കൃഷിക്കായി സബ്സിഡി നല്‍കും
സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ എം ഐ ഡി എച്ച് പദ്ധതിയുടെ കീഴില്‍ വിവിധ കൃഷികള്‍ക്കായി സബ്സിഡി നല്‍കുന്നു. ഡ്രാഗണ്‍ ഫ്രൂട്ട്, പൈനാപ്പിള്‍ ടിഷ്യു കള്‍ച്ചര്‍ വാഴ, പപ്പായ, പ്ലാവ്, അവക്കാഡോ, റംബൂട്ടാന്‍, ഫാഷന്‍ ഫ്രൂട്ട്, മംഗോയ്സ്റ്റീന്‍, കുടംപുളി, ഞാവല്‍, ഹൈബ്രീഡ് പച്ചക്കറി കൃഷി, കശുമാവ് എന്നിവയ്ക്കും കൂടാതെ പുല്‍വെട്ടി യന്ത്രം, മാനുവല്‍ സ്‌പ്രെയര്‍ പ്രൈമറി മിനിമല്‍ പ്രോസസ്സിങ് യുണിറ്റ്, റൈപനിങ് ചേമ്പര്‍, ഇന്റഗ്രേറ്റഡ് പാക്ക് ഹൗസ് എന്നിവയ്ക്കും സബ്സിഡി നല്‍കുന്നു. അവസാന തിയതി ഓഗസ്റ്റ് 26. ഫോണ്‍: 8086606434, 9048816296.
സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ എം ഐ ഡി എച്ച് പദ്ധതിയുടെ കീഴില്‍ വിവിധ കൃഷികള്‍ക്കായി സബ്സിഡി നല്‍കുന്നു. ഡ്രാഗണ്‍ ഫ്രൂട്ട്, പൈനാപ്പിള്‍ ടിഷ്യു കള്‍ച്ചര്‍ വാഴ, പപ്പായ, പ്ലാവ്, അവക്കാഡോ, റംബൂട്ടാന്‍, ഫാഷന്‍ ഫ്രൂട്ട്, മംഗോയ്സ്റ്റീന്‍, കുടംപുളി, ഞാവല്‍, ഹൈബ്രീഡ് പച്ചക്കറി കൃഷി, കശുമാവ് എന്നിവയ്ക്കും കൂടാതെ പുല്‍വെട്ടി യന്ത്രം, മാനുവല്‍ സ്‌പ്രെയര്‍ പ്രൈമറി മിനിമല്‍ പ്രോസസ്സിങ് യുണിറ്റ്, റൈപനിങ് ചേമ്പര്‍, ഇന്റഗ്രേറ്റഡ് പാക്ക് ഹൗസ് എന്നിവയ്ക്കും സബ്സിഡി നല്‍കുന്നു. അവസാന തിയതി ഓഗസ്റ്റ് 26. ഫോണ്‍: 8086606434, 9048816296.
The State Horticulture Mission subsidizes various crops under the MIDH scheme. Rambutan, Fashion Fruit, Mangostein, Tamarind, Javelin, Hybrid Vegetable Cultivation, Cashew and Pulvete Machine, Manual Spoiler Primary Minimal Pros Gives.
ജനകീയ മത്സ്യകൃഷി പദ്ധതി
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സൃ കൃഷി പദ്ധതികളായ ബയോ ഫ്ലോക്ക്, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും വൈക്കം, പാലാ മത്സ്യഭവനുകളിലും ലഭിക്കും.പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ഓഗസ്റ്റ് 18 വൈകുന്നേരം നാലിനകം നൽകണം.ഫോൺ: 0481 2566823, 9446411 127, 9400882267.
ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് തുടക്കമായി
പ്രാദേശിക ലഭ്യതക്കനുസരിച്ചുള്ള ജൈവ വളപ്രയോഗം വര്‍ധിപ്പിക്കാനും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനുമുള്ള ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക് കൃഷി വകുപ്പിന്റെ പരപ്പനങ്ങാടി ബ്ലോക്കിന് കീഴില്‍ തുടക്കമായി. പദ്ധതിയില്‍ തെരഞ്ഞടുക്കപ്പെട്ട കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. പ്രാദേശിക ലഭ്യത അനുസരിച്ചുള്ള ജൈവ വളങ്ങള്‍ ഉപയോഗിച്ച് നടപ്പാക്കുന്ന കൃഷിരീതിയാണ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി. ജൈവ കൃഷിയിലൂടെ രാസവളങ്ങളില്‍ നിന്നും മണ്ണിനെ സംരക്ഷിക്കുകയാണ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം.
മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള വിളവുകളിലൂടെ കര്‍ഷകര്‍ക്ക് മികച്ച വിപണിയെ കണ്ടെത്തുന്നതിനും പദ്ധതി വഴിയൊരുക്കും. കൃഷി വകുപ്പിന്റെ പരപ്പനങ്ങാടി ബ്ലോക്കില്‍ തെരഞ്ഞടുക്കപ്പെട്ട 25 കര്‍ഷകര്‍ക്കാണ് ആദ്യ പരിശീലനം നല്‍കുന്നത്. ഇവരിലൂടെ പദ്ധതിയുടെ ഭാഗമാകുന്ന മറ്റ് കര്‍ഷകര്‍ക്കും ക്ലസ്റ്റര്‍ തലത്തില്‍ പരിശീലനം നല്‍കും. കുറഞ്ഞത് അഞ്ച് സെന്റ് സ്വന്തമായി സ്ഥലമുള്ള കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഭാഗമാകാന്‍ അപേക്ഷിക്കാം.
മത്സ്യഫെഡിൻ്റെ അക്വാ ടൂറിസം സെൻ്ററുകൾ ഇന്ന് തുറക്കും
മത്സ്യഫെഡിൻ്റെ ഞാറയ്ക്കൽ, മാലിപ്പുറം, പാലാക്കരി അക്വാ ടൂറിസം സെൻ്ററുകള്‍ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. ഓണത്തോടനുബന്ധിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. കോവിഡ് പ്രതിരോധ വാക്സിൻ ആദ്യ ഡോസ് എടുത്തതിൻ്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റ് റിപ്പോർട്ടോ ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവായതിൻ്റെ തെളിവോ പ്രവേശന സമയത്ത് ഹാജരാക്കണം. ബുക്കിംഗിന് 9526041267, 9400993314, 9497031280 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
കര്‍ഷകതൊഴിലാളി ക്ഷേമനിധി: വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് 2020-21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും 2020-21 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 80 ഉം അതില്‍ കൂടുതല്‍ പോയിന്റ് നേടിയവരും ഹയര്‍ സെക്കന്‍ഡറി വി.എച്ച്.എസ്.സി അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ഥികളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്.
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മാതാപിതാക്കളില്‍ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ആഗസ്റ്റ് 31ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ/ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്വ പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
English Summary: agiculture news related to agri subsidy fish farming farmer
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments