കോട്ടയം: റബ്ബറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ സ്‌പ്രേയിങ് നടത്തുന്നതിലും സ്‌പ്രേയിങ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളിലും റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. 2020 ഡിസംബര്‍ 08-ന്് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് പരിശീലനം.
പരിശീലനഫീസ് 500 രൂപ (18 ശതമാനം ജിഎസ്ടിയും ഒരു ശതമാനം ഫ്‌ളഡ് സെസ്സും പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവു ലഭിക്കും. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവും ലഭിക്കും. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരിശീലനം നടത്തുക. The training will be conducted in compliance with the Code of Conduct.
ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്. കോഡ്-ഇആകച0284150)യുടെ കോട്ടയത്തുള്ള റബ്ബര്‍ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ടണ്‍് നമ്പറിലേക്ക് പരിശീലനഫീസ് നേരിട്ട് അടയ്ക്കാം. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലും 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തീറ്റപ്പുൽ കൃഷി പരിശീലനം
Share your comments