തൊടുപുഴ: കേരളപ്പിറവി ദിനത്തില്‍ കാർഷിക ജില്ലയായ ഇടുക്കിയിൽ സഹകരണ സംഘങ്ങളുടെ നേത്യത്വത്തില്‍ നൂറ് കര്‍ഷക വിപണികള്‍ ആരംഭിക്കും. ഭക്ഷ്യോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുളള സംസ്ഥാന സര്‍ക്കാരിന്റെ മഹായജ്ഞമായ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കര്‍ഷക വിപണികള്‍ സഹകരണ മേഖലയുടെ നേത്യത്വത്തില്‍ ആരംഭിക്കുന്നത്.
ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ ജില്ലയിലെ സഹകരണ സംഘം പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ മതിയായ വില ഉറപ്പുവരുത്തും. Adequate prices will be ensured for the agricultural products produced by the farmers in the district.പ്രാദേശിക തലത്തില്‍ അധികമായുളള ഉത്പന്നങ്ങള്‍ സംഭരിച്ച് ജില്ലയുടെ തന്നെ മറ്റ് ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നതിനായി നടപടി സ്വീകരിക്കും.ജില്ലയിലെ സഹകരണ സംഘങ്ങളുടെ ഏകോപിപ്പിച്ചുളള പ്രവര്‍ത്തനം ഇതിനായി രൂപപ്പെടുത്തി. നാട്ടുചന്തകളും ഇക്കോഷോപ്പുകളും വിവിധ ഏജന്‍സികളും സംഭരണത്തിലും വിപണനത്തിലും കൂടുതല്‍ കാര്യക്ഷമമായി ഇടപെടും. കര്‍ഷകര്‍ക്കു വിപണി വില ഉറപ്പാക്കുന്നതിനും ഉപഭോക്താക്കള്‍ക്കു മികച്ച ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതിനും കാര്‍ഷിക വിപണി സഹായിക്കുമെുന്നു യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗ്ഗീസ്, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ അന്‍സാരി, അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.സി.മോഹന്‍, വിവിധ സംഘം പ്രസിഡന്റുമാരായ സി.വി.വര്‍ഗ്ഗീസ്, ജോര്‍ജ് കുഞ്ഞപ്പന്‍, കെ.രാജേഷ്, എം.എസ്. വാസു, ഒ.ബി. ദിലീപ് കുമാര്‍, സി.ആര്‍. ദിലീപ് കുമാര്‍, റോമിയോ സെബാസ്റ്റ്യന്‍, എ.ബി. സദാശിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് കിസാൻ കാർഡ് എടുക്കാൻ മടിക്കല്ലേ. സർക്കാർ കർഷകർക്കു തന്ന അവകാശം - kisan credit card take immediately - procedure and steps - #krishijagran #agriculture #farming #farmer
#Farmer#vegetable#Farm#Idukki#Krishijagran
Share your comments