<
  1. News

പ്രതിസന്ധികൾ അവസരങ്ങളാക്കി എല്ലാവരും കൃഷിയിലേക്കിറങ്ങണം : കൃഷിമന്ത്രി

"പൊതുജനങ്ങൾ ഒട്ടനവധി പ്രതിസന്ധികളും പരിമിതികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. എല്ലാ മേഖലകളും തന്നെ നിശ്ചലമായ അവസ്ഥയാണ്. എന്നാൽ ഭക്ഷ്യ ഉൽപാദന മേഖലയ്ക്ക് മാത്രം മാറിനിൽക്കാനാകില്ല. കോവിഡ് കാലത്ത് നേരിട്ട പ്രതിസന്ധികൾ മനസ്സിലാക്കികൊണ്ട് എല്ലാവരും കൃഷിയിലേക്ക് കടന്നു വരണം. അതിർത്തികൾ അടഞ്ഞേക്കാം, പൊതു ഗതാഗതം നിലച്ചേക്കാം .പക്ഷേ ആഹാരം കൂടിയേ തീരൂ. പ്രതിസന്ധികൾ അവസരമാക്കി കൊണ്ട് എല്ലാവരും തുടങ്ങണം ചെറു കൃഷി വീടുകളിൽ. " -കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ വ്യക്തമാക്കി. സംസ്ഥാന കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ മാധ്യമത്തിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Arun T

 

"പൊതുജനങ്ങൾ ഒട്ടനവധി പ്രതിസന്ധികളും പരിമിതികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. എല്ലാ മേഖലകളും തന്നെ നിശ്ചലമായ അവസ്ഥയാണ്. എന്നാൽ ഭക്ഷ്യ ഉൽപാദന മേഖലയ്ക്ക് മാത്രം മാറിനിൽക്കാനാകില്ല. കോവിഡ് കാലത്ത് നേരിട്ട പ്രതിസന്ധികൾ മനസ്സിലാക്കികൊണ്ട് എല്ലാവരും കൃഷിയിലേക്ക് കടന്നു വരണം. അതിർത്തികൾ അടഞ്ഞേക്കാം, പൊതു ഗതാഗതം നിലച്ചേക്കാം .പക്ഷേ ആഹാരം കൂടിയേ തീരൂ. പ്രതിസന്ധികൾ അവസരമാക്കി കൊണ്ട് എല്ലാവരും തുടങ്ങണം ചെറു കൃഷി വീടുകളിൽ. " -കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ വ്യക്തമാക്കി. സംസ്ഥാന കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ മാധ്യമത്തിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

"This is a period when the public is experiencing many difficulties and limitations. All areas are still. But the food production sector alone cannot be left out. Everyone should come to the farm, understanding the difficulties that had been faced during the covid era. The borders may be closed, public transport may be cut off, but food may be needed. Everyone should start with the opportunity to grow small farms. " -Agriculture Minister V.S. Sunil Kumar clarified. He was speaking at the inauguration of the state level vegetable scheme for onam under the aegis of the State Agriculture Department through online media.

ചരിത്രപരമായ മുന്നേറ്റമാണ് പച്ചക്കറി കൃഷി മേഖലയിൽ കഴിഞ്ഞ നാലുവർഷം കൊണ്ട് നേടാനായതെന്ന് മന്ത്രി സൂചിപ്പിച്ചു. 2016 - ൽ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം 6.5 ലക്ഷം മെട്രിക് ടൺ ആയിരുന്നെങ്കിൽ 2020 ൽ 12.75 ലക്ഷം മെട്രിക് ടണ്ണിൽ എത്തിയിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത് കൊണ്ടുള്ള മുന്നേറ്റം ആണിത്. കൃഷിവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഇതര വകുപ്പുകൾ, വിവിധ കർഷക കൂട്ടായ്മകൾ, സംഘങ്ങൾ എന്നിവർ നന്നായി പ്രയത്നിച്ചു. പുരോഗതിക്ക് നാന്ദികുറിച്ച പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി.

പ്രാദേശിക ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പദ്ധതി വിജയകരമായ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. വിഷരഹിത പച്ചക്കറി സ്വന്തം വീട്ടുവളപ്പിൽ നിന്ന് എന്നതാണ് ഇതിൻറെ പ്രധാന ലക്ഷ്യം. എല്ലാ വീടുകളിലും കൃഷി പ്രാവർത്തികമാക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് ജനുവരി ഒന്നുമുതൽ നടപ്പിലാക്കി തുടങ്ങിയ മറ്റൊരു പദ്ധതിയാണ് ജീവനി.ഇതിൻറെ ഭാഗമായി കേരളത്തിലെ 5 അഗ്രോ ഇക്കോളജിക്കൽ സോണുകൾക്ക് പ്രത്യേക പോഷകത്തളികയും രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പുമായി സംയോജിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇപ്പോൾ ഈ പദ്ധതികളെല്ലാം തന്നെ സുഭിക്ഷ കേരളത്തിൻറെ കുടക്കീഴിൽ അതിഗംഭീരമായി നടപ്പിലാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ നടപ്പിലാക്കുന്ന സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയായ സുഭിക്ഷ കേരളം പദ്ധതി എല്ലാ ജനങ്ങളും ഏറ്റെടുത്തു കഴിഞ്ഞെന്നും മന്ത്രി സൂചിപ്പിച്ചു.

സുഭിക്ഷ കേരളം പദ്ധതി ഭാഗമായി 50 ലക്ഷം വിത്ത് പാക്കറ്റുകളും തൈകളും ഏപ്രിൽ മാസം പൊതുജനങ്ങൾക്കായി നൽകിയിരുന്നു. ഇപ്പോൾ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി ഭാഗമായി വീണ്ടും 70 ലക്ഷം വിത്ത് പാക്കറ്റുകളും തൈകളും വിതരണം ചെയ്യുകയാണ്. സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും ഇതിൻറെ പങ്കാളികളാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം .ഓണത്തിന് മാത്രമല്ല, 365 ദിവസവും നമുക്ക് വേണ്ടുന്ന പച്ചക്കറികൾ സ്വന്തം വീട്ടിൽ നിന്നും ഉത്പാദിപ്പിക്കാനാകണമന്നും മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും കോവിഡ് കാലത്ത് നടത്തുന്ന തീവ്ര യജ്ഞത്തിന് തുല്യമായ പരിശ്രമം ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കായുള്ള യജ്ഞത്തിൽ കൃഷി അനുബന്ധ വകുപ്പുകളിൽ നിന്നും ഉണ്ടാകണമെന്നും പരിമിതമായ പ്രവർത്തനങ്ങൾ മാത്രമല്ല പരിമിതികളെ മറികടന്നുള്ള പ്രവർത്തനങ്ങളാണ് ഇതിന് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ കാർഷികോത്പന്ന കമ്മീഷണർ ഇഷിത റോയ് ഐ.എഎസ്. സ്വാഗതവും, കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ. വാസുകി ഐ.എ.എസ് നന്ദിയും പറഞ്ഞു. കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ മധു ജോർജ് മത്തായി പദ്ധതി വിശദീകരണവും നടത്തി.


ഫാം ഇൻഫർമേഷൻ ബ്യൂറോ

English Summary: agri minister sunil kumar inagurates onamthinu oru muram pachakkari

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds