1. News

ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്: വാർഷിക വരുമാനം ഉറപ്പാക്കുന്ന പുതിയ പ്ലാൻ അവതരിപ്പിക്കുന്നു

ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളായ ഫെഡറൽ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയുമായി യൂറോപ്യൻ ബഹുരാഷ്ട്ര ഇൻഷുറൻസ് കമ്പനിയായ ഏജസ് ആരംഭിച്ച സംയുക്ത സംരംഭമാണ് ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (Ageas Federal Life Insurance). ഈ ലൈഫ് ഇൻഷുറൻസ് കമ്പനി പുതിയ അഷ്വേർഡ് ഇൻകംപ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്.

Meera Sandeep
Ageas Federal Life Insurance
Ageas Federal Life Insurance

ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളായ ഫെഡറൽ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയുമായി യൂറോപ്യൻ ബഹുരാഷ്ട്ര ഇൻഷുറൻസ് കമ്പനിയായ ഏജസ് ആരംഭിച്ച സംയുക്ത സംരംഭമാണ് ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (Ageas Federal Life Insurance).  ഈ ലൈഫ് ഇൻഷുറൻസ് കമ്പനി  പുതിയ അഷ്വേർഡ് ഇൻകംപ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്.   പോളിസി ഉടമ നിർഭാ​ഗ്യവശാൽ മരണപ്പെട്ടാലും കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ  വ്യക്തി​ഗത സേവിങ്സ് ഇൻഷുറൻസ് പ്ലാൻ അവതരിച്ചിട്ടുള്ളത്. ഇതൊരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിങ് ഇൻഷുറൻസ് പ്ലാൻ ആണ്.

ബന്ധപ്പെട്ട വാർത്തകൾ: കുറഞ്ഞ പ്രീമിയവും, കൂടുതൽ ബോണസും നൽകുന്ന പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതികൾ

പോളിസി ഉടമയുടെ അഭാവത്തിൽപ്പോലും സാമ്പത്തികമായി ആശങ്കകളില്ലാതെ കുടുംബം സുഖകരമായി ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ പ്ലാൻ സഹായിക്കും. സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനൊപ്പം ഒരു വ്യക്തിയുടെയും അവരുടെ കുടുംബത്തിന്റെയും ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ ആവർത്തിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉറപ്പുള്ള വാർഷിക വരുമാനവും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കുട്ടികളുടെ ഭാവി ആവശ്യങ്ങൾ, ആഗ്രഹിക്കുന്ന ബിസിനസ്സ് തുടങ്ങുക, വിരമിക്കൽ ആസൂത്രണം പോലുള്ള ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന സാമ്പത്തിക പിന്തുണയും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി: മാസം 2200 രൂപ നിക്ഷേപിച്ച് 29 ലക്ഷം നേടാം

മൂന്ന് ഓപ്ഷനുകൾ ഈ പ്ലാനിൻ ലഭ്യമാക്കുന്നുണ്ട്. ഹ്രസ്വകാല വരുമാനം, ദീർഘകാല വരുമാനം, ആജീവനാന്ത വരുമാനം.  നിങ്ങളുടെ ലക്ഷ്യത്തിന് അനുസരിച്ച് ഇതിൽ നിന്ന് ഏതെങ്കിലും ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള സൗകര്യം അഷ്വേർഡ് ഇങ്കം പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ഹ്രസ്വകാല വരുമാന ഓപ്ഷനിൽ 10 വർഷത്തെ ഒരു നിശ്ചിത കാലയളവിലേക്കും, ദീർഘകാല വരുമാന ഓപ്ഷനിൽ തിരഞ്ഞെടുത്ത പ്രീമിയം പേയ്‌മെന്റ് കാലാവധിയെ ആശ്രയിച്ച് 25 അല്ലെങ്കിൽ 30 വർഷത്തേക്കും ഗ്യാരണ്ടീഡ് റെഗുലർ ഇൻകം (GRI) രൂപത്തിൽ അതിജീവന ആനുകൂല്യം ( survival benefit) പ്ലാൻ ലഭ്യമാക്കും. ആജീവനാന്ത വരുമാന ഓപ്‌ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ജിആർഐ രൂപത്തിലുള്ള അതിജീവന ആനുകൂല്യം പരിരക്ഷയുള്ള വ്യക്തിയുടെ ( life assured) 100 വയസ്സ് വരെ ലഭ്യമാക്കും.

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാർഥികളുടെ ഉപരിപഠനത്തിന് ലൈഫ് ഇൻഷുറൻസ് സ്കോളർഷിപ്പ്

പ്ലാനിന്റെ മൂന്ന് ഓപ്‌ഷനുകളിലും , ഗ്യാരന്റീഡ് മെച്യുരിറ്റി ബൂസ്റ്റർ എന്ന് വിളിക്കപ്പെടുന്ന ഒരു ലംപ്‌സം ആനുകൂല്യം ലഭ്യമാണ്. വരുമാനം വിതരണം ചെയ്യുന്ന കാലയളവിന്റെ അവസാനത്തിൽ ആണിത് നൽകുന്നത്. പോളിസി കാലയളവിനിടെ പോളിസി ഉടമ നിർഭാഗ്യവശാൽ മരണപ്പെട്ടാൽ, നോമിനിക്ക് ഉടനടി ഡെത്ത് ബെനഫിറ്റ് ലഭ്യമാക്കുമെന്നും കമ്പനി പറയുന്നു. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ, വിപണിയിലെ ചാഞ്ചാട്ടവും പലിശ നിരക്കുകളിലെ ഏറ്റകുറച്ചിലുകളും ബാധിക്കാത്ത സ്ഥിര വരുമാനത്തോടു കൂടിയ ഉറപ്പുള്ള ഉത്പന്നങ്ങളാണ് ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്.

English Summary: Ageas Federal Life Insurance: Introducing a new plan that provides guaranteed annual income

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds