പലതരത്തിലുള്ള സൂക്ഷ്മാണുക്കളുടെ ആക്രമണം മൂലം പശുക്കളിൽ അകിടുവീക്കമുണ്ടാകുന്നു. അകിടുവീക്കം വളരെ ആപൽക്കരമായതും ധനനഷ്ടമുണ്ടാക്കുന്നതുമായ ഒരു സാംക്രമിക രോഗമാണ് . അകിടുവീക്കം മൂന്നുതരങ്ങളുണ്ട്. സബ്ക്ലിനിക്കൽ, ക്ലിനിക്കൽ, ക്രോണിക്ക് അല്ലെങ്കിൽ പഴക്കം ചെന്നവ.
അകിടുവീക്കമുണ്ടാവാൻ പല കാരണങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടത് താഴെപ്പറയുന്നവയാണ്. Several Reasons for Mastitis disease in cow
- വൃത്തിഹീനമായ തൊഴുത്ത്
- പലതരത്തിലുള്ള രോഗാണുക്കളുടെ സംക്രമം.
- പാലു കറക്കുന്ന ഉപകരണം വഴിയോ കറവക്കാരൻ വഴിയോ, ഒരു പശുവിൽനിന്നും മറ്റൊരു പശുവിലേക്ക് അണുക്കൾ പകരാം.
- ആഹാരം,
- കൂടുതൽ പാലുൽപാദനശേഷിയുള്ള രോഗപ്രതിരോധശക്തി കുറഞ്ഞ വിദേശ ഇനം പശുക്കൾ.
- പാലുപൂർണ്ണമായും കറക്കാതിരിക്കുക.
- പശുക്കിടാങ്ങളെ പാലു കുടിപ്പിക്കാതിരിക്കുക.
- പനി
- കുറഞ്ഞ പാലുൽപാദനം
- നീരുവച്ച അകിട്
- പാലിന് നിറവ്യത്യാസം
- കട്ടപിടിച്ച പാൽ
- പാലിൽ രക്താംശം
- കല്ലിച്ച അകിട്
പരമ്പരാഗതമായ ചികിത്സാരീതി : അകിടിൽ പുരട്ടേണ്ട മരുന്നിന്റെ ചേരുവയും
- കറ്റാർവാഴ - 250ഗ്രാം
- മഞ്ഞൾ - 50 ഗ്രാം
- ചുണ്ണാമ്പ് - 10ഗ്രാം
മരുന്ന് തയ്യാറാക്കേണ്ട വിധം :
കറ്റാർവാഴ കഴുകി വൃത്തിയാക്കി മുള്ളു ചുരണ്ടിക്കളഞ്ഞ് ചെറുതായി അരിഞ്ഞ് പച്ചമഞ്ഞളോ മഞ്ഞൾപൊടിയോ സൗകര്യമായത് ഏതോ അതും ചുണ്ണാമ്പും കൂടി ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. മിക്സിയിൽ അരയ്ക്കുന്നതാണ് എളുപ്പം. മിക്സി ഇല്ലാത്തവർക്ക് കല്ലിൽ അരയ്ക്കാം. വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. അരച്ച് എടുത്ത കുഴമ്പ് ഒരു ദിവസത്തേയ്ക്കു 10 പ്രാവശ്യം ആയിട്ടാണ് പുരട്ടേണ്ടത്. അതുകൊണ്ട് അരച്ചെടുത്ത കുഴമ്പിൽ നിന്ന് ഏകദേശം പത്തിൽ ഒരുഭാഗം എടുത്തു 100 മില്ലി വെള്ളം ചേർത്തുകലക്കി നേർപ്പിക്കുക.
കയ്യിൽ കോരിയാൽ ഇറ്റ് ഇറ്റ് താഴെ വീഴണം. ഇപ്പോൾ നേർപ്പിച്ച മരുന്ന് പുരട്ടാൻ റെഡിയാണ്. അകിടിലെ പാൽ കറന്നുകളഞ്ഞശേഷം നന്നായി തണുത്തവെള്ളം കൊണ്ട് കഴുകി, നേർപ്പിച്ച് കുഴമ്പ് അകിട് മുഴുവനും പുരട്ടണം. നീരുള്ള ഭാഗത്തെ മുലക്കണ്ണിൽ മാത്രം പുരട്ടിയാൽ പോരാ. പുരട്ടിക്കഴിഞ്ഞ് നോക്കിയാൽ മുലക്കണ്ണിൽ നിന്നും പുരട്ടിയ മരുന്ന് ഒന്നോ രണ്ടോ തുള്ളി വെച്ച് നിലത്തു വീഴുന്നതുകാണാം.
പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞാൽ മരുന്ന് കഴുകിക്കളഞ്ഞശേഷം വീണ്ടും പാൽ കറന്നുകളഞ്ഞു മേൽപ്പറഞ്ഞമാതിരി വീണ്ടും മരുന്ന് പുരട്ടുക. പത്തുപ്രാവശ്യം പുരട്ടുമ്പോഴേയ്ക്കും അകിട് വീക്കം കുറഞ്ഞു തുടങ്ങും. 24 മണിക്കൂറിനകം അകിട് വീക്കം കുറയുകയും പാലിന്റെ നിറവ്യത്യാസം മാറുകയും ചെയ്യും. ഈ ചികിത്സ കുറഞ്ഞത് അഞ്ച് ദിവസത്തേക്ക് ചെയ്യണം.
അകിടുവീക്കം കല്ലിച്ചതാണെങ്കിൽ മേൽപ്പറഞ്ഞ മരുന്നുകളോടുകൂടി രണ്ടുകഷണം ചങ്ങലംപരണ്ട ചേർത്തരക്കണം. മാത്രവുമല്ല അസുഖം മാറുന്നതുവരെ ഈ മരുന്ന് പുരട്ടിക്കൊണ്ടിരിക്കണം. അകിട് വീക്കം വരാതിരിക്കാൻ ഒരു മുൻകരുതൽ എന്ന നിലയ്ക്ക് ആഴ്ചയിൽ രണ്ട് ദിവസം വീതം ഈ മരുന്ന് പുരട്ടുന്നത് നല്ലതാണ്.
Share your comments