വിസിറ്റിങ്ങ് കാര്‍ഡ് രൂപത്തിലുള്ള ആധാര്‍ കാര്‍ഡുകളുമായി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഎഡിഐ). കാര്‍ഡില്‍ ഡിജിറ്റലായി ഒപ്പിട്ട ക്യുആര്‍ കോഡ്, ഹോളോഗ്രാം തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകള്‍ ഉണ്ടാകും.
ലളിതമായ ഘട്ടങ്ങളിലൂടെ ഓണ്‍ലൈന്‍ വഴി പുതിയ ആധാര്‍ കാര്‍ഡിനായി ഉടമകള്‍ക്ക് അപേക്ഷിക്കാം. തപാല്‍ ചാര്‍ജ്, ജിഎസ്ടി എന്നിവയുള്‍പ്പെടെ 50 രൂപ യാണ് ഫീസ്. സ്പീഡ് പോസ് വഴി കാര്‍ഡുകള്‍ ലഭ്യമാകും.
കാര്‍ഡുകള്‍ അപേക്ഷിക്കുന്നതിനായി ചെയ്യേണ്ടത് ഇത്രമാത്രം
ആദ്യം യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഎഡിഐ)യുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
ആധാര്‍ നമ്ബര്‍ നല്‍കുക.
നിര്‍ദ്ദിഷ്ട സ്ഥലത്ത് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒടിപി നമ്ബര്‍ നല്‍കുക.
ഉപയോക്താവിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ ഒരു പുതിയ പേജ് തുറന്നുവരും. ഇതില്‍ വിശദാംശങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കുക.
50 രൂപ ഫീസ് അടയ്ക്കുക. യുപിഐ, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സൗകര്യങ്ങള്‍ എന്നിവ ഇതിന് ഉപയോഗിക്കാം
പണം അടച്ച് കഴിഞ്ഞാല്‍ അപ്ലിക്കേഷന്റെ നില പരിശോധിക്കുന്നതിന് ഒരു റഫറന്‍സ് നമ്ബര്‍ ലഭിക്കും. ഇത് ഉപയോഗിച്ച് കാര്‍ഡിന്റെ സ്റ്റാറ്റസ് എന്താണെന്ന് പരിശോധിക്കാം
പിന്നീട്, കാര്‍ഡ് തപാല്‍ വഴി ലഭിക്കും
വിസിറ്റിംഗ് കാർഡ് രൂപത്തിൽ പി.വി.സി ആധാർ കാർഡ് ലഭിക്കുവാൻ വെറും 50 രൂപ മാത്രം മുടക്കിയാൽ മതി
വിസിറ്റിങ്ങ് കാര്‍ഡ് രൂപത്തിലുള്ള ആധാര്‍ കാര്‍ഡുകളുമായി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഎഡിഐ). കാര്‍ഡില്‍ ഡിജിറ്റലായി ഒപ്പിട്ട ക്യുആര്‍ കോഡ്, ഹോളോഗ്രാം തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകള്‍ ഉണ്ടാകും.
Share your comments