തൃശ്ശൂർ ജില്ലയിലെ ഇഞ്ചിമുടി എന്ന ഗ്രാമത്തിൽ പോത്തിനെ വളർത്താൻ ആഗ്രഹമുള്ളവർക്ക് പോത്തിനെ വളർത്തി കൊടുക്കുന്ന രാജു എന്ന ചെറുപ്പക്കാരൻറെ ഒരു സംരംഭമാണ് വിർച്ച്വൽ ബഫല്ലോ ഫാം അഥവാ ഓൺലൈനായി പോത്തിനെ വളർത്തൽ (Virtual Buffalo Farm | Kerala first Online Buffalo farm).
പോത്തിനെ വളർത്താൻ ആഗ്രഹമുണ്ടെങ്കിലും സ്ഥലമോ സമയസൗകര്യമോ ഇല്ലാത്തവർക്ക് പോത്തിനെ വളർത്തി വലുതാക്കി വിറ്റു കൊടുക്കുന്ന ഒരു സ്ഥാപനമാണ് ഇത്. പോത്തിനെ കുട്ടിയായിരിക്കും മുതൽ വളർന്നു വലുതാകുന്നതുവരെ സ്പോൺസർ ചെയ്യാം എന്നതാണ് ഇതിൻറെ പ്രത്യേകത. പോത്തിനെ തിരിച്ചറിയാൻ അതാത് ആൾക്കാരുടെ അരുമകൾക്ക് ഒരു ടാഗ് നമ്പർ ഉണ്ടായിരിക്കും.
ഇതിനായി പോത്തിനെ വളർത്താൻ താല്പര്യമുള്ള ഉപഭോക്താവ് പോത്തിൻറെ കന്നുകുട്ടിയെ വാങ്ങിക്കാനുള്ള ചെലവും അത് കൂടാതെ അതിൻറെ ചിലവ് ആയിട്ടുള്ള 5000 രൂപയും മാത്രമാണ് ഇവിടെ നൽകേണ്ടത്.
കുട്ടിയെ ഇൻഷുറൻസ് ചെയ്യാൻ ആയിട്ടുള്ള തുക, തീറ്റ ഭക്ഷണം, കൂലിച്ചെലവ് ഇതെല്ലാം കൂടെ ചേർത്താണ് 5000 രൂപ വാങ്ങിക്കുന്നത്.
യുണൈറ്റഡ് ഇൻഷുറൻസ്ൻറെ 595 രൂപയുടെ ഒരു വർഷത്തെ പോളിസി കന്നുകുട്ടികൾക്ക് ആയിട്ട് ഇവിടെ എടുക്കുന്നുണ്ട്. പിന്നീട് പോത്ത്കുട്ടി വളർന്നു വലുതായി കച്ചവടക്കാർക്ക് വിൽക്കുമ്പോൾ ലാഭത്തിൻറെ 30% ഇവിടെ കമ്മീഷനായി കൊടുത്താൽ മതി. ഹരിയാന, ആന്ധ്ര എന്നിവടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ക്രോസ്ബ്രീഡ് പോത്ത് ഇനങ്ങളാണ് ഇവിടെ വളർത്താനായി എടുക്കുന്നത്.
ഇപ്പോൾ ഇവിടെ ഏകദേശം 35 ഓളം പോത്തു കുട്ടികളെ എടുത്തു വളർത്തുന്നു. ഇവിടെ ഇതിൻറെ സ്പോൺസർഷിപ്പ് ഏറ്റെടുത്തിരിക്കുന്നത് 80 ശതമാനവും പ്രവാസികളാണ്. ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, സിംഗപ്പൂർ, ഇംഗ്ലണ്ട്, ആഫ്രിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിൽ താമസിക്കുന്നവരാണ് ഉപഭോക്താക്കളിൽ അധികവും. ഏഴ് എട്ട് മാസം പ്രായമുള്ള പോത്ത് കുട്ടികളെയാണ് ഇവിടെ എടുത്തു വളർത്തുന്നത്.
ഒരു വയസ്സുമുതൽ രണ്ടു വയസ്സുവരെ പോത്തിനെ വളർത്താനുള്ള സൗകര്യമുണ്ട്. ഉപഭോക്താവിന് താൽപര്യപ്രകാരം ഉള്ള വർഷം അത്രയും പോത്തിനെ എവിടെ നിലനിർത്തി പരിചരിക്കുന്നു. പോത്ത് വളരുന്നതിൻറെ വിവിധ ഘട്ടങ്ങളിൽ ഉള്ള ഫോട്ടോയും വീഡിയോകളും അപ്പഅപ്പോൾ തന്നെ ഉപഭോക്താവിനെ കാണിക്കുന്നു . ഉപഭോക്താവിന് എപ്പോൾ വേണമെങ്കിലും ഇവിടെ സന്ദർശിക്കാവുന്നതാണ്.
Share your comments