ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് 2017-18, 2018-19 കാലയളവിൽ നടത്തിയ periodic labor force survey യുടെ (PLFS) ഫലങ്ങൾ അനുസരിച്ച്, രാജ്യത്ത് 15 വർഷവും അതിനുമുകളിലും സാധാരണ നിലയിൽ (ps+ss) കണക്കാക്കപ്പെട്ടിട്ടുള്ള സ്ത്രീ തൊഴിലില്ലായ്മാ നിരക്ക് യഥാക്രമം 5.6%, 5.1% എന്നിങ്ങനെയാണ്.
'ഇന്ത്യയിലെ ശമ്പള റിപ്പോർട്ടിംഗ് -ഒരു തൊഴിൽ കാഴ്ചപ്പാട് - ഡിസംബർ 2020' റിപ്പോർട്ട് അനുസരിച്ച്, 2020 ഏപ്രിൽ മുതൽ 2020 ഡിസംബർ വരെ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമിന് കീഴിൽ 9.27 ലക്ഷം സ്ത്രീ വരിക്കാരെയും, പുതിയ പെൻഷൻ പദ്ധതിക്കു കീഴിൽ 1.13 ലക്ഷം വനിതാ വരിക്കാരെയും, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിന് കീഴിൽ ഏകദേശം 2.03 ലക്ഷം വനിതാ വരിക്കാരെയും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര തൊഴിൽ സഹമന്ത്രി ശ്രീ സന്തോഷ് കുമാർ ഗംഗ്വാർ ലോക്സഭയിൽ ഇന്ന് രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
Share your comments