കന്നുകാലികളിലും കോഴികളിലും പൂപ്പൽ വിഷബാധ ഏൽക്കാൻ സാധ്യത കൂടുതലാണ്. ഇവയ്ക്കു നൽകുന്ന പിണ്ണാക്കിലും കാലിത്തീറ്റയിലും ചോള തവിട്ടിലും ഈർപ്പത്തിൻറെ സാന്നിധ്യത്തിൽ വളരുന്ന പൂപ്പലുകൾ നിമിത്തമാണ് വിഷബാധ ഉണ്ടാകുന്നത്. ഇത്തരത്തിൽ പൂപ്പലുകളെ പറയുന്ന പേരാണ് അഫ്ലോടോക്സിൻ.
ഇത് എല്ലാ വളർത്തുമൃഗങ്ങളിലും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നു. പൂപ്പൽ വിഷബാധ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കരളിനെ ആണ്. കരളിനെ ബാധിക്കുന്ന തോടൊപ്പം രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും, നിരവധി രോഗങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു
പ്രധാനമായും പശുക്കൾക്ക് നൽകുന്ന ചോള തവിട്ടിലും കാലിത്തീറ്റയിലും പലപ്പോഴും പൂപ്പൽ വിഷബാധ കാണാനിടയുണ്ട് ഇത്തരത്തിൽ പൂപ്പൽ വിഷബാധ നിറഞ്ഞ ഭക്ഷണം കഴിക്കുക വഴി പശുക്കളുടെ വിശപ്പു ക്രമേണ കുറയുകയും ഇവയുടെ ആരോഗ്യ നഷ്ടപ്പെടുകയും ചെയ്യുന്നു. ചെനയുള്ള പശുക്കൾ ആണെങ്കിൽ ഗർഭമലസൽ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. രോഗപ്രതിരോധശേഷി കുറയുന്നതുകൊണ്ട് അകിടുവീക്കം ഉണ്ടാകുന്നു. ചില പശുക്കളിൽ മറുപിള്ള പോകാൻ വൈകുന്നു. സമാന രോഗലക്ഷണങ്ങൾ തന്നെയാണ് ആടുകളിലും കോഴികളിലും കാണപ്പെടുന്നത്. ശരീരം ക്ഷീണിക്കുക, വയറിളക്കം, ശരീരതൂക്കം നല്ല രീതിയിൽ കുറയുക എന്നത് പൂപ്പൽ വിഷബാധയുടെ രോഗലക്ഷണങ്ങളായി കണക്കാക്കുന്നു.
Livestock and poultry are more susceptible to mold poisoning. Poisoning is caused by mold growing in the presence of moisture in the cake, fodder and maize bran fed to them. Aflotoxin is the name given to this type of fungus.
രോഗബാധയേറ്റാൽ
നനഞ്ഞ കൈകൊണ്ട് ഒരിക്കലും തീറ്റ കൈകാര്യം ചെയ്യാൻ പാടുള്ളതല്ല. കൂടാതെ മഞ്ഞുകാലത്ത് പൂപ്പൽ തടാത്ത വിധം മരപ്പലകയിൽ തീറ്റ സൂക്ഷിക്കാനും മറക്കരുത്. തീറ്റ നൽകുന്നതിനു മുൻപ് പൂപ്പൽ ബാധിച്ചതാണോ എന്ന് കൃത്യമായി പരിശോധന നടത്തിയിരിക്കണം. ഇങ്ങനെ കണ്ടാൽ തീറ്റയിൽ ഈർപ്പം കുറയ്ക്കുവാൻ വെയിലത്തിട്ട് നന്നായി ഉണക്കുക.
സൂര്യപ്രകാശം കൊണ്ടുമാത്രമേ പൂപ്പൽ നശിപ്പിക്കാൻ സാധിക്കൂ. പൂപ്പൽ പിടിച്ച് തീറ്റ യിലൂടെ കറവപ്പശുക്കളിലും ആടുകളിലും എത്തുന്ന പൂപ്പൽ വിഷബാധ പാലിലൂടെ പുറത്തുവരുന്നതിനാൽ ഇത് വളർത്തുമൃഗങ്ങൾക്ക് നൽകരുത്.
Share your comments