പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി വടക്കുകിഴക്കന്‍ മേഖല കാര്‍ഷിക വിപണന കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എന്‍ഇആര്‍എഎംഎസി) പുനരുദ്ധാരണത്തിനുള്ള 77.45 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജിന് (17 കോടി രൂപയുടെ ഫണ്ട് അടിസ്ഥാന പിന്തുണയും 60.45 കോടി രൂപയുടെ ഫണ്ട് രഹിത പിന്തുണയും) അംഗീകാരം നല്‍കി. വടക്കുകിഴക്കന്‍ മേഖലാ വികസന മന്ത്രാലയത്തിന്റെ (എംഡിഓഎന്‍ഇആര്‍) ഭരണ നിര്‍വഹണത്തിലുള്ള കേന്ദ്ര പൊതുമേഖലാ സംരംഭമാണ് വടക്കുകിഴക്കന്‍ മേഖലാ കാര്‍ഷിക വിപണന കോര്‍പ്പറേഷന്‍ ലിമിറ്റഡ്.
പ്രയോജനങ്ങള്‍:
പദ്ധതി നടപ്പാകുന്നതോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാകും.
മികച്ച കൃഷി സൗകര്യങ്ങള്‍, ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് പരിശീലനം, ജൈവ വിത്തുകളും വളവും, പരിപാടികളില്‍ പങ്കെടുത്ത് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ മാറ്റുരയ്ക്കുന്നതിന് സജ്ജമാക്കുന്നതിനായി വിളവെടുപ്പിന് ശേഷമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, ജി ഐ ഉല്‍പ്പന്നങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങിയവ ഉറപ്പാക്കും.
കോര്‍പ്പറേഷന്റെ വരുമാനം വര്‍ദ്ധിക്കുകയും വി ആര്‍ എസ്, മറ്റ് ചെലവ് ചുരുക്കല്‍ നടപടികള്‍ എന്നിവ മുഖേന അധിക ചെലവുകള്‍ കുറയുകയും ചെയ്യും. സമീപ ഭാവിയില്‍ കോര്‍പ്പറേഷന്‍ സ്വയം പര്യാപ്തത കൈവരിക്കുകയും വായ്പകളെ ആശ്രയിക്കുന്നതില്‍ കുറവ് വരികയും ചെയ്യും.
തൊഴില്‍ സൃഷ്ടിക്കാനുള്ള സാധ്യത:
എന്‍ഇആര്‍എഎംഎസി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയാല്‍ കൃഷി, ഇവന്റ്-മാനേജ്‌മെന്റ്, വിതരണം, തരംതിരിക്കല്‍, ഗ്രേയ്ഡ് ചെയ്യല്‍, മൂല്യവര്‍ദ്ധന, സംരംഭകത്വ, മാര്‍ക്കറ്റിംഗ് മേഖലകളില്‍ നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട് 33,000 പേര്‍ക്ക് പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ലക്ഷ്യങ്ങള്‍:
പുനരുദ്ധാരണ പാക്കേജ് മികച്ച കര്‍ഷക സൗകര്യങ്ങള്‍, ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് പരിശീലനം, ജൈവ വിത്തുകളും വളവും, പരിപാടികളില്‍ പങ്കെടുത്ത് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ മാറ്റുരയ്ക്കുന്നതിന് സജ്ജമാക്കുന്നതിനായി വിളവെടുപ്പിന് ശേഷമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍, ജി ഐ ഉല്‍പ്പന്നങ്ങളുടെ (ഭൗമ സൂചിക) രജിസ്‌ട്രേഷന്‍ തുടങ്ങിയവയ്ക്ക് എന്‍ഇആര്‍എഎംഎസിയെ സഹായിക്കും.
ഇവ കൂടാതെ മുളത്തോട്ടങ്ങളൊരുക്കല്‍, തേനീച്ച വളര്‍ത്തല്‍, പി എം കിസാന്‍ സമ്പാദ യോജന, ആത്മനിര്‍ഭര്‍ ഭാരതിന് കീഴിലുള്ള കാര്‍ഷിക മേഖലയിലെ അടിസ്ഥാന വികസനത്തിനുള്ള ഫണ്ട്, കൃഷി ഉദാന്‍, കൃഷി റെയില്‍ പോലുള്ള ഗവണ്മെന്റിന്റെ മറ്റ് സ്‌കീമുകള്‍, ഉയര്‍ന്ന മൂല്യമുള്ള ജൈവ വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരംഭകരും കൃഷിക്കാരുമായുള്ള കരാര്‍ ആരംഭിക്കല്‍, ''എന്‍ഇ ഫ്രഷ്'', ''വണ്‍'' (ഓര്‍ഗാനിക് നോര്‍ത്ത് ഈസ്റ്റ്) പോലുള്ള കോര്‍പ്പറേഷന്റെ തന്നെ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ ഫ്രാഞ്ചൈസി ആശയത്തില്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുക, നാഫെഡ്- ട്രൈഫെഡ് തുടങ്ങിയവയുടെ സഹായം തേടുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്നു.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയാല്‍ കൃഷി, ഇവന്റ്-മാനേജ്‌മെന്റ്, ലോഗിസ്റ്റിക്‌സ്, തരംതിരിക്കല്‍, ഗ്രേയ്ഡ് ചെയ്യല്‍, മൂല്യവര്‍ദ്ധന, സംരംഭകത്വൃ, മാര്‍ക്കറ്റിംഗ് മേഖലകളില്‍ നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും രാജ്യത്തിന് പുറത്തും എന്‍ഇആറിലെ ജൈവ ഉല്‍പ്പന്നങ്ങളുടെ ജി ഐ ടാഗിംഗും മാര്‍ക്കറ്റിംഗും വ്യാപിപ്പിക്കും. വടക്കുകിഴക്കന്‍ മേഖലയിലെ കര്‍ഷകരുടെ സാമ്പത്തിക നില ഉയര്‍ത്തുന്നതിനായി ഈ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കും.
ഇടനിലക്കാർ ഇല്ലാതെ കൃഷിക്കാർ ഇനാം പോർട്ടൽ വഴി വിൽക്കാൻ 7 കാരണങ്ങൾ
കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു പരിശീലനം, വായ്പാ , വിപണനം ഇവയ്ക്ക് സഹായം കൃഷി വകുപ്പ് തരും.
Share your comments