<
  1. News

കർഷക സമരത്തെക്കുറിച്ച്.......

ന്യൂഡൽഹി :കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയ്ക്ക് നേരെ പോലീസിന്റെ അതിക്രമം. ഗാസിപൂരിൽ കർഷകർക്ക് നേരെ നിരവധി തവണ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സിംഘു അതിർത്തിയിൽ കർഷകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.

Meera Sandeep
Farmers' protest
Farmers' protest

ന്യൂഡൽഹി :കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയ്ക്ക് നേരെ പോലീസിന്റെ അതിക്രമം. ഗാസിപൂരിൽ കർഷകർക്ക്​ നേരെ നിരവധി തവണ പോലീസ്​ കണ്ണീർ വാതകം പ്രയോഗിച്ചു. സിംഘു അതിർത്തിയിൽ കർഷകർക്ക്​ നേരെ പോലീസ്​ ലാത്തിച്ചാർജ്​ നടത്തി.

സിംഘു, തിക്രി അതിർത്തികളിൽ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്താണ് കർഷകരുടെ റാലി ഡൽഹിയിലേക്ക് പോയത്. റാലിയെ തടയാന്‍ നിരന്തരം പോലീസ് ശ്രമിച്ചെങ്കിലും ഡല്‍ഹി അതിര്‍ത്തി കടന്ന് മുന്നോട്ട് പോകാന്‍ കര്‍ഷകര്‍ക്കായി. മുന്‍കൂര്‍ നിശ്ചയിച്ചതിലും നേരത്തെയാണ് കർഷകരുടെ ട്രാക്ടർ പരേഡ് ആരംഭിച്ചത്.

അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ച കര്‍ഷകരെ പിന്തിരിപ്പിക്കാൻ പോലീസ് പലവട്ടം ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സഞ്ജയ് ഗാന്ധി ഗ്രാന്‍സ്‌പോര്‍ട് നഗറിൽ പ്രവേശിച്ച കർഷകരെ ബാരിക്കേഡ് സ്ഥാപിച്ച് തടയാന്‍ ശ്രമിച്ചത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. ആയിരകണക്കിന് കർഷകരാണ് ആറുമേഖലകളില്‍ നിന്നായി ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളിലേക്ക് പ്രവേശിച്ചത്. ഒരു ലക്ഷത്തോളം ട്രാക്ടറുകളും നാല് ലക്ഷത്തോളം കർഷരുമാണ് മാർച്ചിൽ പങ്കെടുക്കുന്നത്.

പോലീസ് വാഹനങ്ങളുടെ മുകളില്‍ കയറിയും കര്‍ഷകര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. നേരത്തെ അനുവാദം നല്‍കിയിരുന്ന വഴികളിലൂടെ റാലിയുമായി മുന്നോട്ടുനീങ്ങാന്‍ പോലീസ് സമ്മതിക്കുന്നില്ലെന്ന് കർഷകർ ആരോപിച്ചു. കർഷക സംഘടനകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ റാലിക്കെത്തിയിട്ടുള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, ട്രാക്ടര്‍ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് കാല്‍നട മാര്‍ച്ച് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

സമരഭൂമിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.

English Summary: About Farmers' protest

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds