സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 14,000 സംയോജിത കൃഷിത്തോട്ടങ്ങള് mixed farming സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് agriculture minister sunilkumar തീരുമാനിച്ചതായി മന്ത്രി വി എസ് സുനില്കുമാര് അറിയിച്ചു. റീബില്ഡ് കേരള ഇനിഷിയേറ്റീവിന്റെ ഫണ്ടില് നിന്നാണ് ഇതിനുളള തുക വകയിരുത്തിയിട്ടുളളത്. ‘സുഭിക്ഷകേരളം ജൈവഗൃഹം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില് ചേരുന്നതിന് പ്രവാസികളായിട്ടുളള ധാരാളം പേര് ഇതിനകം തന്നെ അന്വേഷണങ്ങള് നടത്തിയിട്ടുളളതായും മന്ത്രി അറിയിച്ചു.
കാര്‍ഷിക വിളകള്‍ക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, താറാവ്, തേനീച്ച poultry, fish, bee എന്നിവയെല്ലാം ഉള്‍പ്പെടുത്തി കര്‍ഷകന് കുറഞ്ഞ ഭൂമിയില്‍ നിന്നും പരമാവധി ആദായം ഉറപ്പിക്കുന്ന രീതിയാണ് സംയോജിത കൃഷിരീതി.
ഓരോ പ്രദേശത്തിനും അവിടുത്തെ മണ്ണിനെയും കാലാവസ്ഥയേയും നിലവിലുളള ഭൂവിഭവങ്ങളേയും അടിസ്ഥാനപ്പെടുത്തി സംയോജിത കൃഷിരീതികള്‍ അതാത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ അനുവര്‍ത്തിക്കുന്നതിനാണ് പദ്ധതി ഉദ്ദേശിക്കുന്നത്. ഓരോ തുണ്ടുഭൂമിയും പ്രയോജനപ്പെടുത്തി പരമാവധി വിളവ് നേടാനും, പ്രധാന വിളകള്‍ക്കൊപ്പം കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പരമാവധി ആദായം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
സംയോജിത കൃഷിരീതി mixed farming
അവലംബിക്കുന്നതിന് താല്പര്യമുളള കുറഞ്ഞത് അഞ്ച് സെന്റെങ്കിലും കൃഷിയിടമുളള കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണഭോക്താവാകാവുന്നതാണ്. ഓരോ ഗുണഭോക്താവിനും തയ്യാറാക്കുന്ന ഫാം പ്ലാന്‍ അനുസരിച്ച് കുറഞ്ഞത് അഞ്ച് സംരംഭങ്ങളെങ്കിലും തുടങ്ങണം. പദ്ധതിയുടെ സാമ്പത്തിക സഹായം അനുവദിക്കുന്നത് യൂണിറ്റുകളുടെ സ്ഥലവിസ്തൃതിക്കും നടപ്പിലാക്കുന്ന സംരംഭങ്ങളുടെ എണ്ണത്തിനും ആനുപാതികമായായിരിക്കും.
ജൈവഗൃഹം പദ്ധതി; സാമ്പത്തിക സഹായം.
കർഷകരുടെ ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തി സുസ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ കീഴില്‍ സംയോജിത കൃഷിരീതിയിലൂടെ ജൈവഗൃഹം പദ്ധതി പ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു.
അഞ്ച് സെന്റ് മുതല്‍ രണ്ട് ഹെക്ടര്‍ വരെ കൃഷി ഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ഗുണഭോക്താക്കളാകാം. നിലവില്‍ ഒന്നേ രണ്ടോ കര്‍ഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നിലവിലുള്ള സംരംഭങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും പുതിയ കാര്‍ഷിക സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതിനും അതിലൂടെ കര്‍ഷകര്‍ക്ക് സ്വയംപര്യാപ്തത നേടുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
പോഷകത്തോട്ടം, ഇടവിള കൃഷി, തീറ്റപ്പുല്‍കൃഷി, കൂണ്‍കൃഷി, തേനീച്ച വളര്‍ത്തല്‍, ജൈവ മാലിന്യ സംസ്‌കരണം, പുഷ്പകൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ജലസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിലായിരിക്കണം കൃഷി വികസിപ്പിക്കേണ്ടത്. ഓരോ ഗുണഭോക്താവും കുറഞ്ഞത് അഞ്ച് സംരംഭങ്ങളെങ്കിലും ചെയ്തിരിക്കണം.
അഞ്ച് സെന്റ് മുതല്‍ 30 സെന്റ് വരെ 30,000 രൂപയും 31 സെന്റ് മുതല്‍ 40 സെന്റ് വരെ 40,000 രൂപയും 41 സെന്റ് മുതല്‍ രണ്ട് ഹെക്ടര്‍ വരെ 50,000 രൂപയുമാണ് സാമ്പത്തിക സഹായമായി ലഭിക്കുക. കര്‍ഷകര്‍ക്ക് അടുത്തുള്ള കൃഷി ഭവനില്‍ മെയ് 29 വരെ അപേക്ഷ സമര്‍പ്പിക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ബയോഫ്ളോക് എന്ന ആധുനിക മൽസ്യകൃഷിയെ പരിചയപ്പെടാം
Share your comments