ആലപ്പുഴ: സംയോജിത കൃഷി ആലപ്പുഴ ജില്ലകാമ്പയിൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിഷു വിപണി ലക്ഷ്യം വച്ച് വിഷരഹിത പച്ചക്കറികളുടെ നടീലും പരിചരണവും എന്ന വിഷയത്തിൽ ശിൽപ്പശാല കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്നു.
ശിൽപ്പശാലയിൽ സംസ്ഥാന ജില്ലാ കാർഷിക പുരസ്കാരം നേടിയ കർഷകരെ സംയോജിത കൃഷി കാമ്പയിൻ കമ്മറ്റി ചെയർമാൻ ആർ. നാസർ ആദരിച്ചു
കർഷകമിത്ര റ്റി.എസ്. വിശ്വൻ, കൃഷി ഓഫീസർ ജി.വി. റജി, ഹരിത കേരളം ജില്ലാ കോർഡിനേറ്റർ രാജേഷ്, ഗീതാ കാർത്തികേയൻ, ശുഭകേശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു
സംസ്ഥാന ജില്ലാ പുരസ്കാരം നേടിയ ചേർത്തല കൃഷി അസിസ്റ്റന്റ് ഡയറക്ടർ.റ്റി.സി. ഷീന, കുട്ടി കർഷക ശ്രുതിലയ , കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ , കൃഷി അസിസ്റ്റന്റ് എൻ. റ്റി. സുരേഷ് എന്നിവർ ആദരവ് ഏറ്റുവാങ്ങി. അഡ്വ.ജി. ഹരിശങ്കർ ആമുഖ പ്രഭാഷണം നടത്തി.
എം. സന്തോഷ് കുമാർ സ്വാഗതവും ജി. ഉദയപ്പൻ നന്ദിയും പറഞ്ഞു. ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിലായാണ് ശിൽപ്പശാല ഒരുക്കിയത്.The workshop was organized at two centers in the district
Share your comments