നാടൻ മുട്ടയ്ക്ക് നല്ല ഡിമാൻഡുള്ള കാലഘട്ടമാണ് ഇന്ന്.അതുകൊണ്ടുതന്നെ ഒരു സംരംഭമായി തുടങ്ങുവാൻ ഏറ്റവും മികച്ചത് നാടൻ കോഴി വളർത്തലാണ്. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ കോഴിമുട്ടകൾ നാടൻ മുട്ടകൾ എന്ന രീതിയിൽ കടന്നുവരുന്നത് തമിഴ്നാട് അതിർത്തിയിൽ നിന്നാണ്. എന്നാൽ പല പഠനങ്ങളിലൂടെയും തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന മുട്ടകൾ വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കോഴിവളർത്തൽ ഒരു മികച്ച സംരംഭ മാതൃകയായി തന്നെ ഇന്നത്തെ കാലത്ത് തുടങ്ങാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കോഴി വളർത്തൽ തുടങ്ങുന്നവർക്കായി ചില വിജയതന്ത്രങ്ങൾ
കോഴി വളർത്തൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
5 സെൻറ് ഉള്ളവർക്ക് പോലും അടുക്കളമുറ്റത്തെ ഹൈടെക് കൂടിയാലോ അഴിച്ചിട്ടോ മുട്ടക്കോഴികളെ വളർത്താവുന്നതാണ്. സ്വദേശി-വിദേശി ജനങ്ങളെ ജനിതക മിശ്രണം ചെയ്തെടു ത്ത അത്യുൽപാദനശേഷിയുള്ള സങ്കര ഇനങ്ങളാണ് മുട്ടക്കോഴി സംരംഭത്തിലേക്ക് വേണ്ടി മിക്കവരും തിരഞ്ഞെടുക്കുന്നത്. ഇതിൽ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത് ബി വി 380 ആണ്. ഇത് ഹൈടെക് കൂട്ടിൽ 10 കോഴികൾ അടങ്ങുന്ന ചെറിയ യൂണിറ്റായി വളർത്തി മുട്ടക്കോഴി വളർത്തൽ ആരംഭിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കോഴി വളർത്തൽ: പാഠം - 2 കോഴിത്തീറ്റ
Today is the time when there is a good demand for native eggs. Therefore, the best way to start a business is to raise native chickens.
ഇതുപോലെ തന്നെയാണ് നാടൻ കോഴികളുടെ ഡിമാൻഡ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള കോഴി ഇനമാണ് ഗ്രാമപ്രിയ, ഗ്രാമശ്രീ തുടങ്ങിയവ. ഇവയുടെ എണ്ണം 100 വരെ എത്തിയാലും ഒരു വീട്ടമ്മയ്ക്ക് അനായാസം പരിപാലിക്കാൻ സാധിക്കുന്നു. ഇവയ്ക്ക് രോഗപ്രതിരോധശേഷി കൂടുതലാണ്. ഇനി ബി വി 380 കോഴികൾ ആണെങ്കിൽ വർഷം 300 മുട്ട വരെ ലഭ്യമാകുന്നു. ഇവയുടെ മുട്ടയ്ക്ക് തവിട്ടുനിറമാണ് ഉള്ളത്. മുട്ടയുടെ ശരാശരി ഭാരം 60 ഗ്രാം ആണ്. ഇവയിൽ ചിലത് 5 മാസം എത്തുമ്പോൾ തന്നെ മുട്ടയിട്ട് തുടങ്ങുന്നു. ആറുമാസം എത്തിക്കഴിഞ്ഞാൽ മുട്ടയുത്പാദനം ചെറുതായി കുറയും. ഒരു വർഷം മുടങ്ങാതെ മുട്ട ലഭ്യമാക്കുന്നതിനാൽ സങ്കര ഇനങ്ങളിൽ കൂടുതൽ പേരും വളർത്തുന്നത് ഈ ഇനമാണ്. മുട്ട ഉല്പാദനം കുറയുന്നതോടെ ഇവയെ ഇറച്ചി വിലയ്ക്ക് വിൽക്കാവുന്നതാണ്. 24 ആഴ്ച പ്രായം എത്തുമ്പോൾ മുട്ടിയിട്ട് തുടങ്ങുന്ന ഗ്രാമശ്രീ ഇനത്തിന് കേരളത്തിൽ വലിയ സ്വീകാര്യത ലഭ്യമാകുന്നു. ഇവയുടെ മുട്ട വർഷം 200 വരെ ആണ്. ഇതുകൂടാതെ വെറ്റിനറി സർവ്വകലാശാല വികസിപ്പിച്ച ഗ്രാമലക്ഷ്മി, കൈരളി, ഗിരിരാജ തുടങ്ങിയവയും മുട്ടക്കോഴി സംരംഭത്തിന് യോജിച്ചതാണ്.
ഹൈടെക് കൂടിൽ കോഴി വളർത്തുന്നതാണ് ഇന്ന് കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത്. കോഴികൾക്ക് സുരക്ഷിതമായ പാർക്കാൻ ഹൈടെക് കൂട് മികച്ചതാണെന്നുള്ളതാണ് ഹൈടെക് കൂട് തെരഞ്ഞെടുക്കുവാൻ കാരണമായി എല്ലാവരും പറയുന്നത്. കൂട്ടിൽ വളർത്തുമ്പോൾ സമീകൃത ആഹാരം ഉറപ്പുവരുത്താനും, ശുചിത്വം പാലിക്കുവാനും ശ്രമിക്കുക. സമീകൃത ആഹാരമായ ലെയർ തീറ്റ കോഴികൾക്ക് നൽകുന്നത് മുട്ട ഉല്പാദനം വർദ്ധിപ്പിക്കാൻ പ്രധാനമാണ്. കൂടാതെ കൃത്യസമയങ്ങളിൽ രോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കോഴി വളർത്തൽ: ഇറച്ചിയ്ക്കു പറ്റിയ ഇന്ത്യയിലെ മികച്ച കോഴി ഇനങ്ങൾ
Share your comments