അഞ്ചരയടിക്കാരന്‍ തന്നെ. പക്ഷെ അദ്ദേഹത്തിന്റെ അഞ്ചേക്കര്‍ മുരിങ്ങത്തോട്ടത്തില്‍ പിടിക്കുന്ന മുരിങ്ങയ്ക്കയുടെ വലുപ്പവും അഞ്ചടി തന്നെ. ഡിന്‍ഡിഗലിനടുത്ത് ചിന്നലപ്പട്ടിയിലാണ് ചക്രപാണിയുടെ തോട്ടം. ചിന്നലപ്പട്ടി അംബത്തുറൈ റോഡിലാണ് തോട്ടം സ്ഥിതി ചെയ്യുന്നത്. സങ്കര ഇനമാണ് ഈ മുരിങ്ങ. ഇസ്രയേല്‍ കാര്‍ഷിക സാങ്കേതിക വിദ്യയും ജൈവകൃഷിരീതിയുമാണ് ചക്രപാണിയുടേത്. ആറുമാസം മുന്‍പാണ് മുരിങ്ങതൈകള്‍ നട്ടത്. അഞ്ചാം മാസം കായ്ച്ചു തുടങ്ങി.
കിലോയ്ക്ക് 35-40 രൂപ.കായ്കള്‍ ഡിന്‍ഡിഗല്‍,ഒഡ്ഡന്‍ഛാത്രം,മധുര എന്നിവിടങ്ങളിലെ ചന്തകളിലാണ് വില്‍ക്കുന്നത്. കിലോയ്ക്ക് 35 - 40 രൂപ ലഭിക്കുന്നതിനാല്‍ കൃഷി ലാഭകരമാണ് എന്ന് ചക്രപാണി പറഞ്ഞു. പോളി ഗ്രീന്‍ ഹൗസ്, തുള്ളിനന എന്നിവ ഉപയോഗിച്ച് തക്കാളിയും സവാളയും കൃഷി ചെയ്ത് വിജയിച്ചതിന് പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുളള ആളാണ് ചക്രപാണി.
ജന്മദേശം തമിഴ്നാട്
മുരിങ്ങയുടെ ജന്മദേശം തിരുനെല്‍വേലി,കന്യാകുമാരി പ്രദേശമാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഈ പ്രദേശത്തെ മുരിങ്ങക്കായ, ഇല എന്നിവയ്ക്ക് മറ്റിടങ്ങളില്‍ പിടിക്കുന്ന മുരിങ്ങക്കയേക്കാള്‍ സ്വാദ് കൂടുതലാണ്. Moringa oleifera എന്ന് ശാസ്ത്രീയ നാമമുള്ള മുരിങ്ങ മാന്ത്രിക മരം , Ben oil മരം, Horse radish മരം എന്നൊക്കെ അറിയപ്പെടുന്നുണ്ട്. ഇതിന്റെ ഔഷധ ഗുണങ്ങളും രോഗപ്രതിരോധ ശേഷിയും മനസിലാക്കിയ മനുഷ്യര്‍ നൂറ്റാണ്ടുകളായി ഇതിനെ ഭക്ഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇത് ഫംഗസ്,വൈറസ് എന്നിവയെ പ്രതിരോധിക്കുകയും മാനസികോന്മേഷം നല്‍കുകയും ചെയ്യുന്ന സസ്യമാണ്. മികച്ചൊരു വേദന സംഹാരിയുമാണിത്.
5 foot long drumsticks on 5 acres of Chakrapani's farm
The average Indian is five and a half feet tall. Chakrapani is also of the same size. But the size of the drumstick that he harvested from his five-acre moringa garden is also five feet. Chakrapani's farm is located at Chinnalapatti near Dindigul. The farm is on Chinnalapatti Ambathurai Road. This moringa is a hybrid variety. Chakrapani specializes in Israeli agricultural technology and organic farming methods. Moringa seedlings were planted six months ago. The fifth month,it began to bear fruit.
The drum sticks are sold in markets in Dindigul, Oddanchatram and Madurai. Chakrapani said farming is profitable as it gets Rs 35-40 per kg. Chakrapani has won awards for his success in cultivating tomatoes and onions using poly greenhouse and drip irrigation.
It is believed that Moringa is the native of Tirunelveli and Kanyakumari. The drum sticks and leaves of this region are more tastier than those found elsewhere. Scientifically known as Moringa oleifera, it is also known as Ben oil tree and Horse radish tree. Humans have been making it a part of their diet for centuries, realizing its medicinal properties and immunity. It is a plant that is antifungal and antivirus and antidepressant. It is also anti inflammatory
Photo- 1 - courtesy - thehindu.com
2- healthbenefitstimes.com
Share your comments