കേരള ഗ്രാമീൺ ബാങ്ക് 15 വർഷം വരെ തിരിച്ചടവ് കാലാവധിയും ആകർഷകമായ പലിശ നിരക്കുമുള്ള വ്യക്തിഗത വായ്പാ പദ്ധതികൾ പ്രഖ്യാപിച്ചു.
‘ഗ്രാമീൺ ഈസി ലോൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ വായ്പ ശമ്പളക്കാർക്കും ബിസിനസുകാർക്കും മറ്റു വരുമാനക്കാർക്കും കർഷകർക്കും വിദേശ ഇന്ത്യക്കാർക്കുമൊക്കെ ലഭ്യമാണ്. പദ്ധതിയിൽ ഭൂപണയത്തിന്മേൽ അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
പ്രതിമാസ ഗഡു ഒരു ലക്ഷത്തിന് 1,105 രൂപ എന്ന നിരക്കിലാണ്. ബാങ്കിന്റെ ഏതു ശാഖയിലും ഈ വായ്പ ലഭ്യമാണെന്ന് കേരള ഗ്രാമീൺ ബാങ്കിന്റെ എറണാകുളം റീജണൽ മാനേജർ കെ. ഹരീന്ദ്രൻ അറിയിച്ചു.
Share your comments