സാധാരണ കോഴിയെക്കാള്‍ വലിപ്പക്കൂടുതലുണ്ട് ടര്‍ക്കിക്കോഴിക്ക്. മുട്ടയ്ക്ക് ശരാശരി 80 ഗ്രാം തൂക്കം. ടര്‍ക്കി ഏഴുമാസം പ്രായമാകുമ്പോള്‍ മുട്ടയിടും. ഒരു മാസം പരമാവധി 100 മുട്ട. പൂവന്‍ടര്‍ക്കി വളര്‍ച്ചയെത്തുമ്പോള്‍ ഏഴു കിലോ വരെ തൂക്കം വരും. ടര്‍ക്കി ഇറച്ചിയില്‍ കൊളസ്‌ട്രോള്‍ നന്നേ കുറവാണ്. എന്നാല്‍ മാംസ്യത്തിന്റെ അളവ് കൂടുതലും. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് എന്നീ ധാതുക്കളും സമൃദ്ധം. വീട്ടുവളപ്പില്‍ വേലികെട്ടി ടര്‍ക്കിയെ അഴിച്ചു വിട്ടു വളര്‍ത്താം. രാത്രി പാര്‍ക്കാന്‍ ഒന്നിന് നാല് ചതുരശ്ര അടി എന്ന തോതില്‍ കൂട് സജ്ജമാക്കണം. കോഴിത്തീറ്റയ്ക്ക് പുറമെ തീറ്റപ്പുല്ല് അരിഞ്ഞുനുറുക്കി നല്‍കാം. ചെറുപ്രയാത്തില്‍ സ്റ്റാര്‍ട്ടര്‍ തീറ്റ, ഫിനിഷര്‍ തീറ്റ, കൈത്തീറ്റ എന്നിവ നല്‍കണം. അപരിചികരെ കാണുമ്പോള്‍ പ്രത്യകതരം ശബ്ദം പുറപ്പെടുവിച്ച് അത്യാവശ്യം കാവല്‍ക്കാരായും ടര്‍ക്കികള്‍ മാറും.
ടര്‍ക്കിക്കോഴി ലഭിക്കുന്ന സ്ഥാപനങ്ങള്‍
ടര്‍ക്കി ഫാം, കുറപ്പുഴ, കൊല്ലം-0474-2799222
കാര്‍ഷികസര്‍വകലാശാല, പൗള്‍ട്രിഫാം, മണ്ണുത്തി- 0487-23670344
Share your comments