മണ്ണൊലിപ്പ് തടയുന്നതിനും, പുതയിലിനും, വിറകിന്റെ ആവശ്യത്തിനുമായി ഏറെ പ്രചാരമേറിയ വൃക്ഷമാണ് സുബാബുൾ, ഇവയുടെ ഇലകളിൽ 25-30 ശതമാനം മാംസ്യം അടങ്ങിയിട്ടുണ്ട്. തരിശുഭൂമിയിലും നീർവാഴ്ച കുറഞ്ഞ സ്ഥലങ്ങളിലും അതിർവേലികളിലും സുബാബുൾ നന്നായി വളരും.
തീറ്റയ്ക്കായി ഉത്പാദിപ്പിക്കപ്പെടുമ്പോൾ, അമ്ലാംശമധികമുള്ള മണ്ണാണെങ്കിൽ ലൈമിങ്ങ് (കക്ക ചേർക്കൽ) ആവശ്യമാണ്. ഇതിനായി അമ്ലാംശമസരിച്ച് ഏക്കറൊന്നിന് 375 ഗ്രാം എന്ന കണക്കിൽ കാത്സ്യം ലഭ്യമാക്കണം, അടിവളമായി 45 കിലോഗ്രാം പൊട്ടാഷ് നൽകണം. വിത്തുകൾ പാകിയാണ് നടുന്നത്. ഇവ ഒരു മീറ്റർ അകലത്തിൽ നടാം. വിത്തുകൾ തിളച്ച വെള്ളത്തിൽ ചൂടാറുന്നതുവരെ ഇട്ടാണ് നടേണ്ടത്. ഒരാഴ്ചക്കുള്ളിൽ ഇവ മുളച്ചു തുടങ്ങും.
വളർന്നു വന്നാൽ തറ നിരപ്പിൽ നിന്നും മൂന്നടി ഉയരത്തിൽ മുറിച്ച് നൽകാം. ഒരു വർഷം ഒരു ഹെക്ടറിൽ നിന്നും 100 ടൺ പച്ചയില ലഭിക്കും. സുബാബുൾ ഇലകളിൽ കാൽസ്യം 2.5 ശതമാനം അടങ്ങിയിട്ടുണ്ട്. എന്നാൽ ഇലകളിൽ മൈമോസിൻ എന്ന വിഷപദാർത്ഥമുള്ളതിനാൽ കന്നുകാലികൾക്ക് അധികം നൽകുന്നത് അഭികാമ്യമല്ല പശുക്കളുടെ തീറ്റയിൽ പീലിവാക ക്രമമായി ഉൾപ്പെടുത്തി. പശുക്കളിൽ വളർച്ചകുറവും, മുടി പൊഴിയുന്ന ലക്ഷണവും കണ്ടാൽ ഇവ നൽകുന്നത് നിർത്തണം. K 67, K-29 എന്നീ ഇനങ്ങൾ മോസിൻ കുറഞ്ഞ ഇനങ്ങളാണ്.
വെയിലത്ത് വാട്ടുക. സൈലേജാക്കുക, ഒരുശതമാനം ഫെറസ് സൾഫേറ്റ് ചേർക്കുക എന്നിവ മൈമോസിന്റെ വിഷാംശത്തെ കുറയ്ക്കും. വൃക്ഷയിലകളിൽ പൊതുവായി മാംസ്യത്തിന്റെ അംശം തീറ്റ പുല്ലിനേക്കാൾ വളരെ കൂടുതലാണ്. മാത്രമല്ല കാൽസ്യം, ജീവകങ്ങൾ എന്നിവയാലും ഇവ സമ്പുഷ്ടമാണ്. പീലിവാക (Subabul) അഗത്തി (Sesbania), ശീമക്കൊന്ന (Glyricidia) എന്നിവയാണ് കാലിത്തീറ്റയായി വളർത്താവുന്ന വൃക്ഷ വിളകൾ. ഉദ്ദേശം 10-15ശതമാനം വരെ വൃക്ഷയിലകൾ തീറ്റയിൽ ഉൾപ്പെടുത്താം.
തീറ്റയുടെ 2-3 കിലോഗ്രാം വൃക്ഷ ഇലകൾ നൽകാം. ഇളം ഇലകളും, മൂപ്പ് കൂടിയ ഇലകളും ഒഴിവാക്കണം. ഇത്തരം പയറുവർഗ്ഗ സസ്യഇലകളിൽ, ടാനിൻ, സാപോണിന്റെ എന്നീ ഘടകൾ കാണപ്പെടാറുണ്ട്. ഇവ ഇലകളുടെ പ്രതിരോധ ശേഷിക്കായി രൂപാന്തരപ്പെട്ടവയാണ്. എന്നാൽ പശുക്കൾക്ക് കൂടിയ അളവിൽ നൽകിയാൽ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഇലകൾ നിശ്ചിത അളവിൽ മാത്രം നൽകുക.
Share your comments