കച്ചിക്കും പുല്ലിനും നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ? IILFന്റെ ഉപഭോക്താക്കൾക്കായി നല്ല ഗുണനിലവാരമുള്ള Corn Silage നിങ്ങളിൽ എത്തിക്കുവാൻ ആഗ്രഹിക്കുന്നു.
100 കിലോയുടെയും 350-450 കിലോയുടെയും പാക്കിങ് ആണ് (bale) 1-5 വരെ bale എടുക്കുന്നവർക്ക് നേരിട്ട് വന്നും. അതിനു മുകളിൽ ഉള്ളവർക്ക് എത്തിച്ചും കൊടുക്കുന്നതാണ് (Transportation Changes extra)
IILF കസ്റ്റമേഴ്സിന് ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്.
Contact for price and other details : +91 7025204951
എന്താണ് ചോളം സൈലേജ്?
ഭഷ്യയോഗ്യമായ ചോളം ചെടിയോടു കൂടി അരിഞ്ഞു അവ വായു സഞ്ചാരം ഇല്ലാതെ പിക്‌ളിംഗ് രീതി പോലെ സൂക്ഷിക്കുന്നവയാണ്. ഇങ്ങനെ 7 മുതൽ 40 ദിവസം വരെ ഉള്ള ചോളം ഉള്ളിൽ ഫെർമെന്റാഷൻ നടന്നു ഇതിനെ പോഷക സമൃദ്ധമായ ഫീഡ് ആക്കി മാറ്റുന്നു. ഇങ്ങനെ ഉള്ള സൈലേജിൽ 8-10% വരെ ക്രൂഡ് പ്രോട്ടീനും അതിൽ ഉപരി കാർബോഹൈഡ്രേറ്റും എനെർജിയും ഉണ്ട്. പ്രോട്ടീൻ എന്നതിൽ ഉപരി സൈലേജ് ഒരു നല്ല കാർബോഹൈഡ്രേറ്റ് സപ്ലൈ ആണ്. ഒരു റൂമിനന്റ് (അയവിറക്കുന്ന) മൃഗത്തിന് എപ്പോഴും കാർബോഹൈഡ്രേറ്റ് ഫീഡ് അധികം വേണം.
സാധാരണയായി പച്ച പുല്ല് മാത്രം കഴിക്കുന്ന മൃഗങ്ങൾ എങ്ങനെയാണു എൻറിജിയും പ്രോട്ടീനും വേണ്ട മറ്റു അമിനോ ആസിഡുകളും ഉണ്ടാക്കുന്നത്?
പച്ച പുല്ലിൽ ഉള്ള സെല്ലുലോസ്/കാർബോഹൈഡ്രേറ്റ് റുമെൻ ക്യാവിറ്റിയിൽ ഉള്ള ബാക്ടീരിയ കഴിച്ചു അവ വേണ്ട പ്രോട്ടീൻ, അമിനോ ആസിഡ് എന്നിവ പുറം തള്ളുന്നു. ഈ മൈക്രോ പ്രോട്ടീൻ ആണ് മൃഗങ്ങൾ നേരിട്ട് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ നല്ല പോലെ റുമെൻ ബാക്ടീരിയ പ്രവർത്തനം നടക്കാൻ വേണ്ട തീറ്റകൾ നൽകുന്നത് എപ്പോഴും സഹായിക്കും.
വീട്ടിൽ എങ്ങനെ ചെറിയ രീതിയിൽ സൈലേജ് ഉണ്ടാക്കാം?
നമ്മുടെ നാട്ടിൽ കിട്ടുന്ന ഒട്ടു മിക്ക പുല്ലുകളും സൈലേജ് ആക്കാം. ബാരലുകളിലോ കാറ്റു കയറാത്ത പ്ലാസ്റ്റിക് ബാഗുകളിലോ ചെറുതായ അറിഞ്ഞ പുല്ല് 4 നിരയായി നിരത്തുക ഇടയിൽ ശർക്കര കുറച്ചു ഇടുക, ഇത് ഫെർമെന്റാഷൻ ബൂസ്റ്റ് ചെയ്യും. ശേഷം ഉള്ളിൽ ഉള്ള വായു കളഞ്ഞു കെട്ടി അടച്ചു വക്കുക. 7 ദിവസത്തിൽ എടുത്തു ഉപയോഗിച്ച് തുടങ്ങാം. പൂപ്പൽ ഉണ്ടായാൽ ഒഴിവാക്കുക.
Share your comments