കൊച്ചി ആസ്ഥാനമായിട്ടുള്ള സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ഓന്റർപ്രണേർഷിപ്പിന്റെ നേതൃത്വത്തിൽ ഗൾഫിൽനിന്ന് മടങ്ങിയെത്തിയിട്ടുള്ളവരിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ താത്‌പര്യമുള്ളവർക്കായി നവംബർ 13, 14 തീയതികളിൽ ശില്പശാല സംഘടിപ്പിക്കുന്നു.
The workshop is being organized on 13th and 14th November for those who have returned from the Gulf under the aegis of The Xavier Institute of Management ,Kochi.
തിരഞ്ഞെടുക്കുന്ന 40 പേരെ ആദ്യപടിയെന്നനിലയിൽ സംരംഭത്തിലേക്ക് അടുപ്പിക്കാനും ഇതിനായി വേണ്ട മാനേജ്‌മെന്റ് പ്രാവീണ്യം നൽകാനുമാണ് ഉദ്ദേശിക്കുന്നത്. കെ.എസ്.ഐ.ഡി.സി., കെ.എഫ്.സി. നോർക്ക, ടി.ഐ.ഇ., കേരള സ്റ്റാർട്ട്‌അപ് മിഷൻ, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ സഹകരണമുണ്ടാകും. പത്രസമ്മേളനത്തിൽ പ്രൊഫ. ജെ.ഫിലിപ്പ്, പ്രൊഫ. സി.പി.രവീന്ദ്രനാഥൻ, ഡോ. ജെ.അലക്സാണ്ടർ, പ്രൊഫ. ജോയി ഉമ്മൻ എന്നിവർ പങ്കെടുത്തു.
Share your comments