തെ നാലാഴ്ച പാല്‍ തന്നെ മുഖ്യഭക്ഷണം. ഉണര്‍ന്നിരിക്കുന്ന ഓരോ മണിക്കൂറും കുഞ്ഞുങ്ങള്‍ പാല്‍ കുടിക്കുന്നു. നാലാഴ്ച കഴിയുന്നതോടെ ഖരാഹാരവും നല്‍കി തുടങ്ങണം. പരിപ്പ്, പച്ചക്കറികള്‍ മുതലായവ നന്നായി വേവിച്ച് നല്‍കണം. മറ്റ് ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങുന്നതോടെ പാല്‍ കുടിയ്ക്കുന്നത് കുറയുന്നു. തള്ളയുടെ അകിടില്‍ പാല്‍ വറ്റുന്ന പത്ത് ആഴ്ച പ്രായത്തോടെ മത്സ്യം, മാംസം തുടങ്ങിയ ഖരാഹാരത്തിലേക്ക് മാറാവുന്നതാണ്. പിന്നീട് പാല്‍ നേര്‍പ്പിച്ച് മാത്രം നല്‍കണം. ഗര്‍ഭിണികള്‍ക്ക് 25% തീറ്റ അധികം വേണം. മുലയൂട്ടുന്ന പൂച്ചകള്‍ക്ക് 2-4 ഇരട്ടി ഭക്ഷണവും ധാരാളം ശുദ്ധജലവും നല്‍കണം. തനതായ ശാരീരിക സ്വഭാവ പ്രത്യേകതകള്‍ ഉള്ള പൂച്ചകള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. വലിയ പൂച്ചകളില്‍ പോലും കുട്ടിത്തം നിലനില്‍ക്കുന്നുവെന്നാണ് പറയപ്പെടുന്നത്. കാരണം പൂച്ച വലുതായാലും ചെറുതായാലും ഉടമകള്‍ക്ക് അവ അരുമ തന്നെയാണ്.

ബന്ധപ്പെട്ട വാർത്തകൾ: പേർഷ്യൻ പൂച്ചകളുടെ പരിപാലനം- അറിയേണ്ടതെല്ലാം 

English Summary: Special food for cats

Like this article?

Hey! I am Dr. Sabin George PhD. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters