1. പരിമിതമായ സ്ഥലത്ത് വെർട്ടിക്കൽ ഗാർഡൻ ഒരുക്കാം, അതും സബ്സിഡിയോടെ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പ്, സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ കേരള മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സാമ്പത്തിക സഹായം നൽകുന്നത്. ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിക്കാന്‍ കഴിയുന്ന 4 അടുക്കുകളുള്ള അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ട്രക്ച്ചറിനൊപ്പം 16 ചെടിച്ചട്ടികള്‍, 80 കിലോഗ്രാം ചകിരിച്ചോര്‍, ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി എന്നിവയുടെ വിത്ത്, സസ്യ പോഷണ സംരക്ഷണ പദാര്‍ത്ഥങ്ങള്‍, 25 ലിറ്റര്‍ സംഭരണശേഷിയുള്ള തുളളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കും.
കൂടുതൽ വാർത്തകൾ: പെൺകുട്ടികളുടെ മാതാവിന് ധനസഹായം; പദ്ധതി കേരളത്തിലും
22,100 രൂപ ചിലവ് വരുന്ന ഒരു യൂണിറ്റ് ഗാര്‍ഡന് 10,525 രൂപ സബ്സിഡി ലഭിക്കും. ചക്രങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ സ്ഥാനം മാറ്റാനും സാധിക്കും. https://serviceonline.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഗുണഭോക്തൃവിഹിതമായ 11,575 രൂപ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി മുന്‍കൂര്‍ അടയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള പി.ഒ., പാളയം, തിരുവനന്തപുരം എന്ന മേല്‍വിലാസത്തിലോ, 0471 2330857, 9188954089 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക. www.shm.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും ചെയ്യാം.
2. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 10,000 ഫാം പ്ലാനുകൾ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ വരവൂരിൽ സംഘടിപ്പിച്ച പരിപാടി കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. അഗ്രോ പാരിസ്ഥിതിക യൂണിറ്റുകളെ അടിസ്ഥാനമാക്കിയുള്ള ഘടകങ്ങളുടെ ശാസ്ത്രീയ തെരഞ്ഞെടുപ്പ്, അനുയോജ്യമായ കാർഷിക പരിപാലന രീതികൾ സ്വീകരിക്കുക, കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. സംസ്ഥാനത്ത് 10,760 ഫാം പ്ലാനുകളാണ് പ്രഖ്യാപിച്ചത്. ഇതിൽ 1059 ഫാം പ്ലാനുകൾ തൃശ്ശൂരിലാണ് നടപ്പിലാക്കുന്നത്.
3. വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി കാമ്പസിൽ നിയന്ത്രിത കാലാവസ്ഥാ ഗവേഷണ സമുച്ചയം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിനകർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം ക്ഷീരോത്പാദന മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹരിക്കുന്നതിനുമാണ് ലോകോത്തര നിലവാരമുള്ള ഗവേഷണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
4. യുഎഇയിൽ 10,000 കണ്ടൽത്തൈകൾ നടാൻ ഒരുങ്ങുകയാണ് സന്നദ്ധ പ്രവർത്തകർ. 'നാളേക്ക് വേണ്ടി ഇന്ന്' എന്ന പ്രമേയത്തിലൂന്നി ദേശീയദിന കണ്ടൽച്ചെടി പദ്ധതിയാണ് നടപ്പിലാക്കുന്നത്. 2030ഓടെ 10 കോടി കണ്ടൽത്തൈകൾ നട്ടുപിടിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് 6 കോടി കണ്ടൽക്കാടുകൾ വളുരുന്നുണ്ട്.
5. തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചക്രവാതച്ചുഴി മൂലം കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും. കടൽക്ഷോഭത്തിനും കൊടുങ്കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Share your comments