<
  1. News

ഒക്കൽ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ വിൽപനയ്ക്കൊരുങ്ങി 50,000 കുരുമുളക് തൈകൾ

എറണാകുളം: ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒക്കലിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ അൻപതിനായിരം കുരുമുളക് തൈകൾ വിൽപനയ്ക്ക് തയ്യാറായിരിക്കുകയാണ്. തിരുവാതിര ഞാറ്റുവേല സമയത്താണ് കേരളത്തിലെ കർഷകർ പൊതുവെ കുരുമുളക് നാടാറ്. തൈ മണ്ണിൽ പിടിച്ചു കിട്ടാൻ ഏറ്റവും അനുയോജ്യമായ സമയമായി ഇതിനെ കണക്കാക്കുന്നു.

Meera Sandeep

എറണാകുളം: ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒക്കലിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ അൻപതിനായിരം കുരുമുളക് തൈകൾ വിൽപനയ്ക്ക് തയ്യാറായിരിക്കുകയാണ്.  തിരുവാതിര ഞാറ്റുവേല സമയത്താണ് കേരളത്തിലെ കർഷകർ പൊതുവെ കുരുമുളക്  നാടാറ്. തൈ മണ്ണിൽ പിടിച്ചു കിട്ടാൻ ഏറ്റവും അനുയോജ്യമായ സമയമായി ഇതിനെ കണക്കാക്കുന്നു. ഇത്തവണത്തെ തിരുവാതിര ഞാറ്റുവേല ജൂൺ 21 ഓടെ ആരംഭിക്കും. അത് കണക്കുകൂട്ടിയാണ് ഫാമിൽ തൈകളുടെ ഉത്പാദനം  ആരംഭിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: കുരുമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കുരുമുളകിൻറെ 11 രോഗങ്ങളും , നിയന്ത്രണ രീതികളും

ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള തോട്ടങ്ങളിൽ നിന്നും എത്തിച്ച അത്യുത്പാദന ശേഷിയുള്ള  കുരുമുളക് വള്ളികളിൽ നിന്നാണ് തൈകൾ തയ്യാറാക്കിട്ടുള്ളത്. പന്നിയൂർ, കരിമുണ്ട തുടങ്ങിയ മികച്ച ഉത്പാദനശേഷിയുള്ള ഇനങ്ങളിൽ പെട്ട തൈകളാണ് പ്രധാനമായും ഉള്ളത്. ശാസ്ത്രീയമായ പരിപാലനത്തിലൂടെ വേര് പിടിപ്പിച്ചവയാണ് എല്ലാ തൈകളും.

ബന്ധപ്പെട്ട വാർത്തകൾ: കുറ്റി കുരുമുളക് കൃഷി ആരംഭിക്കൂ.. കറുത്തപൊന്നിൽ നിന്ന് പൊന്ന് വിളയിക്കാം...

മിതമായ നിരക്കിലാണ് ഇവിടെനിന്നും തൈകൾ കൊടുക്കുന്നത്. ഒരു കുരുമുളക് തൈക്ക് എട്ട് രൂപയാണ് വില.  കർഷകർക്ക് തങ്ങളുടെ ആവശ്യാനുസരണം തൈകൾ ഇപ്പോൾ വാങ്ങാവുന്നതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: വെറും 300 രൂപ നിക്ഷേപിച്ചാൽ ഇരട്ടി വരുമാനം : കുരുമുളക് കൃഷിയിലൂടെ വരുമാനം ഇരട്ടിപ്പിക്കാം

എം.സി റോഡിൽ  പെരുമ്പാവൂരിനും കാലടിക്കും മധ്യേ ഒക്കലിൽ ആണ് സംസ്‌ഥാന വിത്തുത്പാദന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കുരുമുളക് തൈക്ക് പുറമെ പച്ചക്കറിത്തൈകളും, നെല്ല് ഉൾപ്പെടെയുള്ള വിത്തുകളും, തെങ്ങിൻത്തൈയും ഇവിടെ ലഭ്യമാണ്. 

English Summary: 50,000 pepper seedlings for sale at Okkal State Seed Center

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds