കറവപ്പശുക്കളിൽ വിരബാധയുടെ ലക്ഷണങ്ങൾ എപ്പോഴും ഉണ്ടാകാറില്ല. കിടാക്കളിൽ കാണപ്പെടുന്ന വയറിളക്കം, വളർച്ച കുറവ്, മറ്റു രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത, വിളർച്ച എന്നിവയെല്ലാം വിരബാധയുടെ അനന്തരഫലങ്ങൾ ആണ്. നമ്മുടെ കറവപ്പശുക്കളിൽ പാലുല്പാദനം കുറയുവാൻ പ്രധാനകാരണവും വിരബാധയാണ്.
വിരകൾ പലതരം
അടിസ്ഥാനപരമായി വിരകളെ നാലായി തിരിക്കാം. ഉരുളൻ, നീണ്ടത്, രക്തക്കുഴലുകളിൽ കാണപ്പെടുന്നത്, പത്ര വിരകൾ. വിരകളുടെ സാന്നിധ്യം അനുസരിച്ച് ആയിരിക്കും ഓരോ കറവപ്പശുക്കളിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ. കട്ടിയുള്ള മൂക്കൊലിപ്പും പശുക്കളിൽ കൂർക്കം വലിച്ചു ഉള്ള ശ്വാസം എടുക്കലും വിര ഉള്ളതിന്റെ ലക്ഷണങ്ങളാണ്.
ദഹന വ്യവസ്ഥയിൽ ആണ് വിരകൾ പ്രധാനമായും കാണപ്പെടുന്നത്. ചില വിരകൾ ശ്വാസകോശത്തിലും കാണപ്പെടുന്നു.
വിരയിളക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ
പശുക്കളിൽ കാണുന്ന വിരകളുടെ മുട്ടകൾ ചാണകത്തിലൂടെ പുറത്തുവരുന്നു. ഇത് മണ്ണിലും ജലസ്രോതസ്സുകളിലും വ്യാപിക്കുന്നു. പിന്നെയും ഇത്തരം മുട്ടയിടുന്ന പുല്ലും വൈക്കോലും കന്നുകാലികൾക്ക് കൊടുക്കുമ്പോൾ വീണ്ടും വിരകൾ ശരീരത്തിലെത്തുന്നു. അതുകൊണ്ടുതന്നെ വിരയിളക്കൽ ചിട്ടയായി നടത്തണം. ഒരേസമയം വിരമരുന്നു നൽകുന്ന രീതിയാണ് ഇതിന് നല്ലത്. ആറുമാസത്തിനു മുകളിൽ പ്രായമായ എല്ലാ മൃഗങ്ങൾക്കും മഴക്കാലത്തിനു മുൻപും ശേഷവും ആയി വർഷത്തിൽ രണ്ടുതവണ വിരമരുന്നു നൽകിയിരിക്കണം. ചെന യുള്ള പശുക്കളിൽ ആദ്യ ഡോസ് പ്രസവം അടുക്കാറാകുമ്പോളും രണ്ടാമത്തെ ഡോസ് പ്രസവം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളിലും നൽകണം.
Symptoms of worm infestation are not always present in dairy cows. Outbreaks appear to be exacerbated during childhood and adolescence.
ഇങ്ങനെ വിര മരുന്ന് നൽകുന്നത് വഴി കന്നുകാലികളുടെ ആരോഗ്യം മെച്ചപ്പെടുന്നില്ലെങ്കിൽ ചാണകം പരിശോധിച്ച് വിര ഏതെന്ന് തിരിച്ചറിഞ്ഞ് പ്രത്യേക മരുന്ന് നൽകണം. എപ്പോഴും തൊഴുത്തും ചുറ്റുപാടും വൃത്തിയായി സംരക്ഷിക്കണം. ഒച്ചുകൾ പെരുകുന്ന സ്ഥലത്ത് വിരകളുടെ സാന്നിധ്യം കൂടുതലാണെന്ന കാര്യം മറക്കരുത്.
Share your comments