1. പിഎം കിസാൻ സമ്മാൻ നിധി യോജനയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ഡിസംബർ 31നകം കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കും. 'കെസിസി വീടുകളിലേക്ക്' എന്ന പദ്ധതി വഴി കൃഷി, മൃഗസംരക്ഷണം, മത്സ്യ, ക്ഷീര വകുപ്പുകളുടെ സഹകരണത്തോടെ ക്യാമ്പുകൾ സംഘടിപ്പിച്ചും, കർഷകരെ നേരിട്ട് സന്ദർശിച്ചും കാർഡുകൾ വിതരണം ചെയ്യാനാണ് തീരുമാനം. നബാർഡിന്റെ നേതൃത്വത്തിൽ ബാങ്കുകൾ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ 25 ലക്ഷം പിഎം കിസാൻ ഗുണഭോക്താക്കളിൽ 50 ശതമാനം പേർക്കും കിസാൻ ക്രെഡിറ്റ് കാർഡ് ഉണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് വഴി 4 ശതമാനം പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. 1,60,000 രൂപ വരെയുള്ള വായ്പകൾക്ക് ഈട് വേണ്ട. 5 വർഷമാണ് കാർഡിന്റെ കാലാവധി.
2. വനാമി ചെമ്മീന്‍ കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ കർഷകർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ എ.ഡി.എ.കെ ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ രേഖകള്‍ സഹിതം റീജ്യണല്‍ ഓഫീസ്, എജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (എഡിഎകെ), സെന്‍ട്രല്‍ സോണ്‍ സി.സി.60/3907, പെരുമാനൂര്‍ പി.ഒ, കനാല്‍ റോഡ്, തേവര, കൊച്ചി- 682015 എന്ന വിലാസത്തില്‍ നവംബര്‍ 20 ന് വൈകീട്ട് 5 നകം ലഭ്യമാക്കണം. തൃശ്ശൂര്‍ ജില്ലയില്‍ കര്‍ഷകര്‍ക്ക് അപേക്ഷകള്‍ എ.ഡി.എ.കെ പൊയ്യ ഫാമില്‍ നേരിട്ട് നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 04842665479 (എറണാകുളം ഓഫീസ്), 8078030733 (പൊയ്യ ഫാം) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
3. 'കൃത്യതാകൃഷിയും പച്ചക്കറി ഗ്രാഫ്റ്റിംഗും' എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. മണ്ണുത്തിയിലെ കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 21ന് നടത്തുന്ന പരിശീലനത്തില്‍ പ്രാക്ടിക്കല്‍ ക്ലാസ്സുകളും ഉണ്ടായിരിക്കും. കൂടാതെ, നവംബർ 22, 23 തീയതികളിൽ 'കായിക പ്രജനന മാര്‍ഗ്ഗങ്ങളും മാവിന്റെ പരിപാലനവും' വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ഫോണ്‍ നമ്പര്‍ : 0487-2370773.
4. ശാസ്ത്രീയ പശുപരിപാലനം വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. അടൂർ അമ്മകണ്ടകരയിൽ പ്രവർത്തിക്കുന്ന ഡയറി എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററിൽ നവംബർ 13 മുതൽ 17 വരെ പരിശീലനം നടക്കും. ഫോണ്‍ നമ്പര്‍ : 0473-4299869, 9495390436.
Share your comments