<
  1. Livestock & Aqua

2500 ലിറ്റർ പാലും 700 കിലോ തൂക്കവുമുള്ള ജാഫ്രാബാദി എരുമയെ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വലിപ്പത്തിലും പാൽ ഉത്പാദനത്തിലും ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവർ. ഗുജറാത്തിന്റെ ജാഫ്രാബാദിൽ ജന്മം എടുത്തെന്നു കരുത്തുന്നത്കൊണ്ട് ഇവക്കു ഈ പേര് ലഭിച്ചത്. ആദ്യകാലങ്ങളിൽ ഭാവ്‌നഗർ ജില്ലയിൽ ഇവയെ ധാരാളമായി കണ്ടുവന്നതുകൊണ്ടു ഭാവ്‌നഗരി എന്നും അറിയപ്പെട്ടു.

Arun T
ജാഫ്രാബാദി
ജാഫ്രാബാദി

വലിപ്പത്തിലും പാൽ ഉത്പാദനത്തിലും ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവർ. ഗുജറാത്തിന്റെ ജാഫ്രാബാദിൽ ജന്മം എടുത്തെന്നു കരുത്തുന്നത്കൊണ്ട് ഇവക്കു ഈ പേര് ലഭിച്ചത്. ആദ്യകാലങ്ങളിൽ ഭാവ്‌നഗർ ജില്ലയിൽ ഇവയെ ധാരാളമായി കണ്ടുവന്നതുകൊണ്ടു ഭാവ്‌നഗരി എന്നും അറിയപ്പെട്ടു.

പ്രാദേശികമായി മറ്റു അനേകം പേരുകൾ ഉണ്ടെങ്കിലും ജാഫ്രാബാദി എന്ന പേരാണ് ലോകം മുഴുവനും അറിയപ്പെടുന്നത്. മൽദാരി, റബാറി തുടങ്ങിയ കന്നുകാലികളെ മേയ്ക്കുന്ന വിഭാഗക്കാർക്ക് ലഭിച്ച അനുഗ്രഹം ആയിരിന്നു ജാഫ്രാബാദി. ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ ഹൈബ്രിഡ് എരുമ/പോത്ത് ആണ് ജാഫ്രാബാദി. ഇതിനു പിന്നിൽ പല സ്റ്റഡീസ് ഉണ്ട്. ബ്രിട്ടീഷ് ഭരണകാലത്തു ഇറച്ചി ആവശ്യത്തിനായി ഇന്ത്യയിൽ കൊണ്ടുവന്ന ആഫ്രിക്കൻ കേപ്പ് ബഫാല്ലോയും (African Cape Buffallo- Syncerus caffer species) Indian water ബഫാലോയും ( Bubalus bubalis species ) ചേർന്ന് ഉണ്ടായതാണ് ജാഫറാബാദി എന്നാണ്. എന്നാൽ ഇതിനു പിന്നിൽ വ്യക്തമായ കാരണങ്ങൾ ഉണ്ടെന്നു ആണ് മറ്റൊരു സ്റ്റഡി.

ആഫ്രിക്ക പോലെ തന്നെ സിംഹങ്ങൾ വിഹാരം നടത്തിയിരുന്ന ഭൂപ്രദേശം ആണ് അന്ന് ഗുജറാത്തിന്റെ സൗരാഷ്ടയിലെ ഭൂരിഭാഗം പ്രദേശങ്ങളും. അന്ന് കാലി മെയിച്ചവർക്കു ഭീഷണി ആയിരുന്നു ഇവർ. ഇവിടെ ഉണ്ടായിരുന്ന ബന്നി പോലുള്ള ചെറിയ എരുമകൾക്കു ചെറുത്തുനിൽപ്പ് സാധ്യമല്ലായിരുന്നു. എന്നാൽ African Cape buffallo ധീരതയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നവർ ആയിരിന്നു. മാത്രമല്ല അസാമാന്യ വലിപ്പവും. നിങ്ങള്ക്ക് യൂട്യൂബിൽ നോക്കിയാൽ കാണാം എന്ത് വലിയ ശത്രുവിനെയും ഇവ തുരത്തും. അങ്ങനെയെങ്കിൽ അവയെ ഇവിടെ ഉള്ള wild buffallo ആയി ക്രോസ്സ് ചെയ്താൽ ഇവിടുത്തെ പ്രകൃതിയെയും കാലാവസ്ഥയെയും പ്രതിരോധിക്കുന്ന ശക്തരായ പുതിയ തലമുറയെ ഉണ്ടാക്കാം എന്ന് കരുതി ആവാം. ഇതിനു തെളിവായ ഉദാഹരണം എന്തെന്നാൽ ജാഫ്രാബാദി പോത്തുകളും എരുമകളും സിംഹത്തെ ചെറുത്‌ നിൽക്കുന്നവയാണ് ഇന്നും അത് അങ്ങനെ തന്നെ.

1. ജാഫ്രാബാദി എരുമയുടെ പ്രത്യേകത എന്താണ്?
പാൽ ഉത്പാദനം. അത് തന്നെ ആണ് ഏറ്റവും വലിയ പ്രത്യേകത ഒരു കറവ കാലയളവിൽ 2100-2400 ലിറ്റർ പാല് നൽകും. പാലിന് 7.5-10% fat ഉണ്ടാവും. ഒരിക്കൽ 18%fat കിട്ടിയ റെക്കോർഡ് വരെ ഉള്ളവർ ആണ്. ആവറേജ് 600 കിലോ മുകളിൽ ഭാരം.

2. പോത്തുകളുടെ പ്രത്യേകത.
ഇന്ത്യയിലെ തന്നെ ഏറ്റവും ഭാരം കൂടിയ ഇനം. ബ്രസീലിലേക്ക് export ചെയ്ത ആദ്യ ബ്രീഡ്. ശരീര ഭാരം കൂടുതൽ ആയതിനാൽ ഇറച്ചി ആവശ്യത്തിന് ഏറ്റവും ഉത്തമം. ഹൈബ്രിഡ് ഇനം ആയതിനാൽ ബീജങ്ങൾക്ക് തീരെ ഗുണനിലവാരം ഇല്ല. അതിനാൽ തന്നെ വർഷങ്ങൾ പിന്നിടുംതോറും എന്നതിൽ ഗണ്യമായ കുറവ് കാണിക്കുന്നു. അതിനാൽ തന്നെ ഇറച്ചിക്കായി വളർത്തുന്നത് കുറവാണു. കരുത്തന്മാർ, സിംഹങ്ങളുടെ നേരെ നിൽക്കാൻ ഇന്ന് ഇന്ത്യയിൽ ഇവർ മാത്രം. ആവറേജ് തൂക്കം 700 കിലോ.

3. എങ്ങനെ തിരിച്ചറിയാം?
ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയാവുന്ന ബ്രീഡ് ആണ് ജാഫ്രാബാദി. കൊമ്പുകൾ ആണ് അതിന്റെ കാരണം. തലയുടെ നിറുകയിൽ നിന്നും രണ്ടു വശങ്ങളിലേക്കുമായി വളർന്നു താഴേക്കു വന്നു വീണ്ടും മുകളിലേക്കു പോവുന്ന വീതിയേറിയ കൊമ്പുകൾ. താടിയും മുഖവും കൊമ്പുകളാൽ ഞെരുങ്ങി ഇരിക്കും ഈ കാരണംകൊണ്ട് പലർക്കും കണ്ണ് മറയുകയും ചെവികൾ പൊട്ടി കീറുകയും ചെയ്യും.
നീളം കുറഞ്ഞ മുഖം, മുകളിലേക്കു വളഞ്ഞ നെറ്റി തടം. ഉറച്ച വലിയ കാലുകൾ, കറുത്ത ശരീരം (വെളുപ്പ് പൊട്ടുള്ള വാൽ ചിലപ്പോൾ കാണപ്പെടും )

4. എവിടുന്നു ഇവയെ കിട്ടും?
കൂടുതലും ഗുജറാത്തിൽ ആണെങ്കിലും ഇന്ന് പല ഫാർമകൾ ഇവരെ വളർത്തുന്നു 1997 സർവേയിൽ 1096636 എണ്ണം ഉണ്ടായിരുന്നെങ്കിൽ 2013 സർവേയിൽ ഇത് 571077 ആയി കുറഞ്ഞു. ഇത് 100% pure ആണ്. 2013 സർവേയിൽ 1200421(graded) എരുമകളെയും കണ്ടെത്തി. ഇത് കർഷകർ ക്രോസ്സ് ബ്രീടിംഗ് നടത്തിയ മൂലം സംഭവിച്ചതാണ്. ഇവയും ജാഫറാബാദിയിൽ തന്നെ കൂട്ടപ്പെട്ടു. ഭാവ്‌നഗർ രാജകുടുംബം ഇന്നും pure ബ്രീഡിനെ വളർത്തുന്നു. എന്നാലും 100% pure എരുമകളും പോത്തുകളും ബ്രസീലിൽ ഇപ്പോഴും ഉണ്ട്.
എന്നാലും കൂടുതൽ കാര്യക്ഷമം ആക്കാൻ വേണ്ടി പിന്നെയും കർഷകർ ക്രോസ്സ് ബ്രീഡ് ചെയ്തു.ഇവയാണ് പ്രധാനമായി ക്രോസ്സ് ചെയ്യപ്പെട്ടത്.

Phone - 070252 04951

English Summary: tips to take care when buying jaffradhi buffalo

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds