കോഴിയുടെ ഉദരഭാഗത്തു ചെറിയ മുറിവുകളുണ്ടാവുകയും ആ മുറിവുകളിൽ ഈച്ച മുട്ടയിടുകയും അത് പുഴുവായി മാറുകയും ചെയ്യുന്നതിനെയാണ് കർഷകർ മൂടുചീയൽ അവസ്ഥയെന്നു പറയുന്നത്. കോഴിയുടെ ഉദര ഭാഗം (vent) വീർത്തു വരുന്നതാണ് ഇതിനു പ്രധാന കാരണം. മുട്ട കോഴി ആണെങ്കിൽ മുട്ട ഇടുന്നത് കുറയുന്നു. അതോടൊപ്പം മൂട് ഭാഗം ചുവന്ന് വീർത്തിരിക്കുകയും ചെയ്യുന്നു
കോഴിക്ക് മൂട് ചീയൽ രോഗം വരാതെ എങ്ങനെ തടയാം
സമ്പുഷ്ട പോഷകാഹാരം കൊടുക്കുക
കോഴിയുടെ പ്രായത്തിനനുസരിച്ചുള്ള ഭക്ഷണം കൊടുക്കുക
കൂട്ടിൽ വളർത്തുന്ന കോഴികൾ ആണെങ്കിൽ പ്രായത്തിനനുസരിച്ചുള്ള ഗ്രിറ്റ് ഫീഡ് നൽകാം. തുറസ്സായ സ്ഥലത്ത് വളർത്തുന്ന ആണെങ്കിൽ അവയെ കൂടുതൽ നേരം പറമ്പിൽ ചികയാൻ വിടുക.
ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ദ്രവ്യങ്ങൾ വെള്ളത്തിനൊപ്പം ചേർത്തു കൊടുക്കുക
പ്രോബയോട്ടിക് സപ്ലിമെന്റ് ഭക്ഷണത്തിനൊപ്പം നൽകുക
മൂടുചീയൽ രോഗം ഉണ്ടാവാനുള്ള കാരണം
കോഴിയുടെ ശരീരത്തിന്റെ പി എച്ച് വ്യതിയാനം
ഫംഗൽ അല്ലെങ്കിൽ ബാക്ടീരിയ അണുബാധ
ഹോർമോൺ വ്യതിയാനം അല്ലെങ്കിൽ അമിതമായ സ്ട്രസ്സ് കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ
മൂട് ചീയൽ രോഗം വന്ന കോഴികളെ ചികിത്സിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
രോഗം വന്ന കോഴിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുക
ശുദ്ധമായ വെള്ളം ദിവസേന നൽകുക. അതിനോടൊപ്പം ഒരു പ്രോബയോട്ടിക് സപ്ലിമെന്റ് കൂടെ നൽകാൻ ശ്രദ്ധിക്കുക
ഗ്രീറ്റ് ഫീഡ് നൽകുവാൻ ശ്രദ്ധിക്കുക
കോഴിയുടെ രോഗം ബാധിച്ച മൂട് ഭാഗം ചെറുചൂടുവെള്ളത്തിൽ ദിവസേന കഴിക്കുക
ഫംഗസിനെ ഇല്ലാതാക്കാൻ കഴിവുള്ള ക്രീമുകൾ മൂട് ഭാഗത്ത് തേക്കുക
മൂട് ഭാഗത്തെ അനാവശ്യമായ തൂവലുകൾ ചെറുതായി കട്ട് ചെയ്തു കളയുക.
Share your comments