20 പശുക്കൾ 50 ആട് 1000 പൗൾട്ടറി വളർത്തുവാൻ ഇനി പഞ്ചായത്ത് ലൈസൻസ് വേണ്ട. ഇത് സംബന്ധിച്ച് ഗസറ്റ് നോട്ടിഫിക്കേഷൻ ആയി. പഞ്ചായത്ത് ഉത്തരവ് ഇറങ്ങിയില്ല.
എന്നാൽ മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കണം അതിൽ മാറ്റം വന്നിട്ടില്ല.അതായത്
അകലം ഫാം ബിൽഡിങ്ങും മറ്റൊരാളുടെ ബിൽഡിങ്ങും തമ്മിൽ 20 എണ്ണം വരെ (കോഴി ആയാലും പശു ആയാലും ) 10 മീറ്റർ.21 മുതൽ 200 എണ്ണം വരെ 25 മീറ്റർ.200 എണ്ണത്തിന് മുകളിൽ 50 മീറ്റർ. പന്നി ഫാം ആണെങ്കിൽ കുറഞ്ഞത് 100 മീറ്റർ അകലം വേണം.
കൂടാതെ ഫാമുകളെ എണ്ണത്തിന് അനുസരിച്ചു VI ക്ലാസ് ആയി തിരിച്ചിട്ടുണ്ട് അവയിൽ വളക്കുഴി ബയോഗ്യാസ് പ്ലാന്റ്, മലിനജലശേഖരണ ടാങ്ക്, കമ്പോസ്റ്റ് പിറ്റ് എന്നിവയും ഒരുക്കണം.
ജലാശയങ്ങൾ നദികൾ, കായൽ പൊതു നിരത്തുകൾ ഇവയിൽ നിന്നും 100 മീറ്റർ ഏരിയൽ ഡിസ്റ്റൻസ് ഉം ഉണ്ടാകണം
എം. വി. ജയൻ കണിച്ചാർ, ക്ഷീരവികസന ഓഫീസർ എടക്കാട്, കണ്ണൂർ.
9447852530
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പഞ്ചഗവ്യം ജൈവകൃഷിയിലെ പ്രധാന ഘടകം
Share your comments