Kerala Chicken Outlet - Application Invited
കേരള ചിക്കൻ ഔട്ലെറ്റുകൾ ആരംഭിക്കാൻ വ്യാപാരികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായുള്ള ബ്രഹ്മഗിരി കേരള ചിക്കൻ ഔട്ലെറ്റ് തുടങ്ങാൻ താത്പര്യമുള്ള വ്യാപാരികൾക്ക് അപേക്ഷിക്കാവുന്നതാണ്.
ഓൺലൈൻ മുഖേന അപേക്ഷിക്കുക
അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക .. Click here >>
ശുദ്ധമായ രീതിയിൽ മാംസോൽപ്പാദനവും ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനവും ഉറപ്പാക്കുന്ന കേരള ചിക്കൻ ലൈവ് ഔട്ട് ലെറ്റുകളിലൂടെയാണ് കോഴികളെ വിൽപ്പന നടത്തേണ്ടത്. ജീവനുള്ള കോഴിത്തൂക്കം കിലോക്ക് 11 രൂപ നിരക്കിൽ വ്യാപാരികൾക്ക് കമ്മീഷൻ നൽകും. കടകളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ കച്ചവടക്കാർക്ക് അധിക ചെലവില്ലാതെ തിരിച്ചെടുക്കും.
കടകളുടെ ബ്രാൻഡിംഗ് , ആധുനികവൽക്കരണം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്തി ഇറച്ചിക്കോഴി വിപണനമേഖലയും കാലാനുസൃതമായി നവീകരിക്കപ്പെടും .
87 -93 രൂപ നിരക്കിൽ ജീവനോടെയും 140-155 രൂപ നിരക്കിൽ ഇറച്ചി വിലയിലും കേരള ചിക്കൻ കടകളിൽ വർഷം മുഴുവൻ കോഴി ലഭ്യമാകും . കമ്പോളവില താഴുമ്പോൾ ഉണ്ടാകുന്ന നഷ്ടം സർക്കാർ സഹായത്തോടെ രൂപീകരിക്കുന്ന വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കും. വിപണിയിലെ കൃത്യമായ ഇടപെടൽ കൊണ്ട് ഈ ഫണ്ടിലെ പുന: ചംക്രമണം സാധ്യമാക്കും.
വിശദവിവരങ്ങൾക്ക് 9656493111, 8593933950 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
താത്പര്യമുള്ളവർ അപേക്ഷാ ഫോം പൂരിപ്പിച്ചു താഴെ കാണുന്ന വിലാസത്തിൽ അയക്കേണ്ടതാണ്
Share your comments