1. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡ് നിർബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. അപേക്ഷ ഫോമിൽ ഇതുപ്രകാരം മാറ്റം കൊണ്ടുവരുമെന്ന് കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. 6, 6 ബി ഫോമുകൾ പ്രകാരമാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ആധാർ നമ്പർ വേണ്ടിയിരുന്നത്. എന്നാൽ വോട്ടർമാരുടെ രജിസ്ട്രേഷൻ സംബന്ധിച്ച ചട്ടത്തിലെ 26 ബി വകുപ്പ് പ്രകാരം ആധാർ നിർബന്ധമില്ലെന്നാണ് കമ്മിഷൻ അറിയിച്ചത്. ഇതുവരെ രാജ്യത്തെ 66 കോടിയിലേറെ പൗരന്മാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ നമ്പർ അപ്ലോഡ് ചെയ്തിട്ടുണ്ട്.
കൂടുതൽ വാർത്തകൾ: Kerala Chicken; കുടുംബശ്രീയ്ക്ക് 200 കോടി രൂപയുടെ വിറ്റുവരവ്
2. വിഎച്ച്എസ്ഇ, ജൈവകൃഷിയില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. www.keralaagriculture.gov.in എന്ന വെബ്സൈറ്റിൽ ഈ മാസം 28നകം അപേക്ഷ നൽകണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്‍സെന്റീവ് ആയി പ്രതിമാസം 5,000 രൂപ ലഭിക്കും.
3. കൊല്ലം ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിങ് സംഘടിപ്പിക്കുന്നു. അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10 മണി മുതല്‍ സിറ്റിങ് ആരംഭിക്കും. അംശദായം അടയ്ക്കാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം. സിറ്റിങ് നടത്തുന്ന സ്ഥലവും തീയതിയും : ഒക്‌ടോബര്‍ അഞ്ചിന് നിലമേല്‍ (നിലമേല്‍ പഞ്ചായത്ത് ഓഫീസ്), എഴിന് കരുനാഗപ്പള്ളി, അയണിവേലിക്കുളങ്ങര, ആലപ്പാട് (കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി), 10ന് പുനലൂര്‍, വാളക്കോട് (പുനലൂര്‍ മുനിസിപ്പാലിറ്റി), 12ന് അഞ്ചല്‍, ഇടമുളക്കല്‍, അറയ്ക്കല്‍ ഇടമുളക്കല്‍ പഞ്ചായത്ത് ഓഫീസ്, 17ന് പത്തനാപുരം (പത്തനാപുരം പഞ്ചായത്ത് ഓഫീസ്), 19ന് ശൂരനാട് വടക്ക്, ശൂരനാട് തെക്ക് (ശൂരനാട് വടക്ക് പഞ്ചായത്ത് ഓഫീസ്), 21ന് ആദിനാട്, കുലശേഖരപുരം (കുലശേഖരപുരം പഞ്ചായത്ത് ഓഫീസ്), 26ന് ഇട്ടിവ, കോട്ടുക്കല്‍ (വയ്യാനം ഗ്രന്ഥശാല), 28ന് വിളക്കുടി, തലവൂര്‍, പിടവൂര്‍ (വിളക്കുടി പഞ്ചായത്ത്). ഫോണ്‍ - 0474 2766843, 0474 2950183.
4. കൃഷിവകുപ്പിന്റെ കഴക്കൂട്ടം തെങ്ങിന്‍ തൈ ഉല്‍പാദന കേന്ദ്രത്തില്‍ ശീതകാല പച്ചക്കറികളുടെയും തക്കാളി, മുളക്, വഴുതന, വെണ്ട തുടങ്ങിയ പച്ചക്കറി വിളകളുടെയും ഗുണമേന്മയുളള തൈകള്‍ വിൽക്കുന്നു. നാളെ മുതല്‍ വില്‍പ്പന ആരംഭിക്കും. ആവശ്യക്കാര്‍ കഴക്കൂട്ടം തെങ്ങിന്‍ തൈ ഉല്‍പാദന കേന്ദ്രവുമായി നേരിട്ട് ബന്ധപ്പെടണം.
5. തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജിലെ പ്ലാന്റ് ഫിസിയോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസർ കരാര്‍ നിയമനം താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതകള്‍ സംബന്ധിച്ച വിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്. താൽപര്യമുള്ളവർക്ക് ഈമാസം 28-ാം തിയതി രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in, www.cohvka.kau.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക, ഫോൺ- 0487 2438302.
Share your comments