ഹോർട്ടിക്കൾച്ചർ മേഖലയിലെ യന്ത്രവത്കരണത്തിനായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ ധനസഹായം നൽകുന്നു. എട്ടു ബിഎച്ച്പിക്കു താഴെയുള്ള പവർ ടില്ലറുകൾക്ക് യൂണിറ്റൊന്നിന് 50,000 രൂപയും ഇതിനു മുകളിലുള്ളവയ്ക്ക് 75,000 രൂപയും ധനസഹായം നൽകും.
സ്വയം പ്രവർത്തിക്കുന്ന (സെൽഫ് പാപ്പെല്ലഡ്) യന്ത്രങ്ങളായ വീഡ് കട്ടർ, ഫൂട്ട് പ്ലക്കർ, ഫൂട്ട് ഹാർവെസ്റ്റർ, ടീ പൂണർ എന്നിവയ്ക്ക് 1.25 ലക്ഷം രൂപ ലഭിക്കും.
കാലുകൊണ്ട് പ്രവർത്തിപ്പിക്കുന്നവ അഥവാ നാഫാക് മാനുവൽ സ്പ്രേയറുകൾക്ക് യൂണിറ്റൊന്നിന് 600 രൂപയും 8-12 ലിറ്ററിന്റെ പവർ നാപ്നസാക് സ്പ്രേയറിന് 3100 രൂപയും 12-16 ലിറ്ററിന്റേതിന് 3800 രൂപയും 16 ലിറ്ററിൽ കൂടുതലുള്ളതിന് 10,000രൂപയും ധനസഹായം നൽകും.
പ്രകൃതി സൗഹൃദ വിളക്കു കെണികൾക്ക് 1400 രൂപ ധനസഹായമുണ്ട്. യന്തങ്ങൾക്കുള്ള ധനസഹായം പട്ടികജാതി, പട്ടികവർഗ, ചെറുകിട-നാമമാത്ര കർഷകർ, സ്ത്രീകൾ എന്നിവർക്കാണു നൽകുന്നത്. കൃഷിഭവനിലാണ് ബന്ധപ്പെടേണ്ടത്.
കൂടുതൽ വിവരങ്ങൾക്കു ഹോർട്ടിക്കൾച്ചർ മിഷനിൽ നേരിട്ടും ബന്ധപ്പെടാം.
ഫോൺ: 0471 2330856.
Share your comments