1. Livestock & Aqua

പശുവിൻറെ അകിട് വീക്കം നിയന്ത്രിക്കാൻ 9 ടിപ്സ്

അകിടിലുണ്ടാകുന്ന എത്ര നിസ്സാരമായ മുറിവുകളും വണങ്ങളും ചികിത്സിച്ചു ഭേദമാക്കണം. ശാസ്ത്രീയ കറവരീതി പ്രാവർത്തികമാക്കണം. കറവക്കാരൻ നഖം മുറിച്ച് വൃത്തിയാക്കിയിരിക്കണം. രോഗിയായിരിക്കരുത്. പ്രത്യേകിച്ച് ക്ഷയം പോലുള്ള ശ്വാസകോശ രോഗങ്ങൾ ബാധിച്ചയാളാകരുത്.

Arun T
പശു
പശു

അകിടുവീക്കം  നിയന്ത്രണത്തിനായി ഇനിപ്പറയുന്ന മാർഗങ്ങൾ സ്വീകരിക്കാം :

  • അകിടിലുണ്ടാകുന്ന എത്ര നിസ്സാരമായ മുറിവുകളും വണങ്ങളും ചികിത്സിച്ചു ഭേദമാക്കണം.
    ശാസ്ത്രീയ കറവരീതി പ്രാവർത്തികമാക്കണം.
  • കറവക്കാരൻ നഖം മുറിച്ച് വൃത്തിയാക്കിയിരിക്കണം. രോഗിയായിരിക്കരുത്. പ്രത്യേകിച്ച് ക്ഷയം പോലുള്ള ശ്വാസകോശ രോഗങ്ങൾ ബാധിച്ചയാളാകരുത്.
  • കറവ ആരംഭിക്കുന്നതിനു മുമ്പ് കറവക്കാരൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകി വൃത്തിയാക്കിയിരിക്കണം.
  • ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കത്തെക്ക വിധത്തിൽ തൊഴുത്തു നിർമിക്കണം. മൂത്രം ഒഴുകിപ്പോകാൻ സൗകര്യം വേണം. തറയിൽ ഈർപ്പം ഉണ്ടായിരിക്കരുത്.
  • ചാണകം എടുത്തുമാറ്റാൻ സൗകര്യപ്രദമായ രീതിയിൽ നിലം നിർമിക്കണം. ദിവസവും തൊഴുത്ത് ശുചിയാക്കണം.
  • കറവയ്ക്കു മുൻപ് അകിട് പൊട്ടാസിയം പെർമാംഗനേറ്റ് പോലുള്ള ഏതെങ്കിലും വീര്യം കുറഞ്ഞ അണുനാശിനി ഉപയോഗിച്ചു കഴുകിയ ശേഷം വീണ്ടും ശുദ്ധജലം ഉപയോഗിച്ചു കഴുകുക. പിന്നീട് വൃത്തിയുള്ള ടവ്വൽകൊണ്ട് വെള്ളം ഒപ്പിയെടുക്കണം.
  • കറവയ്ക്കുശേഷം ഒരുകപ്പ് വെള്ളത്തിൽ 5-8 തുള്ളി ബിറ്റാഡിൻ (പോവിഡോൺ അയഡിൻ) ചേർത്ത ലായനിയിൽ മുലക്കാമ്പുകൾ 1-2 മിനിട്ട് മുക്കുന്നത് മുലക്കാമ്പിലൂടെയുള്ള രോഗാണുസംകമണത്തെ നിയന്ത്രിക്കും. ഇതാണ് ടീറ്റ് ഡിപ്പിംഗ് (teat dipping).
  • കറവ നിർത്തുമ്പോൾ അവസാനത്തെ കറവയിൽ മുഴുവൻ പാലും കറന്നെടുത്തശേഷം, പ്രവർത്തനശേഷി കുറച്ചുകാലം നീണ്ടു നിൽക്കുന്ന ആന്റിബയോട്ടിക്ക് മരുന്നുകൾ മൂന്നാഴ്ച ഇടവിട്ട് മുലക്കാമ്പിലേക്കു കയറ്റണം. തുടർന്ന് അകിടും മുലക്കാമ്പുകളും നന്നായി തടവുന്നത് മരുന്ന് അതിവേഗം ആഗിരണം ചെയ്യപ്പെടാൻ സഹായിക്കും.
  • വറ്റുകാലചികിത്സ (dry low therapy) എന്ന ഈ രീതി അനുവർത്തിക്കുന്നതുമൂലം പ്രസവാനന്തരമുള്ള അകിടുവീക്കം തടഞ്ഞുനിർത്താൻ സാധിക്കും.
English Summary: To control akidu veekam in cows there are 9 tips : follow this

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds