1. News

5 കോഴിക്കുഞ്ഞുങ്ങൾ ഉള്ള ഒരു യൂണിറ്റിന് 600/- രൂപ ( 100% സബ്സിഡി) പദ്ധതി: ഉടൻ അപേക്ഷിക്കുക

പഞ്ചായത്ത് / മുനിസിപ്പാലിറ്റി കോർപ്പറേഷൻ വഴി തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് 60,000/- രൂപ യൂണിറ്റ് കോസ്റ്റ് നിശ്ചയിച്ച് പൊതുവിഭാഗത്തിനും 30,000/-രൂപയും (50%), പട്ടികജാതി വിഭാഗത്തിന് 45,000/- രൂപയും (75%), പട്ടികവർഗ്ഗ വിഭാഗത്തിന് 60,000/- രൂപയും (100%) സബ്സിഡിയും ലഭിക്കുന്നു.

Arun T
sdf
Hen Scheme

Subsidies by animal husbandry and local government for dairy and poultry farmers

  • 1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി.

പശുവളർത്തൽ പദ്ധതി

പഞ്ചായത്ത് / മുനിസിപ്പാലിറ്റി കോർപ്പറേഷൻ വഴി തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് 60,000/- രൂപ യൂണിറ്റ് കോസ്റ്റ് നിശ്ചയിച്ച് പൊതുവിഭാഗത്തിനും 30,000/-രൂപയും (50%), പട്ടികജാതി വിഭാഗത്തിന് 45,000/- രൂപയും (75%), പട്ടികവർഗ്ഗ വിഭാഗത്തിന് 60,000/- രൂപയും (100%) സബ്സിഡിയും ലഭിക്കുന്നു.

കാലിത്തൊഴുത്ത് നിർമ്മാണം

ഒരു തൊഴുത്ത് നിർമ്മാണത്തിന് യൂണിറ്റ് കോസ്റ്റ് നിശ്ചയിച്ചിരിക്കുന്നത് 50,000/- രൂപയാണ്. അതിൽ 25,000/-(50%) രൂപ പൊതു വിഭാഗത്തിനും 37,500/- രൂപ (75%) പട്ടികജാതിക്കും 50,000/- രൂപ (100%) പട്ടിക വർഗ്ഗത്തിനും ധനസഹായമായി നൽകുന്നു.

ആട് വളർത്തൽ യൂണിറ്റ്

ഗുണഭോക്താക്കൾക്ക് 6 - 8 മാസം വരെ പ്രായമുളള പെണ്ണാടുകൾ വാങ്ങുന്നതിന് 15,000/- രൂപ വരെ പട്ടികജാതി വിഭാഗത്തിനും 20,000/- രൂപ വരെ പട്ടികവർഗ്ഗത്തിനും ലഭ്യമാക്കുന്നു.

sd
Schemes on Animal Husbandry

അടുക്കളമുറ്റത്തെ കോഴി വളർത്തൽ

സ്വന്തമായി കുടു ഉള്ള ഗുണഭോക്താവിന് 45-60 ദിവസം പ്രായമുളള, പ്രതിരോധകുത്തിവയ്പ്പുകൾ എടുത്തിട്ടുള്ള 5 കോഴിക്കുഞ്ഞുങ്ങൾ ഉള്ള ഒരു യൂണിറ്റിന് 600/- രൂപ ( 100% സബ്സിഡി) പദ്ധതി സഹായം ലഭിക്കുന്നു. അതായത് 5 കോഴിക്കുഞ്ഞുങ്ങളെ ഗുണഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നു.

പന്നി വളർത്തൽ യൂണിറ്റ്

യുണിറ്റ് കോസ്റ്റ് 90000/ രുപ പന്നി വളർത്തലിന് അനുയോജ്യമായ മേഖലകളിലോ 3 മാസം പ്രായമുള്ള 5 സങ്കരവർഗ്ഗം പന്നിക്കുഞ്ഞുങ്ങളുടെ യൂണിറ്റിന് ജനറൽ വിഭാഗത്തിന് 45,000/- രൂപയും പട്ടികജാതി വിഭാഗത്തിന് 67500/- രൂപയും പട്ടികവർഗ്ഗത്തിന് 90,000/- രൂപയും സബ്സിഡി
ലഭിക്കുന്നു.

തീറ്റപ്പുൽ കൃഷി:

വ്യക്തികൾക്കും സംഘങ്ങൾക്കും ഒരു ഹെക്ടറിന് 15,000/- രൂപ നിരക്കിൽ തീറ്റപ്പുൽകൃഷി ചെയ്യുന്നതിന് സഹായം ലഭിക്കും.

ചെറുകിട ഡയറി ഫാമുകൾക്ക് യന്ത്രവൽക്കരണം

അഞ്ചോ അതിലധികമോ, പശുക്കൾ ഉള്ള ഡയറിഫാം ഉടമകൾക്ക് കറവയന്തം പമ്പുൾപ്പെടെയുള്ള ഹാന്റ്ഷവർ, ചാഫ്കട്ടർ, സ്ലറി പമ്പ്, റബ്ബർ മാറ്റ്, ഓട്ടോമാറ്റിക്ക് ഡിങ്കർ, വീൽബാരോ, ഡംഗ്കപ്പർ എന്നിവ വാങ്ങുന്നതിന് പരമാവധി 50,000/- രൂപ വരെ ജന്റൽ വിഭാഗത്തിനും 75,000/- രൂപവരെ പട്ടികജാതിക്കും 1,00,000/- രൂപ വരെ പട്ടികവർഗ്ഗത്തിനും ലഭിക്കുന്നു.
മേൽ പരാമർശിച്ച പദ്ധതികളിൽ ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും ലഭ്യമായ പദ്ധതികൾ സംബന്ധിച്ച് വിവരങ്ങൾക്ക് പ്രാദേശിക മൃഗാശുപ്രത്രിയുമായി ബന്ധപ്പെടേണ്ടതാണ്.

2. സംസ്ഥാന മൃഗസംരക്ഷണവകുപ്പ് നേരിട്ട് നടത്തുന്ന പദ്ധതികൾ.

വിവിധ ശ്രേണിയിലുള്ള ആട് വളർത്തൽ പദ്ധതി:

5 പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന ആടുവളർത്തൽ പദ്ധതിയിൽ 25,000/- രൂപയും, 10 പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന പദ്ധതിയിൽ 59,400/- രൂപയും, 19 പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന പദ്ധതിയിൽ ഒരു ലക്ഷം രൂപയും ആണ് സബ്സിഡി ലഭിക്കുക.

ഗോ സമൃദ്ധി ഇൻഷ്വറൻസ് പദ്ധതി

ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്ത പദ്ധതിയിൽ വിതരണം ചെയ്യുന്ന പശുക്കൾക്കും ഇൻഷറൻസ് പരിരക്ഷ ഉറപ്പാക്കുകയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വർഷത്തേക്ക് 1.95% പ്രീമിയവും 3 വർഷത്തേക്ക് 4.85% പ്രീമിയവും ആണ് നൽകേണ്ടത്. ജനറൽ വിഭാഗത്തിന് 50% വും പട്ടികജാതിക്ക് 75% വും സബ്സിഡി ലഭ്യമാണ്.

സ്കൂൾ പൗൾടി ക്ലബ്

സ്കൂൾ വിദ്യാർത്ഥികൾക്ക് വീട്ടുമുറ്റത്തെ കോഴി വളർത്തൽ പദ്ധതിയിൽപ്പെടുത്തി സംസ്ഥാനത്തെ 900 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് 5 മുട്ടക്കോഴികളെ വീതം നൽകുന്നു.

ഗോവർദ്ധിനി പദ്ധതി;

ശാസ്ത്രീയമായി സംസ്ഥാനത്ത് കന്നുകുട്ടികളെ പരിപാലിക്കുകയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ജനിക്കുന്ന പശുക്കുട്ടികളെ തെരഞ്ഞെടുത്ത് ശാസ്ത്രീയ പരിചരണത്തിലൂടെ ഉത്പാദനക്ഷമതയുള്ള പശുക്കളാക്കി മാറ്റുന്ന പദ്ധതിയാണിത്. ഇതിൽ 30 മാസം വരെ 12,500/- രൂപ സബ്സ്ഡി നൽകിക്കൊണ്ട് ഒരു കിടാവിന് 60 കിലോ മുതൽ 15 കിലോ വരെ ഗുണമേന്മയുള്ള തീറ്റ എല്ലാമാസവും 50% നിരക്കിൽ നിശ്ചിത ദിവസം തെരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘങ്ങൾ വഴി നടപ്പിലാക്കുന്നു.

പോത്തുക്കുട്ടി വളർത്തൽ

ഓണാട്ടുകരയിലും സംസ്ഥാനത്തെ തിരഞ്ഞെടുത്ത 100 ബ്ലോക്കുകളിലും പോത്തുക്കുട്ടി വളർത്തലിന് യൂണിറ്റിന് 10,000/- രൂപ വീതം സഹായം ലഭിക്കുന്നു.

ഉത്പാദനോപാധികളുടെ ഉത്പാദനം

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഫാമുകളിൽ സുഭിക്ഷ കേരളം പദ്ധതിക്ക് ആവശ്യമായ ഉത്പാദനോപാധികൾ ഉറപ്പ് വരുത്തുന്നു. മേൽപ്പറഞ്ഞ വകുപ്പുതല പദ്ധതികളും തദ്ദേശ സ്വയംഭരണ പദ്ധതികളും ഓരോ പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിലും ഫണ്ട് ലഭ്യതയ്ക്കനുസരിച്ച്  വ്യത്യാസമുണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് പ്രാദേശിക മൃഗാശുപ്രത്രികളെ സമീപിക്കേണ്ടതാണ്. എല്ലാ ക്ഷീര കർഷകരും മേൽപ്പറഞ്ഞ പദ്ധതികളുടെ ആനുകൂല്യം ഉറപ്പു വരുത്താൻ പരമാവധി ശ്രമിക്കുക.

ആടുവളര്‍ത്തലിനൊരു വഴികാട്ടി

ചെറിയ രീതിയിൽ കോഴി ആട് പശു ഫാ൦ നടുത്തുന്നവർക്കു ഇനി ആശ്വസിക്കാം

English Summary: 5 hen scheme 100 percent subsidy

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds