മഹാബുബ്നഗർ (Mahabubnagar District) ജില്ലയിലെ 700 വയസ്സു തികഞ്ഞ വടവൃക്ഷത്തിന് (banyan tree) സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നുവെങ്കിൽ പറഞ്ഞേനെ, അതിൻറെ ജീവൻ രക്ഷിക്കാനായി, ശാഖയിൽ IV (intravenous - a thin bendable tube which carries fluid, or medicine that slides into one's body) കുത്തി കേറ്റിയ കഥ. ഹൈദരാബാദിലെ (Hyderabad) മഹാബുബ്നഗർ (Mahabubnagar District) ജില്ലയിലാണ് സംഭവം.
Termites ആക്രമിക്കുകയായിരുന്നു ഈ പാവത്തിനെ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വൃക്ഷങ്ങളിൽ ഒന്നായി report ചെയ്യപ്പെട്ട ഈ banyan tree മരണത്തിൻറെ വക്കിലെത്തിയപ്പോഴാണ് ഈ IV treatment ചെയ്യാൻ തീരുമാനിച്ചത്. 2018 December ലാണ് സംഭവം. Termites ആക്രമണം (Infestation) കാരണം വൃക്ഷത്തിൻറെ ശാഖകൾ വീണുതുടങ്ങിയിരുന്നു. അവസാനം tourist attraction പിടിച്ചെടുത്തിരുന്ന ഈ വൃക്ഷത്തെ ഔദ്യോഗികമായി അതിൽ നിന്നും നീക്കാൻ തന്നെ തീരുമാനിക്കപ്പെട്ടതാണ്.
മുടി പിന്നിയിട്ട പോലെയുള്ള ശാഖാകളുള്ളതുകൊണ്ട് ഈ വൃക്ഷം പില്ലലമാരി (Pillalamarri) എന്ന പേരിലാണ് അറിയപ്പെടുന്നത്. 1263 അടിയോളം വ്യാപിച്ചുകിടക്കുന്ന ഈ വൃക്ഷം 4 ഏക്കറോളം സ്ഥലം occupy ചെയ്തിരിക്കുന്നു.
വലുപ്പം കൊണ്ട്, രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വർഷത്തിൽ 12,000 വിനോദ സഞ്ചാരികളെ attract ചെയ്തിരുന്ന ഈ വൃക്ഷത്തിൻറെ താഴെ ചുറ്റിലും ഇരിക്കുന്നതിനായി Telegana govt കോൺക്രീറ്റ് ബെഞ്ചുകൾ ഏർപ്പെടുത്തിയിരുന്നു. ആയതിനാൽ tourists വൃക്ഷത്തിൽ കയറി ഇലകളും ശാഖകളും മറ്റും താഴെ വലിച്ചിടാൻ ഇടയായി. അത് clean ചെയ്യുന്നതിനായി ഭാരവാഹികൾക്ക് ഇതെല്ലാം കത്തിക്കേണ്ടിവരുകയും അത് മണ്ണിന് ദോഷമാകുകയും ചെയ്തു. കൂടാതെ അടുത്ത കാലത്തായി നിർമ്മിച്ച ഒരു ഡാം (dam) ഈ വൃക്ഷത്തിന് വെള്ളം ലഭിക്കുന്നതിന് തടസ്സമായി.
Pillalamarri യുടെ ശാഖകൾ മുകളിലേക്ക് വളരുന്നതിന് പകരം താഴേക്ക് തൂങ്ങി കിടക്കാൻ തുടങ്ങി. ഇത് white ants, fungus എന്നിവ വൃക്ഷത്തെ ബാധിക്കാനിടയായി. കൂടാതെ termite infestation കൂടി വന്നപ്പോൾ വൃക്ഷം നശിക്കാൻ തുടങ്ങി
ഈ സന്ദർഭത്തിലാണ് അധികാരികൾ ഈ വൃക്ഷത്തിൻറെ തടിയിൽ കീടനാശിനിയായ chlorpyrifos കുത്തിവെക്കാൻ തീരുമാനിച്ചത്. കൂടാതെ chlorpyrifos കീടനാശിനികളടങ്ങിയ saline bottles ശാഖകളുടെ ഇടയിൽ തിരുകകയും ചെയ്‌തു. ഈ പ്രക്രിയ വിജയിച്ചു. കീടനാശിനി വെള്ളത്തിൽ ചേർത്ത വീര്യം കുറഞ്ഞ solution വേരുകളിലും ഒഴിച്ചു. ഇതെല്ലാം വൃക്ഷത്തെ നശിക്കുന്നതിൽ നിന്നും രക്ഷിച്ചു.
അതിനുശേഷം വിനോദസഞ്ചാരികൾക്ക് ദൂരെ നിന്ന് മാത്രമേ അസാമാന്യ വലുപ്പമുള്ള ഈ വൃക്ഷത്തെ കാണാൻ അനുമതിയുള്ളു.
Summary: 700-Year-Old Dying Banyan Tree Is Being Revived With an IV Drip.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഴക്കാല ജലസംരക്ഷണ പ്രവർത്തികളിൽ കയർ ഭൂവസ്ത്രത്തിന് വൻ ഡിമാൻഡ്
Share your comments