ഉത്തർ പ്രദേശിലെ സഹാറൻപുർ എന്ന സ്ഥലത്താണ് സംഭവം. ഒരൊറ്റ മാവിൽ 121 തരം മാമ്പഴങ്ങൾ. ഈ മാവ് മൂലം പ്രദേശം തന്നെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറുകയാണ്. പരീക്ഷണ ഫലമായാണ് മാവിൽ ഈ അപൂര്‍വ മാമ്പഴങ്ങൾ ഉണ്ടായത്.
ഒറ്റമാവിൽ 121 മാമ്പഴ വൈവിധ്യങ്ങൾ. വിശ്വസിക്കാൻ പ്രയാസമാണോ? ഉത്തര്‍പ്രദേശിലെ ഈ മാവും. മാമ്പഴ വൈവിധ്യവും സഹറൻപുര്‍ എന്ന പ്രദേശത്തെ ശ്രദ്ധേയമാക്കുകയാണ്. കേട്ടറിഞ്ഞ് മാവു കാണാൻ എത്തുന്നത് നിരവധി പേരാണ്.
പുതിയ ഇനം മാമ്പഴങ്ങൾ വികസിപ്പിക്കാനും അവയുടെ രുചി വിലയിരുത്താനും ലക്ഷ്യമിട്ട് ഹോർട്ടികൾച്ചര്‍ രംഗത്തെ ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിൻെറ ഫലമായാണ് മാവിൽ ഒട്ടേറെ മാമ്പഴവൈവിധ്യങ്ങൾ ഉണ്ടായത്.
ഏകദേശം അഞ്ച് വർഷം മുമ്പായിരുന്നു ഈ മാവിലെ ഗവേഷണ പരീക്ഷണങ്ങൾ. പുതിയ ഇനം മാമ്പഴങ്ങളെക്കുറിച്ച് ഗവേഷണം നടത്തുക എന്നതായിരുന്നു ലക്ഷ്യം. മാമ്പഴ ഉൽപാദനത്തിൽ പേരുകേട്ട സ്ഥലമാണ് സഹറൻപുര്‍.
പുതിയ മാമ്പഴ വൈവിധ്യങ്ങളെക്കുറിച്ചും ഇവിടെ ഗവേഷണം നടക്കുന്നുണ്ട്.
നാടൻ മാവിൻെറ ശാഖകളിൽ വിവിധതരം മാവുകളുടെ ശാഖകൾ ഒട്ടിച്ച്പിടിപ്പിക്കുകയായിരുന്നു. വൃക്ഷത്തിൻെറ പ്രത്യേക പരിപാലനത്തിനായി ഒരു നഴ്സറിയെ ചുമതലപ്പെടുത്തി. എന്തായാലും പരീക്ഷണം വൻ വിജയമായി. മാവിൻെറ എല്ലാ ശാഖകളിലും വ്യത്യസ്ത തരം മാമ്പഴങ്ങൾ ഉണ്ട്.
ദസേരി, ലാംഗ്ര, രാംകെല, അമ്രപാലി, സഹാറൻപുർ അരുൺ തുടങ്ങി ഒട്ടേറെ വൈവിധ്യങ്ങൾ ഇതിൽപ്പെടുന്നു. ഒട്ടേറെ മാമ്പഴങ്ങളുമായി മാവങ്ങനെ തഴച്ചുവളരുകയാണ്.
ഗവേഷകര്‍ക്ക് മാത്രമല്ല എല്ലാ കര്‍ഷകര്‍ക്കും പരീക്ഷിക്കാവുന്ന രീതിയാണ് ഇതെന്നാണ് പ്രദേശത്തെ ഹോര്‍ട്ടി കൾച്ചര്‍ ആൻഡ് ട്രെയിനിങ് സെൻററിൻെറ വിലയിരുത്തൽ.
Share your comments