ഓരോതരം മരുന്നിനും ഓരോ അളവും ആവർത്തന രീതിയുമാണ്. ഇത് നായയുടെ പ്രായം, തൂക്കം, ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സ്വയം ചികിത്സ അപകടമാണ്. ഒരു വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം വിരമരുന്ന് നല്കുക. മലം പരിശോധിച്ച് ഏതു വിരയാണ് ബാധിച്ചിട്ടുള്ളത് എന്നു നോക്കി മരുന്നു നല്കുന്നതാണ് ഏറ്റവും അഭികാമ്യം. മൃഗാതികളിൽ ഇതിനുള്ള സൗകര്യമുണ്ട്.
കുറഞ്ഞ ഡോസും കൂടിയ ഡോസും നായ്ക്കൾക്ക് ദോഷം ചെയ്യും. ഒരു മരുന്നുതന്നെ സ്ഥിരമായി നല്കുന്നതിനുപകരം ഇടയ്ക്കിടെ മാറ്റി നല്കുക.
അടുപ്പിച്ചടുപ്പിച്ച് വിരയ്ക്ക് മരുന്നു നല്കുന്നത് നന്നല്ല. - ഗർഭിണിയായ നായ്ക്കൾക്ക് പ്രസവത്തിന് 15-20 ദിവസം മുമ്പ് വിരയ്ക്കു മരുന്നു നല്കുന്നത് ഗർഭത്തിലുള്ള കുട്ടികൾക്ക് ഇവ പകരുന്നത് തടയും. പ്രസവിച്ച് രണ്ടാഴ്ചയ്ക്കുശേഷവും ഇത് ആവർത്തിക്കണം. (ഗർഭത്തിന്റെ ആദ്യമാസത്തിൽ വിരമരുന്ന് കഴിയുന്നത് ഒഴിവാക്കുക).
കുഞ്ഞുങ്ങൾക്ക് ആദ്യഡോസ് 3-ാമത്തെ (21-ാം ദിവസം) ആഴ്ചയിൽ നല്കാം. തുടർന്ന് 6-ാമത്തെയും 12-ാമത്തെയും ആഴ്ചയിൽ മരുന്ന് ആവർത്തിക്കണം. ശേഷം പൂർണ്ണ വളർച്ച എത്തു തുവരെ 2 മാസത്തിൽ ഒരിക്കൽ വീതം വിരയിളക്ക് വളർച്ചയെത്തിയ നായ്ക്കൾക്ക് വർഷത്തിൽ 2-3 പ്രാവശ്യം വിരയിളക്കിയാൽ മതി.
Share your comments